Tuesday 2 December 2008

ഒരു പട്ടി അവിടെ

ബഹുമാനപ്പെട്ട മുഖ്യമന്ത്രീ,

അങ്ങയെ കേരള രാഷ്ട്രിയത്തിലുള്ള എല്ലാവരിലും വെച്ചു ഏറ്റവും കൂടുതല്‍ ഞാന്‍ ബഹുമാനിക്കുന്നു. കാരണം അങ്ങയുടെ നിസ്വാര്‍ത്ഥതയും നിഷ്പക്ഷതയൂം, സാധാരണക്കാരോടുള്ള അങ്ങയുടെ സമീപനവും, ചൂഷണത്തോടൂള്ള അങ്ങയുടെ വിട്ടുവീഴ്ച്ചയില്ലാത്ത പെരുമാറ്റങ്ങളൊക്കൊയായിരുന്നു അതിനു കാരണം.

എന്നാല്‍ ബഹു. മുഖ്യമന്ത്രീ : അങ്ങയുടെ വായില്‍ നിന്നും ആ കസേരയില്‍ ഇരുന്നു കൊണ്ട് വീഴാന്‍ പാടില്ലാത്ത് ഒരു വാക്ക് അങ്ങ് , ബോബെ എന്‍‌കൌണ്ടറില്‍ വീരചരമം വരിച്ച് യുവാവായ “സന്ദീപിന്റെ “ പിതാവിന്റെ വികാരവിക്ഷോഭങ്ങളോടുള്ള പ്രതികരണം നല്‍കിയ ആ വാക്കു ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു.

സന്ദീപിന്റെ വീടല്ലായിരുന്നങ്കില്‍ ഒരു പട്ടി അവിടെ തിരിഞ്ഞു നോക്കില്ലായിരുന്നു എന്നു”

എനിക്കു ഇതിനെ പറ്റികൂടുതല്‍ വിമര്‍ശിക്കാന്‍ അറിയില - എങ്കിലും ഇതു കേട്ട് എന്റെ മനസ്സും ഒന്നു നടുങ്ങി!

താങ്കള്‍ക്ക് സന്ദര്‍ഭം പന്തിയില്ലന്നു കണ്ടപ്പോല്‍ പിന്മാറാമായിരുന്നു - എന്നിട്ട് സാവധാനം അവരെ മറ്റുള്ളവരെ കൊണ്ട് സമാധാനിപ്പിച്ചിട്ട് പോയി കാണാമായിരുന്നു. ഒത്തിരി നല്ല മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു - ഇതുപോലുള്ള ഒരു സിനാറിയോ ഒഴിവാക്കാന്‍!

നമ്മള്‍ ഒരു അച്ഛന്റെ സ്ഥാനത്തു നിന്നു ചിന്തിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരേ പൊലെ സന്ദര്‍ഭങ്ങളെ ഉല്‍ക്കൊള്ളാന്‍ പറ്റുമോ?

എല്ലാ നേതാക്കളും ഇതൊരു അനുഭവപാഠമായി ഭാവിയില്‍ കരുതുക. അധികാരത്തിന്റെ ബലത്തില്‍ ആരെയും ആശ്വസിപ്പിക്കാന്‍ പോകരുതു - മനസ്സിലെ മനുഷ്യത്വത്തിനു ആ കടമ ചെയ്യാന്‍ വിട്ടുകൊടുക്കുക!

സന്ദീപിന്റെ അഛനോട് മാപ്പ് ചോദിക്കൂന്നു. അങ്ങയുടെ ദു:ഖം തീരന്‍ നഷ്ടപ്പെട്ടതിനു പകരം വയ്ക്കാന്‍ ഒന്നും ഈ ഭൂമിയില്‍ ഇല്ല! സര്‍വ്വശക്തന്‍ ഈ ദു:ഖനിമിഷങ്ങള്‍ തരണം ചെയ്യാന്‍ ശക്തി തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

സ്നേഹത്തോടെ,
മുഖ്യമന്ത്രിയോടും, സന്ദീപിന്റെ അച്ഛനോടും


3 comments:

Anonymous said...

മകന്‍ രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായി. ആ‍ ആത്മാവിന്റെ മുന്നില്‍ ആദരാഞ്ജലികള്‍.

പക്ഷെ മാധ്യമ പ്രവര്‍ത്ത്കര്‍ക്ക് മുന്നില്‍ “ഒരു പട്ടിയും എന്റെ പടിചവിട്ടണ്ട“ എന്ന് അലറിയിട്ട്, തനി സുരേഷ് ഗോപി സ്റ്റൈലില്‍ “ക്യാമറാമാന്‍ മാരെ ഒക്കെ “റണ്‍ ദ ക്യാമറ” എന്നു ആക്രോശിച്ച് അകത്തേക്ക് പാഞ്ഞ ശേഷം അവിടെ നിന്ന ആരെയ്യോ ആട്ടിപ്പായിച്ച അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്ന ഭാവം പുത്രനഷ്ടത്തിന്റെ ഭാവമായിരുന്നില്ല. പകരം മാ‍ധ്യമനിര “കാത്തു“നില്‍ക്കുന്നതിന്റെ മത്തായിരുന്നു. കുറേ ധാര്‍ഷ്ട്യവും. അതിനു മുന്‍പു തന്നെ ചാനലുകള്‍ക്ക് കൊടുത്ത ടെലഫോണിക് ഇന്റര്‍വ്യുവിലും ഒരു തരം സെല്‍ഫ് മാര്‍ക്കറ്റിങ്ങ് ആയിരുന്നു മുഴച്ചു നിന്നത്.

പട്ടികള്‍ പ്രയോഗം അവിടെ നിന്നാണ് ആദ്യം വന്നത്. അതും അച്യുതാനന്ദനു നേരേ. അതിനു മറുപടിയായി ഒരു പട്ടിയും വരില്ല എന്നു സി എം പരഞ്ഞപ്പോള്‍ അവിടേയും രക്തസാക്ഷിയുടെ പിതാവിനെ അല്ല ഉദ്ദേശിച്ചത്.

അടഞ്ഞ കണ്ണിലൂടെയല്ലാതെയും ഇതിനെ കാണാം.

sanju said...

പ്രിയ ശശിശങ്കര്‍ കയറണ്ട എന്നു പറഞ്ഞിടത്ത് എന്തിനാണ് മുഖ്യമന്ത്രി പോയത്. വീട്ടിന്റെ നായകനെ വീട്ടില്‍ നിന്ന് പോലീസിനെ കൊണ്ട് പുറത്താക്കിയിട്ട് താന്‍ കയറണ്ട എന്നു പറഞ്ഞിട്ടും രാജ്യത്തിനു വേണ്ടി മരിച്ച തന്റെ പുത്രന്റെ മ്രുതദേഹത്തെ അപമാനിച്ച അളെ പിന്‍ വാതിലിലൂടെ തന്റെ വീട്ടില്‍ കയറിയതു കണ്ട ആള്‍ പിന്നെ എങ്ങനെയാണ് പ്രതികരിക്കേണ്ടത്. മുഖ്യമന്ത്രി മാന്യനായിരുന്നെങ്കില്‍ ഉണ്ണിക്രിഷ്ണന്റ്റെ കോപം കെട്ടടങ്ങിയ ശേഷം അദ്ദേഹത്തിന്റെ അനുവാദത്തോടെ അവിടെ പോകുകയല്ലെ ചെയ്യാനുള്ളത്. അല്ലാതെ കള്ളനെപ്പോലെ അവിടെ കയറുകയാണൊ വേണ്ടിയിരുന്നത്.

Vadakkoot said...

ഇവിടെ നന്നായി കളിച്ചത് മാധ്യമങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്.

"ഒരു പട്ടിയും എന്റെ വീട്ടില്‍ വരണ്ട" എന്ന് ശ്രീ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതിന്റെ പ്രതികരണം കുത്തി കുത്തി ചോദിച്ച് അവരാണ് വി.എസിനെക്കൊണ്ട് അതു പറയിച്ചത്. പക്ഷേ വാര്‍ത്ത വന്നപ്പോള്‍ ചോദ്യം ഇല്ല. വി.എസ്. പറഞ്ഞതിന്റെ പദാനുപദതര്‍ജ്ജമ മാത്രം.