Sunday, 27 July 2008

ഇന്നലെയും നിങ്ങൾ കൊന്നില്ലേ.......

ഹേ മനുഷ്യാധമന്മാരെ! നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലിരുന്നു ചിരിക്കുന്ന പിശാചിന്റെ മുഖം എനിക്കു കാണാം.

ഇന്നലെയും നിങ്ങൾ കൊന്നില്ലേ പാവം കുറെ നിരപരാധികളെ അഹമ്മദാബാദിൽ?

അടുത്ത ലക്ഷ്യം കേരളമോ?....(വാർത്ത).

ദൈവത്തിന്റെ പേരു പറഞ്ഞു പിശാചിന്റെ വേല ചെയ്യുന്ന നിങ്ങളോട്‌ ഞാൻ കൈകൂപ്പി കെഞ്ചുകയാണു.............

ദയവായി കൊല്ലരുതു

മൃഗങ്ങളെ പ്പോലും നിങ്ങൾ ഇങ്ങനെ കൂട്ട്ക്കൊല ചെയ്യാറില്ലല്ലോ?

6 comments:

mmrwrites said...

നിങ്ങള്‍ കൊന്നത് നിങ്ങളുടെ ശത്രുക്കളെയാ‍ണോ ..? അല്ല..
നിങ്ങളുടെ ശത്രുക്കളാര്..? ഇവിടെ മരിച്ചവരോ എല്ലാം നഷ്ടപ്പെട്ടവരോ..? അല്ല..
പിന്നെന്തിനു കൊല്ലുന്നു..? മതത്തിനു വേണ്ടിയോ.. നേട്ടങ്ങള്‍ക്കുവേണ്ടിയോ..? ഈ മതങ്ങളും നേട്ടങ്ങളും നിങ്ങളെ അല്ലെങ്കില്‍ ആര്‍ക്കുവേണ്ടി ഈ ക്രൂരത ചെയ്യുന്നുവോ അവരെയും മരിക്കാതെ കാത്തുകൊള്ളുമോ..?

Typist | എഴുത്തുകാരി said...

ഞാനും കൂടുന്നു, അവരോട് യാചിക്കാന്‍.

ഒരു “ദേശാഭിമാനി” said...

mmrwrites,
Typist | എഴുത്തുകാരി,

അതെ, നിരാലംബരായ നമുക്കു നിര്‍ദ്ദയരുടെ, മുന്‍പില്‍ യാചിക്കാനെ പറ്റൂ കുട്ടീ............, ദീനതയുടെ മുഖം കണ്ട് ചിലപ്പോള്‍ ഹിംസ്രജന്തുക്കള്‍ വരെ ദയാലുക്കളാകാറുണ്ട്,

പടച്ചതമ്പുരാനെ, സര്‍വ്വശക്താ, ..... നമ്മുടെ സഹോദരങ്ങളെ ഈ ദുഷ്ടരുടെ തീചൂളയില്‍ നിന്നും പൊള്ളലേല്‍ക്കാതെ കാത്തു കൊള്ളണേ!

K.P.Sukumaran said...

യാചിക്കാനോ ..? എം.കെ.നാരായണന്‍ ഈയ്യിടെ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നത് ടിവിയില്‍ കണ്ടു : “പാക്കിസ്ഥാനെ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന് ”. അതാണതിന്റെ കാര്യം . നമ്മള്‍ ഇങ്ങനെ ശുദ്ധരായിരുന്നാല്‍ ഫലം ദുഷ്ടന്‍ ചെയ്യുന്നത് തന്നെ .

ഒരു “ദേശാഭിമാനി” said...

സുകുമാരൻ ജി, ശത്രുക്കൾ പെരുമ്പാമ്പിനെ പോലെ വരിഞ്ഞു മൂറുക്കികൊണ്ടിരിക്കുകയാണ്ര്. ഭരണകർത്താക്കൾ, ഷണ്ഡ്ത്വം തെളിയിച്ചുകൊണ്ട്, തീവ്രവാധികളെ തൊട്ടാൽ, അവരെ പിന്തുണക്കുന്നവരുടെ വോട്ടിനെ പേടിച്ചോ എന്തോ ശക്തമായ ഒരു നയം കൈകൊള്ളാതെ തൊട്ടും തലോടിയും മുന്നോടുപോകുന്നു. പാക്കിസ്താൻ ഇന്ത്യക്കകത്താണു കളിക്കുന്നതു, അതിനു സൌകര്യം ചെയ്യുന്ന “പിമ്പുകളെ” രാജ്യം ഒറ്റകെട്ടായി നിന്നു ചെറുക്കണം. അതിനുള്ള സാഹചര്യം ഇല്ല എന്നു തന്നെയുമല്ല, എതിർത്താൽ സർവ്വനദികളും നിറഞ്ഞൊഴുകുന്ന ചോരപുഴയായിരിക്കും ഫലം. ബ്രട്ടിഷുകാർ നമുക്കു സമ്മാനിച്ചിട്ടുപോയ വർഗ്ഗീയ വിഷം, നമ്മുടെ സിരകളെ ക്ഷയിപ്പിച്ചു തുടങ്ങിയൊ? യാചിക്കുകയോ, കരയുകയോ എന്തു ചെയ്താലുംകുഴപ്പമില്ല, ഈ പൈശാചിക താണ്ഡവം അവസാനിപ്പിക്കണം. തുടർച്ചയായുള്ള ദുർമരണങ്ങളിൽ മരിക്കുന്ന ആത്മാക്കളുടെ രോദനം ശുദ്ധാത്മാക്കളുടെ ഉറക്കം കെടുത്തുന്നു!

നമുക്കു ഇന്ത്യക്കകത്തുള്ള പാക്കിസ്താനെ നശിപ്പിക്കണം, പക്ഷേ എലിയെ കൊല്ലാൻ ഇല്ലം ചുടാമോ?

ഒരു വല്ലാത്ത അവസ്ഥ തന്നെ!

കിടങ്ങൂരാൻ said...

നമുക്കിതു വേണം....രാജ്യം തീവ്രവാദികളുടെ നരനായാട്ടിൽ കത്തുമ്പോൾ നാടു ഭരിക്കുന്ന ഒരു കേന്ദ്രമന്ത്രി
ഇന്നലെ പള്ളീലച്ചന്മാർ നടത്തിയ സമ്മേളനത്തിൽ അവരുടെ ളോഹ പൊക്കി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടു ഖോരഖോരം പ്രസംഗിക്കുകയായിരുന്നു....എവനെയൊക്കെ ജയിപ്പിച്ചു വിട്ട നമുക്കിതുതന്നെ വരണം...