Sunday, 15 June 2008

നിങ്ങൾ പറയൂ...... ഇതു അനീതി അല്ലെ?....

അന്ധ വിശ്വാസം എന്ന നീരാളിജനങ്ങളുടെ യുക്തിയെ നിർവ്വീര്യമാകീകൊണ്ടിരിക്കുകയാണു. അതാണല്ലോ കള്ളസ്വാമിമാരും, കള്ളതങ്ങ്ല്മാരും, കള്ളബ്രദറും, കള്ള ഫാദറും ഒക്കെ അഴ്ച്ചുവിട്ട വിത്തുമൂരികളേപ്പോലെ ദുർബ്ബലമനസ്സ്കരെ വേട്ടയാടി മുതലെടുക്കുന്നതു.

എന്നാൽ ഭാരതത്തിൽ തന്നെ മുന്നിരയിൽ പ്രചാരമുള്ള ചില മാധ്യമങ്ങൾ അന്ധവിശ്വാസങ്ങളെ അരക്കിട്ട്‌ ഉറപ്പിക്കുന്ന രീതിയിലുള്ള ലേഖനങ്ങളും, പരസ്യങ്ങളും, മറ്റും കൊടുക്കുന്നതു, ശുദ്ധമായ ജനവഞ്ചന ആണു.ആ മാധ്യമങ്ങൾ പേരെടുത്തു പറയാതെ തന്നെ ഇതു വായിക്കുന്നവർക്കു ആരാണന്നു മനസ്സിലാകും.

സർക്കുലേഷനെ പോഷിപ്പിക്കാൻ മൃദുലഹൃദയരെ കൂടുതൽ ചൂഷണം ചെയ്യുന്നത്‌ അഭികാമ്യമല്ല. മറിച്ചു, അവരെ അന്ധവിശ്വാസത്തിൽ നിന്നും മോചനം കൊടുക്കനുള്ള പ്രേരണ ഉൾക്കൊള്ളുന്ന മറ്ററുകൾ പ്രസ്ദ്ധീകരിക്കാൻ ശ്രമിക്കുകയാണു വേണ്ടതു.

അല്ലങ്കിൽ മണ്മറഞ്ഞുപോയ അവരുടെ സ്ഥാപകരോടു ചെയ്യുന്ന അനീതി ആകും അതു. കാരണം ഉൽബുദ്ധരായ ഒരു കേരള ജനത അവരുടെ സ്വപ്നമായിരുന്നു.

ഇതു യുദ്ധക്കാലമാണു. സമ്പത്തിനു വേണ്ടിയുള്ള യുദ്ധക്കാലം.
ലക്ഷ്യം സമ്പത്തു ആണു.
അതിനു വേണ്ടി എൻതും ആയുധമാക്കും എന്നറിയാം.
...എങ്കിലും ഇതു അനീതി അല്ലെ?....
നിങ്ങൾ പറയൂ......

2 comments:

ഒരു “ദേശാഭിമാനി” said...

മണ്മറഞ്ഞുപോയ അവരുടെ സ്ഥാപകരോടു ചെയ്യുന്ന അനീതി ആകും അതു. കാരണം ഉൽബുദ്ധരായ ഒരു കേരള ജനത അവരുടെ സ്വപ്നമായിരുന്നു.

Unknown said...

“ഒരു ദേശാഭിമാനി“യുടെ ചില്ലക്ഷരങ്ങള്‍ക്കു പകരം ചതുരക്കട്ടകള്‍ മാത്രമാണല്ലോ കാണുന്നത്‌. ഇത് എന്റെ കണ്ണടയുടെ പ്രശ്നമോ അതോ?

qw_er_ty