സന്തോഷ് മാധവനു ജയ്‌ലിൽ പരമസുഖം! വാർത്ത
നീതി നിർവ്വഹണ വ്യവസ്സ്ഥിതിയെ പറ്റിയുള്ള ചില വാർത്തകൾ കേൾക്കുമ്പോൾ ഭയവും ഒപ്പം ലജ്ജയും അതിലുപരി അമർഷവും ആണു തോന്നുന്നതു!
ദുഷ്ക്രുത്യങ്ങൾ ചെയ്തു ജയിലിൽ ചെന്ന് സുഖിച്ചു വാഴുന്നവർ! അവർക്കു വേണ്ട സൗകര്യം ചെയ്തു കൊടുക്കുന്ന നിയമപരിപാലനവ്യ്‌വസ്ഥയുടെ കാവൽകാരും!ഈ വാർത്ത സത്യമാണങ്കിൽ -അൽപമെങ്കിലും നാണമോ മാനമോ അവശേഷിച്ചിട്ടുണ്ടകിൽ, മനുഷ്യത്വം അൽപമെങ്കിലുമുണ്ടങ്കിൽ, ഈ തെണ്ടിത്തരം നിർത്തണം!
ഈ വാർത്ത കൊടുക്കുന്ന പത്രക്കാരോടു,: - ഇത്തരം ചെറ്റത്തരം നമ്മുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളിൽ നടക്കുന്നുണ്ട് എന്നു നിങ്ങളുടെ ലേഖകർ കണ്ടു പിടിച്ചാൽ, അതിനുത്തരവാദികളേയും അവർക്കു അറിയാൻ പറ്റും! അവരെ ജനങ്ങളുടെമുൻപിലേക്കു എറിഞ്ഞു കൊടുക്കുക! നിസ്സാരകാരണങ്ങൾക്കു, തലശേരിയിലും, കണ്ണുരിലും കണക്കില്ലാത്തവിധം പാവങ്ങളെ കശാപ്പു ചെയ്യുന്ന രാഷ്ട്രിയ കോമരങ്ങൾക്കു ഇങ്ങനെ ഉള്ള നെറികെട്ട ഭരണയന്ത്രത്തിന്റെ ഭാഗങ്ങൾ മാറ്റിക്കാൻ സാധിക്കില്ലേ? കുറച്ചെങ്കിലും ന്യായീകരിക്കാവുന്ന പ്രവർത്തി ചെയ്തുകൂടെ?
Saturday, 19 July 2008
ഒപ്പം ലജ്ജയും അതിലുപരി അമർഷവും
എഴുതിയതു ഒരു “ദേശാഭിമാനി” at 7/19/2008 12:34:00 pm
Subscribe to:
Post Comments (Atom)
4 comments:
മറുവശത്ത് തടവുകാര്‍ക്കുള്ള ഭക് ഷ്യ വസ്തുക്കള്‍ അമുക്കുന്ന ചില ജയിലുദ്യോഗസ്തരും .
ജയിലില്‍ ഇറച്ചി കൊടുക്കേണ്‍ട ദിവസം ഉദ്യോഗസ്തന്‍റെ വീട്ടില്‍ സദ്യ ബഹു കേമം .
പണം ഉണ്ടെങ്കില്‍ എല്ലാം ആകാമല്ലോ..ഇത്തരം പോലീസുകാര്‍ ചെയ്യുന്നത്ര കുറ്റമൊന്നും നമ്മുടെ പല തടവു പുള്ളികളും ചെയ്തിട്ടുണ്ടാവില്ല.. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം കൊലപാാതകിയായ ചിലരെക്കാളും എന്തു കൊണ്ടും ജയില്‍ വാസം അനുഭവിക്കാന്‍ ഉള്ള യോഗ്യത ഇതു പോലെ ഉള്ള ചില ഏമാന്മാര്‍ക്ക് ഉണ്ടാകും..
കലി കാല വൈഭവം !!!
എന്റെ വീട്ടില്‍ കയറിയ കള്ളനെ പിടിച്ചു..എങ്കിലും മോഷണം പൊയതിന്റെ പകുതി പോലും കണ്ടു പിടിക്കാന്‍ നമ്മുടേ പൊലീസിന് കഴിഞ്ഞില്ല.അന്നു നടന്ന മറ്റൊരു മോഷണകേസിലെ മുഴുവന്‍ സ്വര്‍ണവും പോലീസ് തിരിച്ചു പിടിച്ചു എന്നു ഞാന്‍ അറിഞ്ഞു.കാരണം തൊണ്ടി മുതല്‍ കണ്ടു പിടിക്കാന്‍ പോയ പോലീസു കാരെ വേണ്ടതു പോലെ അവര്‍ കണ്ടു,..ഞാന്‍ നല്ല പോലെ കാഴ്ച്ചകളുമായി കണ്ടില്ല..കൈക്കൂലി വാങ്ങില്ല കൊടുക്കുകയും ഇല്ല എന്ന തീരുമാനം എടുത്തിരിക്കുന്ന ഒരു സര്‍ക്ക്കാരുദ്യോഗസ്ഥ ആണ് ഞാന്‍. പക്ഷേ നീതി ലഭിക്കാന്‍ പ്രയാസമാണ് എന്നെ പോലെ ഉള്ളവര്‍ക്ക്
നല്ല പോസ്റ്റ്..എനിക്കും രക്തം തിളക്കുന്നുണ്ട്.പക്ഷേ ഒരു കാര്യവും ഇല്ല
എനിക്കും രക്തം തിളച്ചു....പക്ഷെ ഈ ലോകം ഇങ്ങനെ ഒക്കെ ആണ്, എന്ത് ചെയ്യാന്‍?
athe, ee lokam ingnaneyokkeyaanu. athanu sari.
Post a Comment