Thursday, 26 June 2008

വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

"ലോക പ്രസിദ്ധയായ "ഏമി ജൈഡ്‌ വൈൻഹസെ" എന്ന കേവലം 24 വയസു മാത്രം പ്രായമുള്ള ഗായിക, മരണശയ്യയിൽ നിന്നും, ഇന്നു മയക്കുമരുന്നു വിരുദ്ധ ദിനത്തോടനുബന്ധിച്ചും, ഒപ്പം നെൽസൺ മണ്ടേയുടെ 90-ാ‍ം ജന്മദിനത്തോടും അനുബന്ധിച്ചു തോളിൽ മരുന്നു സഞ്ചിയും, സമീപം ഓക്സിജൻ ജാറും, കൂടെ ഒരു പറ്റം ഡോക്ടർമ്മാരുമായി, --- ഒരു പക്ഷേ അവസാനത്തെ പാട്ടിനായി ഇന്നു പാടാൻ ഒരുങ്ങുന്നു." വായിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞ മാതൃഭൂമിയിലെ വാർത്ത ഇവിടെ..

നമ്മുടെ നാടും ഈ രാക്ഷസന്റെ നിഴലിൽ ആണു. നമ്മൾ നമ്മു
ടെ സുഹൃത്തുക്കളേയും, ബന്ധുക്കളേയും അമിതമായ ലഹരിക്കടിമയാകാതെ യിരിക്കാൻ അൽപം ഒന്നു ചിന്തിച്ചാൽ മതി.

നമ്മുടെ കുടുംബങ്ങളിൽ എല്ലാവരും ചേർന്നിരുന്നു നടത്തിയിരുന്ന സന്ധ്യാവന്ദനങ്ങളും, പ്രാർത്ഥനകളും ഇന്നില്ല. വീടുകളിൽ സഹോദരസ്നേഹം പണ്ടത്തേപ്പോലെയില്ല. എല്ലാവർക്കും ഇന്നു തിരക്കാണു.

വൈകുന്നേരം സുഹൃത്തുക്കളോടൊത്തു ബാറിൽ പോകാനുള്ള തിരക്കു, വ്യപാര കോൺഫ്രൺസു, അല്ലങ്കിൽ ക്ലബ്ബിൽ മീറ്റിങ്ങു.... സ്ത്രീകൾക്കും കുട്ടികൾക്കും ടി വീ യിലെ കോപ്രായങ്ങൾ കാണാനുള്ള തിരക്കു! ഇങ്ങനെയുള്ള തിരക്കിൽ, ദൈവവിചാരമോ, അതുമൂലം ലഭിക്കുന്ന സമാധാനവും മനശാന്തിയുമോ, മനശാന്തിമൂലമുള്ള സത്‌ ചിന്തകളോ, അതുമൂലമുള്ള പ്രകൃതിയോടും, ചരാചരങ്ങളോടും, സഹജീവികളൊടും ഉള്ള വൽസല്യമോ എല്ലാം കൈമോശം വന്ന ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ടു.

പരസ്പരം ആശയവിനിമയം പോലുമില്ലാത്ത കുടുമ്പങ്ങളിലുള്ള ചെറുപ്പക്കാർ വഴിതെറ്റുന്നു...... അവർ പലതരം ലഹരിക്കും അടിമയാകുന്നു, നാശത്തിന്റെ തീയിൽ വീഴുന്നു! അതിനാൽ കുടുമ്പങ്ങളിൽ കൂടുതൽ വാത്സല്യത്തോടെ ഉള്ള ആശയവിനിമയം അത്യാവശ്യമാണു.

സർവ്വേശ്വരൻ സകലർക്കും നല്ലതു വരുത്തട്ടെ!

10 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ദൈവവിചാരമോ, അതുമൂലം ലഭിക്കുന്ന സമാധാനവും മനശാന്തിയുമോ, മനശാന്തിമൂലമുള്ള സത്‌ ചിന്തകളോ, അതുമൂലമുള്ള പ്രകൃതിയോടും, ചരാചരങ്ങളോടും, സഹജീവികളൊടും ഉള്ള വൽസല്യമോ എല്ലാം കൈമോശം വന്ന ഒരു വലിയ വിഭാഗം നമ്മുടെ സമൂഹത്തിലുണ്ടു.
ആ സമൂഹത്തീനു തന്നെ നമ്മള്‍ ഇന്ന് അടിമപ്പെട്ടിരിക്കുന്നു മാഷെ.
ആരെ ശിക്ഷിക്കണം..? നമ്മുടെ ഞാന്‍ ഉള്‍പ്പെടുന്ന ഈ സമൂഹത്തേയൊ..?അതോ ജോലിത്തിരക്കുകളില്‍ സ്വയം മക്കളെ ശാസിക്കാന്‍ മറന്നുപോകുന്ന മാതാപിതാക്കളേയ്യൊ..?
ഇന്നത്തെ സമൂഹത്തിന്റെ ചട്ടക്കൂടുകളള്‍ക്കപറുമുള്ള ഒരു ലോകത്തെക്കുറിച്ച്
ഇനിയും പഠിയ്ക്കെണ്ടിയിരിക്കുന്നൂ.മൂടുപടം നിറഞ്ഞ് അപാരതതകള്‍കൊണ്ട്
നിറഞ്ഞ ഈ ലോകത്തെക്കുറിച്ച് ഞാന്‍ ഒന്ന് ആലോചിച്ചുപോയി
ഈ ലോകത്തോട് മല്ലടിച്ച് എനിയ്ക്ക് സായത്ത്വമാക്കാന്‍ രഹസ്യങ്ങള്‍
ഇനിയും ഉണ്ട് വിദിയുടെ കൊടുമുടിയില്‍ ജീവിതസുഖം തേടിയലയുന്ന
മനുഷ്യമനസ്സിന്റെ ഉള്‍ക്കോണിലെ ചില നഗ്നസത്യങ്ങള്‍ തേടിയലയുകയാണ് ഞാനിന്ന്..
നന്ദി മാഷെ.

അഹങ്കാരി... said...

നല്ലത്....

വളാരെ നല്ല പോസ്റ്റ്...
കൂ‍ൂടുതല്‍ പറയാന്‍ വാക്കുകള്‍ലില്ല...

കുറ്റബോധമുണ്ട്,കാരണം രാവിലെ പത്രത്തില്‍ തലക്കെട്ടു കണ്ട് ആ വാര്‍ത്റ്റഹ് ഒഴിവാക്കി...അവരുടെ സ്ഥിതി അറിയില്ലായിരുന്നു...

സര്‍വ്വ്വേശ്വരന്‍ ഇനിയും അവര്‍ക്ക് ആയ്സ്സു നകട്ടെ എന്നു പ്രാര്‍ത്ഥിക്കാനല്ല്ലാതെ നമുക്കെന്തു ചെയ്യാം...

പിന്നെ താങ്കളുടെ പോലിനെപറ്റി...

എന്റെ അഭിപ്രായം..

മൂന്നും വേണം....അമ്പലവും പള്ളിയും അവരവരുടെ വിശ്വാസങ്ങള്‍ അനുസരിച്ച് അവരവരുടെ കാര്യങ്ങള്‍ മാത്രം നോക്കി കഴിയട്ടെ...അമ്പലത്തിന്റെ ഭൂമി കയ്യേറാന്‍ പള്ളിയും പള്ളി പൊളിക്കാന്‍ അമ്പലവും ചെല്ലാത്തിടത്തോളാം അവ കൊണ്ട് തലമുറകള്‍ക്ക് നന്മയ്യേ വരൂ...
അവ മൂലം മരിച്ചവരുടെ സ്മാരകങ്ങള്‍ , ഗുണപാത്തമാ‍ാകുമെങ്കില്‍ വേണം...പക്ഷേ അവര്‍ക്കു വേണ്ടി...ധീരരക്തസാക്ഷികള്‍ക്കായി പിന്നെയും വാളെടുക്കുന്നു എങ്കില്‍ പിന്നെന്തിനവ???

മതങ്ങളുടേതല്ല, സ്വാര്‍ഥതാത്പര്യക്കാരായ ചില മതമേധാവികളും (എന്നു സ്വയം കള്ളും പണാവും കൊണ്ട് ആകുന്നവര്‍) രാഷ്ട്രീയക്കരുമാണ് പ്രശ്നം!!!അവര്‍ വരുന്നതിനു മുന്‍പ് ഇവിടെ പള്ളിയും അമ്മ്പലവും തമ്മില്‍ ശണ്ടകള്‍ കുറവായിരുന്ന്നു....

അതിനാള്‍, പോല്‍ ചെയ്യാനുള്ളാ ഓപ്ഷന്‍ ഇല്ലാത്തതിനാല്‍ പോള്‍ ചെയ്യാനാകുന്നില്ല...

അഭിപ്രായമില്ല എന്നോ മറ്റോ കൂടി (ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞ പോലെ ) ഒന്നു കൂടി വേണമായിരുന്ന്നു...

അഭിനന്ദനങ്ങള്‍!!!

കാന്താരിക്കുട്ടി said...

വളരെ ശരിയാണ്..ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ കുടുംബമായി ഒന്നിച്ചിരുന്നുള്ള പ്രാര്‍ഥനകള്‍ കുറയുകയാണ്.എന്റെ ചെറുപ്പത്തില്‍ ഒന്നിച്ചിരുന്നു പ്രാര്‍ഥിച്ചില്ലെങ്കില്‍ അച്ഛന്‍ തല്ലുമായിരുന്നു..ഇന്നു എന്റെ മക്കള്‍ക്കു ആ ശീലം നല്‍കാന്‍ ഞാന്‍ ശ്രദ്ധിക്കുന്നു..ഊണു മെശയില്‍ എങ്കിലും എല്ലാരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം..അന്നന്നത്തെ വിശേഷങ്ങള്‍ പറയാന്‍ ഊണു മേശ വേദിയാകട്ടെ..മക്കളുടെ സ്കൂളിലെ വിശേഷംങ്ങളും അച്ഛന്റെയും അമ്മയുടെയും ഓഫീസ് കാര്യങ്ങളും എല്ലാം അവിടെ തുറന്ന ചര്‍ച്ചക്കു വരട്ടെ
വളരെ നല്ല പോസ്റ്റ്...

പിള്ളേച്ചന്‍ said...

പ്രാര്‍ഥനകള്‍ കുറഞ്ഞു.മനുഷ്യര്‍ സ്വാര്‍ഥമോഹിക്കളായി തീര്‍ന്നിരിക്കുകയാണ് മാഷെ ഇന്ന് ഇവിടെ ആര്‍ക്ക് ആരോടാണ് സേനഹമുള്ളത് ഏല്ലാം തിരശീലയില്‍ ആടുന്ന വെറും കപടനാടകങ്ങള്‍ പോലെ

പാമരന്‍ said...

:(

വേണു venu said...

വാര്‍ത്ത വായിച്ചു.പിന്നീടു് ചരിത്ര പുരുഷനെ റ്റി വിയിലും കണ്ടു. പര സഹായമില്ലാതെ നടന്നു വരാന്‍ കഴിയാതെ വിഷമിക്കുന്ന ആ മഹാ പ്രതിഭയെ.
ലഹരികളുടെ വിധി ഏറ്റു വാങ്ങാന്‍ കടന്നു വരുന്ന തലമുറയെ ചൂണ്ടി കാണിക്കുന്ന തലമുറ്യ്ക്കും പാളിച്ചകള്‍ പറ്റിയിരിക്കുന്നല്ലോ. എവിടെയാണു പിഴച്ചതു്. ആരാണു് തെറ്റു ചെയ്തതു്..!

ശിവ said...

അങ്ങയുടെ ഈ വ്യാകുലതകള്‍ എല്ലാവരും കാണട്ടെ.

സസ്നേഹം,

ശിവ

ഒരു “ദേശാഭിമാനി” said...

മിന്നാമിനുങ്ങുകള്‍ //സജി.
അഹങ്കാരി...
കാന്താരിക്കുട്ടി
പിള്ളേച്ചന്‍
പാമരന്‍
വേണു
ശിവ
എന്റെ ബാലിശമായ വ്യാകുലതളില്‍ തങ്കളെല്ലാവരും പങ്കുചേര്‍ന്നതില്‍ നന്ദി!

എല്ലാ വിഭാഗം ജനങ്ങ്ളുടെ ഇടയിലും ഈ മൂല്യച്യൂതി ബാധിച്ചിട്ടുണ്ടങ്കിലും ഹിന്ദുക്കളിലാണു ഇതു ഏറെ കാണുന്നതു. കാരണം ഒരുപക്ഷേ ശരിയായ ബോധവല്‍ക്കരണം ആവിഭാഗത്തില്‍ ഇല്ലാത്തതായിരിക്കാം. കുറെ പ്രഭാഷണങ്ങള്‍ നടത്തിയും മറ്റും ചില പ്രവര്‍ത്തനങ്ങളു കാണുന്നുന്ടങ്കിലും, യുവാക്കള്‍ കൂടുതല്‍ മാനസ്സികമായി മാറേണ്ടിയിരിക്കുന്നു. ഇതു എല്ലാവിഭാഗക്കാര്‍ക്കും ബാധകമാണു.
50% യുവജനങ്ങളിലും പരസ്പര ബഹുമാനം, അനുസരണ എന്നിവ സ്വന്തം കുടുമ്പത്തില്‍ ഇന്നു തീരെ കാണാന്‍ ഇല്ല.

എനിക്കറിയാവുന്നാ ഒരു ഉദാഹരണം പറയാമ്: ഒരു വീട്ടിലെ അഛ്ചന്‍ കുട്ടികളോടു ഒരു ദിവസം ഒപ്പമിരുന്നു ഊണുകഴിക്കാന്‍ വിളിച്ചപ്പോള്‍അവരുടെ അമ്മ പറഞ്ഞ ഡയലോഗ് :

" നിങ്ങള്‍ വേണങ്കില്‍ കഴിച്ചു എണിച്ചിട്ടു പോയേ- പിള്ളേരുടെ കാര്യം അവരു നോക്കിക്കോളും"

ഈ കുട്ടികളുടെ ആറ്റിട്യൂഡ് നാളെ എന്തായി തീരും?

മുതിര്‍ന്നവരില്‍ നിന്നും കുട്ടികളിലേക്കു പകര്‍ന്നു കിട്ടേണ്ട
ഗുണങ്ങള്‍ ആണു, വിനയം, ക്റുത്യനിഷ്ട,എളിമ, സത്യസന്ധ്‌ത
പരോപകാരം തുടങ്ങിയവ!

സുഖസൌകര്യങ്ങളുടെ വര്‍ദ്ധിച്ച ആധിക്യവും, മുല്യച്യുതുടെ ഒരു കാരണമാകാം!

"ധനസമ്പാദനം പരമപ്രധാനo" എന്ന ആറ്റിട്യൂഡും മാറണം!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പഴാ വായിച്ചെ

വായിച്ചു കഴിഞ്ഞപ്പൊ മറുപടി പറയാനും ഇലാതായി

smitha adharsh said...

പോസ്റ്റ് വായിച്ചു...വൈകിപ്പോയെന്കിലും
നല്ല പോസ്റ്റ്..
എല്ലാ അമ്മമാരുടെയും പോലെ വളരുന്ന തലമുറയെക്കുറിച്ച് ഞാനും ആശന്കാകുലയായി തുടങ്ങിയിരിക്കുന്നു.