Wednesday, 17 December 2008

നീതി കിട്ടില്ലെന്ന്‌ സി.ബി.ഐ.

കോഴികൂടിനു കാവൽ കുറുക്കനാണോ? സി ബി ഐ ക്കു സംശയം തോന്നണമെങ്കിൽ കാര്യമായിട്ടെന്തെങ്കിലും കാണാതിരിക്കുമോ?


അജഗണത്തെ സംരക്ഷിക്കേണ്ട മുതിർന്ന അജപാലരയി വന്നവർ തന്നെ അജ നായാട്ട് നടത്തിയ കേസിൽ ഇങ്ങനെയൊക്കെ സംഭവിച്ചില്ലങ്കിൽ അത് അത്ഭുതമാണു. അതിന്റെ തെളിവാണല്ലോനീണ്ട പതിനാറുകൊല്ലം!

5 comments:

Help said...

രാജ്യത്തിലെ പരമോന്നത കുറ്റന്വേഷണസംഘം മോങ്ങുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു... ഇവര്‍ ചെയ്യേണ്ടതു കുറ്റവാളികള്‍ക്കെതിരെയുള്ള തെളിവ് ഹാജറാക്കുകയാണ്. പ്രതികള്‍ തെളിവ് നശിപ്പിച്ചെങ്കില്‍ അതിന്റെ തെളിവ് നല്‍കണം ... അല്ലെങ്കില്‍ കുറ്റാന്വേഷണത്തിലെ അലിഖിത നിയമം ഇവര്‍ക്കു ബാധകമല്ല എന്നു പ്രഖ്യാപിക്കണം ... കുറ്റവാളി ഒരു തെളിവെങ്കിലും ബാക്കി വെയ്ക്കും എന്ന അലിഖിത നിയമം ... അല്ലെങ്കില്‍ ആ ബാക്കി വച്ച തെളിവ് കണ്ടെത്താന്‍ കഴിയാത്തവരാണ് നമ്മുടെ സി.ബി.ഐ എന്നു മാറ്റി പറഞ്ഞാലും മതി.

കേരളം കാത്തിരിക്കുന്നതു പ്രതികള്‍ക്കു ശിക്ഷ ലഭിക്കുന്നതു കാണാനാണ്. അതിനെ കൊണ്ടു സി.ബി.ഐ ക്കു കഴിഞ്ഞില്ലെങ്കില്‍ കുറഞ്ഞ പക്ഷം മോങ്ങാതെയെങ്കിലും ഇരിക്കണം

സുല്‍ |Sul said...

നമ്മുടെ നാടല്ലേ മാഷെ

-സുല്‍

Help said...

അതെ നമ്മുടെ നാടു തന്നെ!!
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ അകത്താക്കുന്ന നാട്. വ്യക്തമായ തെളിവുകളോടു കൂടെയാണ് ഒരാളെ അറസ്റ്റു ചെയ്യേണ്ടത്. അതുണ്ടെന്നു സി.ബി.ഐ പറയുന്നു. അറസ്റ്റ് ചെയ്തതിനു ശേഷം രണ്ടാഴ്ചകഴിഞ്ഞിട്ടും തെളിവ് സമര്‍പ്പിക്കാനോ അന്വേഷണം പൂര്‍ത്തിയാക്കാനോ കഴിഞ്ഞില്ലെങ്കില്‍ അതു സി.ബി.ഐ യുടെ പിടിപ്പുകേണ്ട്.

പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് പരാതി... എവിടേയെങ്കിലും കേട്ടിട്ടുണ്ടോ പ്രതികള്‍ സഹകരിച്ച സാഹചര്യം ?!!! ഏതേങ്കിലും പ്രതികള്‍ പറയുമോ ഞാനാണ് കുറ്റം ചെയ്തതെന്ന്?!! അന്വേഷിച്ചു കണ്ടു പിടിക്കുന്നവര്‍ പരാതിയുമായി നടക്കുന്നു. ഖേദകരമാണീ കാഴ്ച.

ശാസ്ത്രീയടിസ്ഥാനമുള്ള ഒരു തെളിവും ഇല്ലാതെ നടക്കുന്ന ഒരു കൂട്ടമാണോ സി.ബി.ഐ???

ആഹ്, എന്തു ചെയ്യാം... നമ്മുടെ നാടു തന്നെ.

പക്ഷേ എനിക്കു ഇനിയും പ്രതീക്ഷയുണ്ട്. ഒരു പക്ഷേ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ കണ്ടു കൊണ്ടതുകൊണ്ടുള്ള മിഥ്യാപ്രതീക്ഷയുമാകാം.

Help said...

...തുടര്‍ച്ച;;;;
അതോ ഇനി സിനിമയില്‍ മാത്രമേ ഇവര്‍ ഡമ്മി ടു ഡമ്മി വച്ച് കുറ്റകൃത്യം കണ്ടു പിടിക്കുകയുള്ളാവോ?

ഒരു “ദേശാഭിമാനി” said...

Help, സുല്‍,
ഈ കേസിന്റെ പ്രത്യേകത എന്താണന്നു വച്ചാല്‍ പ്രതികള്‍ ലക്ഷകണക്കിനു വിശ്വാസികളുള്ള ഒരു സമുദായത്തിന്റെ മുഴുവന്‍ പിന്തുണയുള്ളവരാണു. അതിനാല്‍ പ്രതികളോട് മറ്റു ഞഞ്ഞാ പിഞ്ഞാ മോഷണകേസിലെ പ്രതികളോട് പെരുമാറുന്ന രീതിയില്‍ കൊസ്റ്റ്യന്‍ ചെയ്താല്‍ വിവരമറിയും. അതിന്റെ ഒക്കെ തെളിവാണല്ലോ കേസന്വേഷിച്ചിരുന്ന പലരുടേയും അകാ‍രണമായ സ്ഥലം മാറ്റവും അവസാനം ആയി അന്നു മഹസര്‍ എഴുതിയ പോലീസു ഉദ്യോഗസ്തന്റെ (നിര്‍ബ്ബന്ധ‌) ആത്മഹത്യവരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നതും. അതി സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഇത്തരം കേസുകള്‍ മാധ്യമങ്ങള്‍ സി ബി ഐ യുടെ പണി ഏറ്റെടുത്തു പലപ്പോഴും എങ്ങു എത്താത്ത അവസ്ഥകളിലേക്കു നയിക്കുകയാണു പതിവു. ആ പതിവും ഈ കേസിന്റെ കാര്യത്തിലും മുടക്കിയിട്ടില്ല. ആദ്യമേ മുതല്‍ തെളിവുകള്‍ നശിപ്പിച്ചു കേസു തേച്ചുമാച്ചു കളയാന്‍ സഭയും അതിലെ കുഞ്ഞാടുകളും വളരെ അധികം അധ്വാനിച്ചു എന്നവിവരം നമുക്കു പകല്‍ വെളിച്ചം പോലെ അറിയാം. അങ്ങനെ 16-17 കൊല്ലം ഉരുണ്ട് കളിച്ച ഈ സംഭവം പുതിയ ആന്വേഷണ സംഘം ലഭ്യമായ സൌകര്യങ്ങള്‍ ഉപയോഗിച്ചു പരമാവധി തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടെന്നാണു അറിവ്. ഇപ്പോള്‍ തന്നെ ലഭ്യമായ തെളിവുകള്‍ മാത്രം ഉപയോഗിച്ചു തന്നെ കോടതിക്ക് സത്യ സന്ധമായ വിവേചനബുദ്ധി ഉപയോഗിച്ചു ഒരു തീരുമാനത്തില്‍ എത്താവുന്നതെ ഉള്ളു. എന്നാ പലപ്പോഴും ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടരുതു - അവര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു നേരെ കൊഞ്ഞനം കുത്തി കാണിക്കട്ടെ എന്ന മുന്‍ തീരുമാനം ആരൊക്കെയോ എടുത്തിട്ടുണ്ട്. ഇതില്‍ സി ബി ഐ യേ കുറ്റും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പണവും സ്വാധീനവും സഹകരിക്കാന്‍ ആളുമുണ്ടങ്കില്‍ ഏതു ക്രിമിനല്‍ കേസും, നീട്ടി,സമയാനുസ്രുതം തെളിവുകള്‍ നശിപ്പിച്ചു രക്ഷപ്പെടാനുള്ള സകല ലൂപ്പ് ഹോള്‍സൂം വച്ചാണു നമ്മുടേ ന്യായ വ്യവസ്ഥിതി ഉണ്ടാക്കിരിക്കുന്നതു.
ഇന്നു ധാരാളം ന്യായാധിപന്മാര്‍ നീതിയുടെ ഭാഗാത്തല്ല പണത്തിന്റെ തൂക്കം കൂടിയ ഭാഗത്താണു എന്നു തെളിയിക്കുന്ന കേസുകള്‍ പത്രധ്വാരാ നാം അറിയാറില്ലെ? എന്നാലും ചിലര്‍ സത്യസന്ധരാണു. അവരുടെ കീഴിലുള്ള ഏതെങ്കിലും ബഞ്ചില്‍ ഈ കേസ് എത്തപ്പെടട്ടെ എന്നു നമുക്കു ആശിക്കാം.