Wednesday, 16 July 2008

പാപമേ - -പരപീഢനം !



കര്‍ക്കിടകമാസം - രാമായണമാസം
രാമായണം ഇവിടെനിന്നും ഡൌണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും
കേള്‍ക്കുകയും ചെയ്യാം

എന്റെ കർമ്മഫലം ഞാൻ അനുഭവിച്ചോളാം - നിങ്ങൾ അതോർത്തു വിഷമിക്കണ്ട, എന്നു പലരും പലപ്പോഴും പറയുന്നതു കേട്ടിട്ടുണ്ട്‌.ഇതു കേൾക്കുമ്പോൾ എനിക്കു ഇതു പറയുന്നവരോട്‌ സഹതാപവും തോന്നാറുമുണ്ട്‌!

ബാങ്കിൽ പണം ഇട്ടിട്ട്‌ പലിശ വാങ്ങുന്ന പോലെയൊ, കടം കൊടുത്തു വട്ടിപലിശ വാങ്ങുന്ന പോലെയൊ, വാഴ നട്ടു കുല വെട്ടുന്ന പോലെയൊ എളുപ്പം ആകണമെന്നില്ല എല്ലാ കർമ്മങ്ങളുടെ ഫലപ്രാപ്തിയും.

ചില കർമ്മഫലങ്ങൾ അതു ഫലവത്താവാൻ ചിലപ്പോൾ രണ്ടോ അതിലേറെയൊ തലമുറതന്നെ വേണ്ടി വരും - നാം വിതക്കുന്ന പുണ്യ പാപങ്ങളുടെ ഫലങ്ങളാണു ഞാൻ ഉദ്ദേശിച്ചതു.

നാം ജനിച്ചപ്പോൾ തന്നെ, നമ്മുടെ "കോട്ട" നമുക്കു തന്നു വിട്ടിട്ടുണ്ട്‌! നമ്മൾ എന്തെല്ലാം അനുഭവിക്കണം എന്നു കാലേകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു - പൂർവ്വജരുടെ കർമ്മഫലത്താൽ!

ഇന്നു നാം ചെയ്യുന്ന പല കർമ്മങ്ങളുടെയും ഫലപ്രാപ്തി ലഭിക്കുന്നതു ജനിക്കാനിരിക്കുന്നവർക്കായിട്ടാണു! ആ കർമ്മഫലങ്ങൾ വലുതായിരിക്കും!

ഇന്നു നാം നല്ലതു ചെയ്താൽ നമ്മുടെ 3-) മത്തെ തലമുറക്കു മുതൽ ആയിരിക്കും അതിന്റെ ഫലം ലഭിക്കുക ! അതിനാൽ കഴിവതും സത്‌കർമ്മങ്ങൾ ചെയ്യുക -3‌-)ം തലമുറ ക്കുവേണ്ടി പാപഭാരം സമ്പാദിച്ചു വയ്ക്കണോ?


“അഷ്ടാദശപുരാണത്താൽ വ്യാസൻ ചൊന്നതു രണ്ടു താൻ,
പരോപകാരമേ പുണ്യം, പാപമേ - പരപീഢനം ”!
"ഓം ശന്തി"!

4 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"--പാപമേ പരപീഡനം"

ശ്രീരാജ്‌ കെ. മേലൂര്‍ said...

നമസ്കാരം

ജിജ സുബ്രഹ്മണ്യൻ said...

നന്നായി..ഈ കള്ള കര്‍ക്കിടകത്തില്‍ രാമായണം സി ഡി ഇട്ടു എന്നും കേള്‍ക്കാറുണ്ട് ഞാന്‍ ..മക്കള്‍ പറയും ഈ അമ്മക്കു വേറെ പണി ഒന്നും ഇല്ലേ..ആ റേഡിയോ മാങ്ഗോ 91.9 ഇട്ടാല്‍ നല്ല അടി പൊളി പാട്ടുകള്‍ കേള്‍ക്കാല്ലോ.. പക്ഷേ രാമായണം കേള്‍ക്കാന്‍ ഒരു സുഖമാ,, എന്റെ അച്ഛാച്ഛന്‍ എന്നെ കൊണ്ട് ചൊല്ലിക്കുമായിരുന്നു
നല്ല പോസ്റ്റ്

Unknown said...

ഭക്തി നിറയുന്ന അന്തീരിക്ഷം മനസ്സിന് വലിയ
ആശ്വാസമാണ് ഇതു പോലുള്ള അവസരങ്ങളില്‍ പകരുക