Saturday, 6 December 2008

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

നമുക്കു കുറച്ചെങ്കിലും സത്യസന്ധതയുള്ള രാഷ്ട്രീയ നേതാക്കളെ ലഭിക്കാൻ സാധ്യതയുള്ള ഒരു വകുപ്പു തന്നെ ഉണ്ടന്നകാര്യം ഒരു ഈ മെയിൽ സന്ദേശത്തിൽ നിന്നാണു എനിക്കു മനസ്സിലായതു.

ഇതിന്റെ നിയമവശമോ, ഇങ്ങനെ ഒരു പരാമർശം നമ്മുടെ ഭരണഘടനയിലെ1969 Act, in Section "49-O" അനുസരിച്ചു വാസ്തവത്തിൽ ഉണ്ടോ എന്നും എനിക്ക്‌ നിശ്ചയമില്ല. ഉണ്ടങ്കിലിതു നമ്മുക്കു ഉപയോഗിക്കേണ്ട സന്ദർഭമാണു ഈ വരുന്ന തിരഞ്ഞ്ടുപ്പുകൾ.

ഇതാണ് ആ മെസ്സേജു:


How to Beat The Indian Polition
Section 49-O of the Constitution:
(A Repetition worth a read)
Did you know that there is a system in our Constitution, as per the 1969 Act, in Section "49-O" that a person can go to the polling booth, confirm his identity, get his finger marked and convey to the presiding election officer that he doesn't want to vote anyone!
Yes such a feature is available, but obviously our seemingly notorious leaders have never disclosed it. This is called "49-O".
Why should you go and say "I VOTE FOR NOBODY"... because, in a ward, if a candidate wins, say by 123 votes, and that particular ward has received "49-O" votes more than 123, then that polling will be cancelled and will have to be re-polled. Not only that, but the candidature of the contestants will be removed and they cannot contest the re-polling, since people had already expressed their decision on them. This would bring fear into parties and hence look for genuine candidates for their parties for election. This would change the way of our whole political system... it is seemingly surprising why the Election Commission has not revealed such a feature to the public....
Please spread this news to as many as you know.... Seems to be a wonderful weapon against corrupt parties in India... show your power, expressing your desire not to vote for anybody, is even more powerful than voting... so don't miss your chance. So either vote, or vote not to vote (vote 49-O) and pass this info on...

"Please forward this mail to as many as possible, so that we, the people of India , can really use this power to save our nation". Use your voting right for a better INDIA

വോട്ടിലൂടെ വരുന്ന ഭീകരിൽ നിന്നും രക്ഷ കിട്ടാൻ ഇതു നല്ല മാർഗ്ഗമാണു. എല്ലാ "ചവറുകളും" തൂത്തുവാരാൻ നമ്മുടെ വോട്ടർമാർക്കുള്ള "വീറ്റോ" പവർ ഉപയോഗിക്കണം. ഒരു ഇലക്ഷനിലെങ്കിലും ജനങ്ങളുടെ ഇഷ്ടത്തിൽ പ്രതിനിധികൾ ഉണ്ടാവട്ടെ.

വോട്ടിലൂടെ വരുന്ന ഭീകരര്‍ക്കെതിരെ പോരാടുക

3 comments:

ഒരു “ദേശാഭിമാനി” said...

ഗുണ്ടാ രാഷ്ട്രീയത്തിനും, വോട്ടൂ ബാങ്കു കവര്‍ച്ചക്കും ഒരു പരിഹാരമാകുമോ ഇത്?

Unknown said...

പ്രിയ ദേശാഭിമാനീ...... തങ്കളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ ബഹുഭൂരിപക്ഷം വരുന്ന വോട്ടര്‍മാരുടെ വികാരം നിങ്ങള്‍ എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. അഴിമതിക്കാരായ നേതക്കന്മാരെ ദൈവത്തേപ്പോലെ കരുതുകയും നാളെ എനിക്കും പറ്റിയാല്‍ അതുപോലാകണം എന്നും കരുതുന്ന ജനങ്ങളാണു നമുക്കു ചുറ്റും. കുഞ്ഞാലിക്കുട്ടി എയര്‍പോര്‍ടില്‍ വന്നിറങ്ങിയപ്പോള്‍ "ധീരാ വീരാ നേതാവേ, ധീരതയോടെ രമിച്ചോളൂ" എന്ന് നിര്‍ലജ്ജം വിളിച്ചുകൂവിയ അനുയായികള്‍ക്ക് വേണ്ടത് അത്തരക്കാരായ നേതാക്കളെയാണു. നന്നാവില്ല അമ്മാവാ ഞാന്‍.

ഒരു “ദേശാഭിമാനി” said...

പ്രിയ ജോയി, സത്യം അതാണെന്നിരിക്കെ, നമ്മളുടെ അടുത്ത തലമുറക്കെങ്കിലും വേണ്ടി ഒരു മാറ്റത്തിനായി നാം ആഗ്രഹിക്കേണ്ടെ? , നമ്മുടെ ഒരോ പഞ്ചായത്തു വാര്‍ഡ് എടുത്തു നോക്കിയാല്‍ വരെ ഒരു വ്യക്തി അവര്‍ക്കെല്ലാം സമ്മതനായി - സത്യസന്ധനായി, രാഷ്ട്രീയാതീതനായി കാണാന്‍ പറ്റും. അങ്ങ്നെ ഉള്ള വ്യക്തി ആരെന്നു കണ്ടെത്താന്‍ ജനങ്ങള്‍ ശ്രമിക്കണം., സ്വാര്‍ഥതയോടെ വഴക്കിനും, ധ്രുവീകരണത്തിനുന്ം നടക്കുന്നവന്‍ “കള്ളനാണയം” ആണു.

ഐസ്ക്രീമും തിന്നു, പെണ്ണും പിടിച്ചു,മസ്സാജും,ലണ്ടന്‍-പാരീസ്-ന്യുയോര്‍ക്ക് -ബാങ്കോക്ക് യാത്രകളും, റിസോര്‍ട്ട് ബിസ്സിനസ്സും റിസ്സോര്‍ട്ട് വാസവും ആയി , തരം കിട്ടിയാല്‍ രാജ്യത്തിനെ വരെ വില്‍ക്കാന്‍ നടക്കുന്ന “ഭീകരരില്‍“ നിന്നും ഒരു ആശ്വാസം.... സ്വപ്നത്തിലെങ്കിലും കിട്ടിയിരുന്നെങ്കില്‍ .....( വെറുതെ ഒന്നു ആശിച്ചു പോയി.....)