Thursday 31 July 2008

ജീവിച്ചിരിക്കുന്ന ചെത്തു പിള്ളേരോട്‌



മക്കളെ, ജനിച്ചാൽ ഒരു ദിവസം നമുക്കു മരിക്കണം. എന്നുകരുതി മരണത്തെ വിളിച്ചു വരുത്തണോ?

നിങ്ങൾ ഇരു ചക്രവാഹനങ്ങളിൽ പോകൂന്നതിനു ഈ അങ്കിളിനു സന്തോഷമേ ഉള്ളു. മക്കളെല്ലാം സുഖമായി തിരിച്ചെത്തി, പുഞ്ചിരിക്കുന്ന മുഖത്തോടെ കാണാനാണു നിങ്ങളുടെ വീട്ടിലുള്ളവരും, അദ്രുശ്യനായി മനസ്സുകൊണ്ട്‌ ഈ അങ്കിളും ആഗ്രഹിക്കുന്നതു.

അതു കൊണ്ട്‌ അങ്കിൾ പറയുന്നതു ദയവായി ശ്രദ്ധിക്കു, നിങ്ങൾ ഇരുചക്രവാഹനം ഓടിക്ക്കുമ്പോൾ, നിങ്ങളുടെ മനസ്സിൽ മൽസരബുദ്ധ്ക്ക ദയവായി ഇടം കൊടുക്കരുതു.നിങ്ങൾ അമിത വേഗതയിൽ ഈ ഇരുചക്രത്തെ ഓടിച്ചാൽ നിനച്ചിരിക്കാതെ വരുന്ന അപകടഘട്ടങ്ങളിൽ നിങ്ങൾക്കു നിയന്ത്രിക്കാൻ പറ്റാതെ വരും. മക്കള്ളെ, നിങ്ങളെ അതു കൊണ്ടെത്തിക്കുന്നതു, മരണത്തിലേക്കായിരിക്കും.

നിങ്ങൾ മനസ്സു, ശരീരവും പൂർണ്ണമായി വാഹനം ഓടിക്കുന്നസമയത്തു വാഹനത്തിൽ തന്നെ കേന്ദ്രീകരിച്ചിരിക്കട്ടെ.

നിങ്ങളുടെ അഹങ്കാരത്തിന്റെ അഭ്യാസങ്ങൾ കണ്ട്‌ പെൺകുട്ടികൾ ചിരിച്ചാൽ, ദയവായി ഓർക്കുക, അവർ നിങ്ങളുടെ അഭ്യാസം കണ്ട്‌ ചിരിച്ചതാവാൻ വഴിയില്ല, നിങ്ങളുടെ കോപ്രായം കണ്ട്‌ ചിരിച്ചതാവാനെ വഴിയിള്ളു. അതു നിങ്ങളെ പുഛിക്കലാണു.

മാന്യമായി നിയന്ത്രണങ്ങൾ പാലിച്ചു, പോകുന്ന നിങ്ങളൊട്‌ ഞങ്ങളെപ്പോലുള്ള പ്രായമായവർക്കും, നിങ്ങൾ ഇഷ്ടപ്പെടുന്ന കുട്ടികൾക്കും സ്നേഹവും ബഹുമാനവുമേ തോന്നൂ.

ദിനം പ്രതി വാഹാനാപകാടത്തിൽ മരിക്കുന്നവരിൽ 80% പേരും യുവാക്കളാണന്ന വാർത്ത ഈ അങ്കിളിനെ വേദനിപ്പിക്കുന്നു. മക്കളെ, സൂക്ഷിക്കൂ, നിങ്ങൾ നഷ്ടപ്പെട്ടാൽ, നിങ്ങളുടെ മാതാപിതാക്കൾ അതെ എങ്ങനെ സഹിക്കും?


അനാധ പ്രേതമായി നാടു റോഡിൽ കിടക്കേണ്ടിവാന്നാൽ അതൊരു കാഴ്ച വസ്തുവായി മറിപ്പോവുകയാണു, ജീവൻ പൊലിഞ്ഞിട്ടില്ലങ്കിൽപോലും സഹായിക്കാൻ ചിലപ്പോൽ ആരും ഉണ്ടായെന്നും വരില്ല!

6 comments:

Liju Kuriakose said...

ജീവിച്ചിരിക്കുന്ന ചെത്തുകാര്‍ക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുതോ? ക്രൂഡ് ഒയിലിന്റെ വില മറക്കരുത്. വിദേശത്തുള്ളവര്‍ സൈക്കിള്‍ ഉപയോഗവും പൊതുവാഹന ഉപയോഗവും കൂട്ടി. നമുക്കും ഒന്ന് ശ്രമിക്കരുതോ?

വിക്രമാദിത്യന്‍ said...

സത്യം...
ദിവസവും ഇരുപത്തിയന്ച്ച്ചു വയസ്സിനു തയെയുള്ള യുവാക്കളുടെ മരണ വാര്‍ത്തകള്‍. മിക്കവാറും ബൈക്ക് അപകടങ്ങള്‍. ഇവയില്‍ തൊണ്ണൂറു ശതമാനവും ഓടിക്കുന്ന വ്യക്തി വിചാരിച്ചിരുന്നെങ്കില്‍ ഒഴുവാക്കമായിരുന്നത്...
ശരിക്കും നമ്മോടു സ്നേഹമുള്ള, കുടുംബത്തിലെ തല മുതിര്‍ന്ന ഒരാളുടെ വാക്കുകള്‍ പോലെ തോന്നി...
ആശംസകളോടെ
വിക്രമാദിത്യന്‍

ഒരു “ദേശാഭിമാനി” said...

അതെ അച്ചായ, നമ്മള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,

വിക്രമാദിത്യാ, - നന്ദി! തീര്‍ച്ചയായും 99.9% അപകടവും, ശ്രദ്ധകുറവും, അഹംങ്കാരവും, മത്സരബുദ്ധിയും കൊണ്ട് മാത്രം കൊണ്ട് ഉണ്ടാവുന്നതല്ലെ?
----------------------------------------------

(മത്സരബുദ്ധിയില്ലങ്കില്‍ പിന്നെ എന്തൊരു ത്രില്ല്???????? - അല്ലെ അഹംങ്കാരം കൊണ്ട് മരിച്ചു പോയ മക്കളെ?)
----------------------------------------------

Unknown said...

സൈക്കിള്‍ ചവിട്ടി പോകുന്ന വൃദ്ധനെ മറ്റൊരു സൈക്ലില്‍ വന്ന ചെറുപ്പക്കാരന്‍ ഓവര്‍ ടേക്ക് ചെയ്തു....ഇതു കണ്ട വൃദ്ധന്‍....."മോനേ നിന്‍റെ പ്രായത്തില്‍ ഞാനും ഇതു പോലെ പറന്നു നടന്നതാ...അത് മറക്കണ്ട...."
ഇതു കേട്ട ചെറുപ്പക്കാരന്‍...."അമ്മാവാ,അമ്മാവന്‍റെ പ്രായം ആകുമ്പോള്‍ ഞാനും ഇതു തന്നെ പറയണ്ടേ?????"അതിനാ ഇപ്പോള്‍ ഓവര്‍ ടേക്ക് ചെയ്തത്.......

Sapna Anu B.George said...

അന്നത്തെ ഒരു പ്രഹാസത്തിനായി, ജീവിക്കുന്ന ഈ തലമുറ ഈ നിലവിളി കേല്‍ക്കുന്നുണ്ടോ ആവോ?????

ഒരു “ദേശാഭിമാനി” said...

Sapna Anu B.George

അതെ കുഞ്ഞെ, പലപ്പോഴും ചെറുപ്പക്കാരു
ടെ പ്രഹസനം കണ്ട് സങ്കടം ആണു തോന്നുന്നതു!

കുട്ടു

നല്ല അമ്മാവനും നല്ല ചെറുപ്പക്കാരനും! ????