Wednesday, 15 October 2008

അൽഫോൻസമ്മയുടെ ജീവചരിത്രം അറിയാൻ

വിശുദ്ധയായി പ്രഖാപിക്കപ്പെട്ട അൽഫോൻസാമ്മയുടെ ഒരു പുണ്യപ്രവർത്തികൽ നിറഞ്ഞ സത്യസന്ധമായ ജീവിത കഥ ലഘുവായിട്ടെങ്കിലും ആരെങ്കിലും ഒരു പോസ്റ്റായി ബ്ലോഗിലൂടെ സമർപ്പിച്ചാ‍ൽ ആ മഹതിയുടെ
അനുകരണീയമായ ജീവിതശൈലി ആർക്കെങ്കിലും പ്രചോദനമാകാൻ സഹായകമായേക്കാം!

അവർ ചെയ്ത ത്യാഗവും, ജനസേവനവും എന്തെല്ലാമായിരുന്നു എന്നു ഭൂരിഭാഗം കേരളീയർക്കും അറിവില്ല! ഒരു മാധ്യമവും ഈ കാര്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്തതായി കണ്ടില്ല. അതുകൊണ്ടാണു ഇങ്ങനെ ഒരു അഭിപ്രായം ഇവിടെ കുറിച്ചതു!

7 comments:

Manoj മനോജ് said...

മദര്‍ തെരസ്സ ജീവിച്ചിരുന്നപ്പോള്‍ സമൂഹത്തിന് വേണ്ടി ചെയ്തത് പോലെ ഒരു ചെറിയ അംശം പോലും സമൂഹത്തിന് വേണ്ടി അല്‍ഫോണ്‍സാമ്മ ജീവിച്ചിരുന്നപ്പോള്‍ ചെയ്തതായി കേട്ടിട്ടില്ല. പിന്നെ എങ്ങിനെയാണ് ഇവരെ കുറിച്ച് എഴുതുക. ജീവിച്ചിരുന്നപ്പോള്‍ വളരെ ഏറേ രോഗ പീഡനം അനുഭവിച്ചവരായിരുന്നു ഇവര്‍ എന്ന് വായിച്ചിട്ടിട്ടുണ്ട് എന്നിട്ടും കര്‍ത്താവില്‍ വിശ്വസിച്ചിരുന്നു. പക്ഷേ മരിച്ച് കഴിഞ്ഞതിന് ശേഷമാണ് അല്‍ഫോണ്‍സാമ്മയുടെ ശക്തി ജനം അറിയുന്നത്. അസുഖങ്ങള്‍ പലതും മാറ്റി കൊടുത്തു. ആസ് യൂഷ്വല്‍ വണക്കപ്പെടാന്‍ വേണ്ട അത്ഭുതങ്ങള്‍ മരിച്ച അല്‍ഫോണ്‍സാമ്മ ചെയ്തു, ചെയ്യുന്നു, ഇനിയും ചെയ്യും......

അപ്പിക്കുട്ടി said...

കത്തോലിക്ക സഭ ഇനി അവരുടെ മെഡിക്കൽ കോളേജുകളും ആശുപത്രികളും അടച്ചുപൂട്ടി അവിടെ അൽഫോൺസാമ്മയുടെ പ്രതിമവയ്ക്കും. ക്ഷണ നേരംകൊണ്ട്‌ പൈസചിലവില്ലാതെ (ഒരു കൂടു മെഴുകുതിരിയുടെ ചിലവേ വരൂ) സർവ്വരോഗങ്ങളും മാറും!!!!

ബഷീർ said...

for comment follow up

ഒരു “ദേശാഭിമാനി” said...

മുകളിലെ അനോനിയുടെ ലിങ്കു സൌകര്യാര്‍ത്ഥം ഇവിടെ ക്ലിക്കിയാല്‍ വരും

Anonymous said...

‘അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം” എന്നാണു ഗുരുവചനം.

മാണിക്യം said...

ഇതു കൂടി വായിയ്ക്കാം

വി.അല്‍ഫോന്‍സാമ്മ - സഹനത്തിന്റെ അമ്മ
:ജോസ് ജോസഫ്
Kochuparambil .Kottayam, Kerala, India
http://pakalintebaakkipathram.blogspot.com/2008/10/blog-post.html
വിശുദ്ധമാവുന്ന എന്റെ ഭരണങ്ങാനം...
:ജോസ് വാഴ
http://josemonvazhayil.blogspot.com/2008/07/blog-post.html
അല്‍ഫോന്‍സാമ്മയുടെ വിശുദ്ധ പദവി
:മാണിക്യം
http://aaltharablogs.blogspot.com/2008/10/blog-post_12.html

ഒരു “ദേശാഭിമാനി” said...

ശ്രീ മാണിക്യം, ലിങ്കുകള്‍ക്കു നന്ദി!

എന്നെ കൂടുതല്‍ ആകര്‍ഷിച്ചതു വ്യത്യസ്തമായ വീക്ഷണത്തോടെ ലേഖനമെഴുതിയ
ജോസ് ജോസഫ്
ന്റെ ലേഖനമാണു.

ജോസ് വാഴയുടേതു വ്യക്തിപരമായ അനുഭവങ്ങലും, കൂട്ടത്തില്‍ ഭക്തി മാര്‍ക്കറ്റിങ്ങും, പോലെ തോന്നി.

താങ്കളുടെ പോസ്റ്റില്‍ അന്നേ ഞാന്‍ കമന്റിയിരുന്നു.