Friday 12 December 2008

വേശ്യകളുടെ ചാരിത്ര പ്രസംഗം

തിന്മയും അക്രമവും വർഗ്ഗിയതയും വളർത്താനും മത പരിവർത്തനം തുടങ്ങിയ വർഗ്ഗ മലിനീകരണവും നടാത്താൻ നന്മയുടേയും, സഹാനുഭൂതിയുടെയും പൊയ്മുഖം - അതാണു പല വർഗ്ഗീയ ദുരിതാശ്വാസ സ്ഥാപനങ്ങളുടേയും പൊയ്മുഖത്തിനകത്തു.

ഒരു പ്രത്യേക മതവിഭാഗം മാത്രമല്ല ഇത്തരം നീച പ്രവർത്തനങ്ങൾ നടത്തുന്നതു. എന്നാൽ അവർ തന്നെ ചെയ്യുന്ന സഹായപ്രവർത്തനങ്ങൾ വളരെ ശ്ലാഖനീയമാണങ്കിൽ പോലും അതിന്റെ പിന്നിലുള്ള കള്ളകണ്ണു മറ്റു പല ഗൂഡോദ്ദേശത്തൊടേ ആണു. രോഗികളെ ശുശ്രൂ‍ൂഷിക്കുക, കുട്ടികൾക്കു വിദ്യാഭ്യാസം നൽകുക തുടങ്ങിയ കാര്യങ്ങൾ കേൾക്കുമ്പോൾ ആർക്കാണു സഹതാപം തോന്നാതിരിക്കുക? ചില ചായക്കടക്കും, ഹോട്ടലിനും മുൻപിലുള്ള കാഷ്യറുടേ മേശമേൽ ഒരുഭണ്ഡാരപാട്ട കാണും - രക്ഷിതാക്കളില്ലാത്ത കുട്ടികളെ പാർപ്പിക്കുന്ന --ഇന്ന സ്ഥാപനത്തിനു-- വേണ്ടി സംഭാവന ചെയ്യുക! ഒരു കണക്കുമില്ലാത്ത ഇത്തർം പിരിവുകൾ ധാരാളം കാണാം. ഈ തുകകൾ എവിടെ ആണു എത്തുന്നതു? മേൽപറഞ്ഞ പല വിധ്വംസ്ക പ്രവർത്തനങ്ങൾക്കുമാണു ഈ തുകകൾ ചെന്നെത്തുന്നതു. എന്നാൽ ഇതിൽ തന്നെ നല്ല ഉദ്ദേശത്തോടേ മാത്രം നടത്തിവരുന്ന സ്ഥാപനങ്ങൾ ഇല്ലാതില്ല. അവർക്ക്‌ കൂടി ഇത്തരം കപടമുഖക്കാർ നിലനിൽപ്പില്ലാതാക്കൂന്നു.


ജമാ ആത്തുദ്ദഅവ്‌അ വളർന്നതു ഈ തരം പൊയ്മുഖം കാണിച്ചാണു. ഇന്നവർ വേശ്യകളുടെ ചാരിത്ര പ്രസംഗം പോലെ വാദിക്കുന്നതും ഈ പൊയുമുഖം കാണിച്ചാണു. തങ്ങൾ കുട്ടിളെ പഠിപ്പിക്കുന്നതിനു വിദ്യാലയങ്ങൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന "ശുദ്ധ മനസ്കരാണത്രേ"!

ഈ ജീ വകാരുണ്യമെന്ന പേരിൽ നമ്മു ടേ നാട്ടിൽ തന്നെ അനേകം സ്ഥാപനങ്ങൾ നടക്കുന്നുണ്ട്‌. ഈ "ജീവകാരുണ്യം വളർന്നു വളർന്നു ഹൈടെക്ക്‌ ആളെകൊല്ലി സൂപ്പർസ്പേഷ്യാലിറ്റികളായും, ലക്ഷങ്ങൾ കോഴവാങ്ങുന്ന വിദ്യാവ്യാപാരസ്ഥാപനങ്ങളായും വളരുന്നതും അവർ ഇതു ചൂണ്ടിക്കാണിച്ചു വർഗ്ഗീയ പ്രീണനത്തിനും, മറ്റും വിലപേശി നാറ്റിച്ചുനടക്കുന്നതും നാം കാണുകയും വാർത്തകൾ വായിക്കുകയും ചെയ്യാറില്ലേ?

മറ്റുള്ളവരുടെ ബുദ്ധിമുട്ടു, വിശ്വാസം, ഇവയൊക്കെ വ്യാപാരവൽക്കരിക്കാൻ തുടങ്ങി. അതാണല്ലോ - ആൾ ദൈവങ്ങളും, അന്ധവിശ്വാസങ്ങളും, ചാത്തനും മറുതയും എല്ലാം ഇന്നു സജ്ജീവമായി ഫൈവ്സ്റ്റാർ തലത്തിൽ വളർന്നു വരുന്നതും!

3 comments:

chithrakaran ചിത്രകാരന്‍ said...

സ്ഥാപനവല്‍ക്കരിക്കപ്പെട്ട എല്ലാ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങളും ഒരു കയ്യല്‍ നന്മയും,മറുകയ്യാല്‍ തിന്മയും ചെയ്യാന്‍ പ്രതിബദ്ധമാണ്. (അല്ലാതെ നിലനില്‍ക്കാനാകില്ല!)
അദ്ധ്വാനിക്കാതെ മറ്റുള്ളവന്റെ കാരുണ്യത്തില്‍ കഴിഞ്ഞുകൂടുന്നത് കാരുണ്യം ചെയ്യുന്നവനും,കാരുണ്യം അനുഭവിക്കുന്നവനും
ഒന്നിച്ചു ചെയ്യുന്ന സാമൂഹ്യ തിന്മയാണെന്നാണ്
ചിത്രകാര പക്ഷം.
ചിത്രകാരന്‍ ആര്‍ക്കും ഭിക്ഷപോലും കൊടുക്കാറില്ല.ആരെയും ഭിക്ഷക്കാരനാക്കാന്‍ കൂട്ടു നില്‍ക്കരുതല്ലോ !

നമ്മളിലെ തിന്മയാണ് നന്മയുടെ പ്രകടനംനടത്താന്‍ നമ്മോട് ആവശ്യപ്പെടുന്നത്.
പൂതന പാലുചുരത്തുന്നതുപോലെ....!!!!
ഹഹഹഹ്ഹ.....
(പരമ ദുഷ്ടന്‍ ചിത്രകാരന്‍.അനൌചിത്യത്തിന് ചിത്രകാരനോട് ക്ഷമിക്കുക ദേശാഭിമാനി.)

ഒരു “ദേശാഭിമാനി” said...

ചിത്രകാരാ... താങ്കളോട് യോചിക്കുന്നു.

മുക്കുവന്‍ said...

find out whose the owner of all orphanage kids? may be our party leaders son? like sreemati and kodiyeri.. if you have guts write a single blog. then I will agree that you have a backbone. or I would consider you as LDF doberman!!!