Saturday 18 October 2008

സാമ്പത്തിക പ്രതിസന്ധി-ചില സൂചനകൾ നല്ലതല്ല!

സാമ്പത്തികമായി തകർന്ന അമേരിക്കക്കും, യൂറോപ്പിനും ഇനി പിടിച്ചു നിൽക്കാൻ, എല്ലാ രാഷ്ട്രങ്ങളുടേയും പിരിവു കിട്ടിയേപറ്റൂ!

ഈ പ്രതി സന്ധി ലോക സാമ്പത്തിക ഘടനയെ ആകെ മറ്റി മറിച്ചിരിക്കുകയാണു. അനേക കോടി കോടി മൂല്യം വരുന്ന തുകയുടെ കടബാധ്യത ഒരു സുപ്രഭാതം കൊണ്ട് ഉണ്ടായതല്ലല്ലോ!

ഈ തുകയിലെ 10 പൈസ പോലും ദാരിദ്രനിർമ്മാർജ്ജനത്തിനോ, അങ്ങനെ യുള്ള ഏതെങ്കിലും മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ നടത്തിയതു മൂലം ഉണ്ടായതല്ല! കുത്തകകളെ വലിയകുത്തകൾ ആ‍ാ‍ക്കാൻ റീമോൾഡ് ചെയ്യൂന്ന പ്രൊസ്സസ്സിൽ പുകഞ്ഞു പോയ കാശാണു ഇതു!

ഈ പണം വൻ‌കിട കോർപ്പറേറ്റ് സ്താപനങ്ങളുടെ തലപ്പത്തുള്ള പുലികളുടേ രഹസ്യ പേർസനൽ അക്കൌണ്ടിൽ കാണും! ഈ വമ്പന്മാരെല്ലാം അതി ഭീകര രാഷ്ട്രീയ -മാഫിക-കളുമായി നല്ല സഹകരണത്തിലുമായിരിക്കും.

പെട്രോൾ വില ഒരാഴ്ചകൊണ്ട് 148 ഡോളറിലേക്കും, തിരിച്ച അതുപോലെ ഒരാഴ്ചകൊണ്ട് ഇറങ്ങി വരാ‍നും, എല്ലാം കാരണമെന്തായിരിക്കും? കമ്മോഡിറ്റി മാർക്കറ്റിൽ 100 ബാരലിന്റെ 1 ലോട്ട് ക്രൂഡിൽ ബാരലിനു$70 ൽ നിന്നും $145 ഉള്ള ലാഭം $75 ഉം, അതുപോലെ വില്പനയിൽ ഉള്ള ലാ‍ാഭം - ഇതൊക്കെ പണപയറ്റ് നടത്തുന്ന വൻ ബാങ്കുകളും ധനകാര്യസ്താപനങ്ങളും ചേർന്നു നടത്തുന്ന വൻ തീക്കളി ആണു. ഒരു ലോട്ടിൽ $5000നു മുകളിൽ ശരാശരി അധികലാഭം ക്രുത്രിമമായി സ്രുഷ്ടിച്ചു ഓയിലിൽ നിന്നും, തത്തുല്യമായ രീതിയിൽ, സ്വർണ്ണം, മുതൽ അന്നം വരെ യുള്ള മറ്റു കമ്പോള വസ്തുക്കളിൽ നിന്നും മുതലാളിത്വ രാജ്യങ്ങളിലെ വ്യാപാരികൾ നേടി . ലക്ഷകണക്കിനു ലോട്ട് കമ്മോഡിറ്റികൾ ഫിസിക്കൽ അല്ലാത്ത ഇലക്ട്രോണിക്കു മാർക്കറ്റിൽ നടത്തിയ ലാഭ വേട്ടയാണു ഇന്നത്തെ പ്രതിസന്ധിയുടെ മൂലകാരണം.

അല്ലാതെ ബുഷ് അച്ചായൻ പറഞ്ഞപോലെ പാവം ഇന്ത്യാക്കാരന്റെയൊ ചൈനാക്കാരന്റേയോ തീറ്റ ചിലവു കൂടിയതു കൊണ്ടല്ല. ഈ സത്യാവസ്ഥ അറിയാൻ സി എ-ക്കോ, എം.ബി.എ ക്കോ ഒന്നും പോകണ്ട! ദിവസവും പത്രം നോക്കി സാമ്പത്തിക നിലവരം ഗ്രഹിച്ചാൽ മതി!


ഈ സാമ്പത്തിക പ്രതിസന്ധിയിൽ തടി രക്ഷിക്കാൻ 3)-ം കിടിട ഗുണ്ടകളേപ്പോലെയും, കൊള്ളക്കരേപ്പോലെയും യാങ്കികളും, പറങ്കികളു, ബിലായത്തികളു, അൽമാനികളും പിടിച്ചുപറിക്ക് ഇറങ്ങിയേക്കാം...അടുത്ത ഒരു ലോകയുദ്ധത്തിനുള്ള ഉറകൂടൽ നടക്കുന്നുണ്ടോ? ചില സൂചനകൾ നല്ലതല്ല!


രാഷ്ട്രീയ - സമ്പത്തിക വിദഗ്ധന്മാർ ചിന്തിക്കട്ടെ- മറുപടി പറയട്ടെ !

1 comment:

ഒരു “ദേശാഭിമാനി” said...

രാഷ്ട്രീയ - സമ്പത്തിക വിദഗ്ധന്മാർ ചിന്തിക്കട്ടെ!