Wednesday 22 October 2008

ചന്ദ്രയാൻ ഒന്നു - വിജയകരമായ വിക്ഷേപണം!

ചന്ദ്രയാൻ ഒന്നു - വിജയകരമായ വിക്ഷേപണം!
ഭാരതീയ ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ!
വീഡിയോ വാർത്ത

9 comments:

അനില്‍ശ്രീ... said...

വിജയകരമായ വിക്ഷേപണത്തിന് അഭിനന്ദനങ്ങള്‍ . ചാന്ദ്രയാന്‍ -1 ബാക്കി ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കട്ടെ എന്ന് ആശംസിക്കുന്നു.

ചാന്ദ്രയാന്‍ -1 ന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട് അതിന്റെ അടിസ്ഥാന വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ് ഞാന്‍ ഇട്ടിരുന്നു.അത് ഇവിടെ കാണാം (ചാന്ദ്രയാന്‍ 1 - അടിസ്ഥാന വിവരങ്ങള്‍) .

Lathika subhash said...

അഭിമാന നിമിഷങ്ങള്‍!
അഭിനന്ദനങ്ങള്‍!
ഈ പോസ്റ്റ് ഉചിതമായി.

പക്ഷപാതി :: The Defendant said...

മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?

please read my post.

http://pakshapaathi.blogspot.com/2008/10/blog-post_22.html

ടോട്ടോചാന്‍ said...

പക്ഷപാതി, ഇതും ഒന്നു വായിച്ചോളൂ.. ചന്ദ്രയാന്‍ സാമൂഹ്യപരമോ?

Rejeesh Sanathanan said...

അങ്ങനെ നമ്മളും അങ്ങ് ചന്ദ്രനിലെത്തി...

കാപ്പിലാന്‍ said...

ജയ് ഹിന്ദ്

Kunjipenne - കുഞ്ഞിപെണ്ണ് said...

ദേശാഭിമാനവും പരീക്ഷണവും നല്ലത്‌. പക്ഷെ,
അരിയും തുണിയുമില്ലാത്തവന്റെ 386 കോടി ഹാ..കഷ്ടം...

ഒരു “ദേശാഭിമാനി” said...

അനില്‍ശ്രീ... ലതി, പക്ഷപാതി ,ടോട്ടോചാന്‍,മാറുന്ന മലയാളി, കാപ്പിലാന്‍, കുഞ്ഞിപ്പെണ്ണു - എല്ലാവര്‍ക്കും വന്നതിനും, ദേശത്തിന്റെ ആഹ്ലാദത്തില്‍ പ്രതികരിച്ചതിനും നന്ദി!

ഈ സംരംഭം അനുചിതമായി എന്നു ധ്വനിപ്പിക്കുന്ന ചില കമന്റ്റുകള്‍ ഇവിടേയും, മറ്റു പല പോസ്റ്റൂകളിലും, ചില പോസ്റ്റുകള്‍ തന്നെയും കണ്ടിരുന്നു.

ഭാരതത്തില്‍ ദാരിദ്രം തുടച്ചുമാറ്റിയിട്ട് വേണ്ടെ ശാസ്ത്രപുരോഗതി എന്നാണു പലരുടേയും സംശയം! അവരോട് പറയട്ടെ.. നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ എല്ലാവിധ വകുപ്പുകള്‍ക്കും ആവകുപ്പുകള്‍ നേരിടുന്ന പ്രതിസന്ധിതരണം ചെയ്യാന്‍ വേണ്ട ധനം വക കൊള്ളിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആഹാരം, ഗതാഗതം, പ്രതിരോധം, എന്നുവേണ്ട എല്ലാത്തിനും അര്‍ഹമായ വക അനുവദിക്കാറുണ്ട്. നേരായവണ്ണം അതാതു വകുപ്പുകള്‍ ഭരിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ പത്തു കൊല്ലം മുന്‍പു തന്നെ നമ്മുടെ ഭാരതത്തില്‍ നിന്നും ദാരിദ്രവും തൊഴിലില്ലായ്മയും പമ്പകടക്കുമായിരുന്നു, അതിനു വിഘാതം സ്രുഷ്ടിക്കുന്നതു രാഷ്ട്രീയത്തില്‍ കലര്‍ന്നിരിക്കുന്ന വ്യാപാര താല്പര്യവും മായവും, ജാതി-മതം ഇവയുടെ സ്വാധീനവും,സര്‍ക്കാരിനെ കട്ടുമുടിക്കുന്ന ലോബികളുടെ അതിപ്രസരവും, തിന്ന ചോറിനു നന്ദി കാണിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റുമാണു. എന്നാല്‍ നമ്മുടെ ശാസ്ത്ര വിഭാഗമാവട്ടെ വിവേകവും,ആത്മാര്‍ത്ഥതയും ഉള്ള ഉദ്യോഗസ്ഥരുടെ കീഴില്‍ ദൈവാനുഗ്രഹത്താ‍ല്‍ സ്തുത്യര്‍ഹമായ രീതിയില്‍ ശ്രീ അബുദുല്‍ കലാമിനോടോപ്പം മുന്നേറാന്‍ തുടങ്ങിയതാണു. ദൈവത്തെ വീണ്ടും നന്ദിയോടെ സ്മരിച്ചുകൊണ്ടു രേഖപ്പെടുത്തട്ടെ വ്രുത്തികെട്ട രാഷ്ട്രീയ ലോബികക്കു കാര്യമായ പ്രസ്ക്തി ഈ മേഘലയില്‍ ഇല്ല! ദേവസത്തില്‍ വരെ തരം കിട്ടിയാല്‍ നക്കാന്‍ നോക്കുന്ന ഇവര്‍ക്കു ഇവിടെ തരം കിട്ടാത്തതു വിവരമുള്ള ആത്മാര്‍ത്ഥതയുള്ള ശ്രീ മാധവന്‍ നായരെ പോലെ യുള്ള മഹാരഥന്മാരുടെ പരിശ്രമത്താ‍ലാണു!

ദാരിദ്രനിര്‍മ്മാര്‍ജ്ജനം അതിന്റെ വകുപ്പുകാര്‍ നോക്കട്ടെ, ശാസ്ത്രജ്ഞര്‍ അവരുടെ കര്‍ത്തവ്യം നിറവേറ്റട്ടെ! വെറുതെ വിടുവായ് തരം ഘോഷിക്കാതിരിക്കുക!

പെറ്റ അമ്മയെ തല്ലിയാലും ഉണ്ടാകും ഒരു മറുഭാഗം!

ജയ് ഹിന്ദ്!,

B Shihab said...

അഭിമാന നിമിഷങ്ങള്‍!
അഭിനന്ദനങ്ങള്‍!
ഈ പോസ്റ്റ് ഉചിതമായി