Wednesday 17 December 2008

സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

ഒരു രാജ്യത്തിന്റെ മൊത്തലുള്ള സുരക്ഷക്ക്‌ ഏറ്റവും അത്യവശ്യം ആണു അവിടത്തെ പൗരന്മാരുടെ തിരിച്ചറിയുന്നതിനുള്ള സംവിധാനം. ഒരു ദശകത്തിനു അപ്പുറത്തു അതിനുവേണ്ട ഒരു സംവിധാനം ഉണ്ടാക്കാൻ ഇന്ത്യ പോലെ അതി വിപുലമായ ജനസംഖ്യയുള്ള ഒരു രാജ്യത്തിനു ബുദ്ധിമുട്ട്‌ ആയിരുന്നു. എന്നാൽ ഇന്നു സ്ഥിതി മാറി. വളരെ ചുരുങ്ങിയ ചിലവിൽ വളരെ സൂക്ഷ്മമായി ഓരോ വ്യക്തിയുടേയും തിരിച്ചറിൽ സംവിധാനം അന്തർ ദേശീയമായി ചെയ്യാവുന്നതേ ഉള്ളു.

ഇന്ത്യ ഇന്നു അഭിമുഖീകരിക്കുന്ന ഭീഷണിയുടെ വലുപ്പവും, ഭീകരതയും കണക്കാക്കിയാൽ എത്ര ചിലവു വന്നാൽ തന്നെയും എത്രയും വേഗം അതിനുള്ള നടപടി ആരംഭിക്കണമെന്നു ന്യായമായും എല്ലാവരും സമ്മതിക്കും.

നമ്മുടെ ജനങ്ങളുടെ ശരീരഘടന പല സംസ്ഥാനങ്ങളിലേയും പലതരത്തിലാണു. ഇതേപോലെ തന്നെ ശരീരഘടന ഉള്ളവരാണു നമ്മുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്‌, നേപ്പാൾ, ലങ്ക, മാലിദ്വീപ്‌ മുതലായ രാജുങ്ങളിലുള്ളവരും. ഈ രാജ്യക്കാർ എല്ലാം തന്നെ പലതരത്തിൽ ഭീകരപ്രവർത്തനം നടത്താൻ ഇന്ത്യയിൽ എത്തിപെടാറുമുണ്ട്‌. അതുപോലെ തന്നെ ഇന്ത്യയിലെ ഒരു കുറ്റവാളിക്കു ഒളിക്കാൻ ഇന്ത്യയിൽ തന്നെ ധാരാളം സൗകര്യവുമുണ്ട്‌. എന്നാൽ എല്ലാവർക്കും ഏകീക്രുതമായ ഒരു തിരിച്ചറിയൽ സംവിധാനമുണ്ടങ്കിൽ കുറ്റവാളികൾക്കു രക്ഷപ്പെടാൻ പഴുതുകൾ ഇല്ലാതാകും.

കമ്പ്യൂട്ടർ- ഇലക്ടോണിക്ക്‌ ഫീൽഡിൽ നാം വളരെ മുൻപന്തിയിലാണു. എല്ലാഭാരത പൗരന്മാർക്കും, ഫോട്ടോയും വിരലടയാളവും, പരിപൂർണ്ണ മേൽവിലാസവും, ബന്ധുക്കളുടെ പൂർണ്ണവിവരവും ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുകൾ സർക്കാർ , ചിലവായ തുക മാത്രം ഈടാക്കി എല്ലാ പൗരന്മാർക്കും നൽകണം. ഇന്ത്യ ഒട്ടാകെ ഈ കാർഡ്‌ കൊടുക്കേണ്ടി വന്നാ ഒരു കാർഡ്‌ ഉണ്ടാക്കാൻ കേവലം 15 രൂപയിൽ അധികം ചിലവു വരികയില്ല. ഇന്ത്യയുടെ ജനസംഖ്യ Population: 1,129,866,154 (July 2007 est.) ആണു. പതിനായിരക്കണത്തിനു കോടികൾ വിദേശത്തു നിന്നും കടം വാങ്ങി ധൂർത്തടിച്ചു (പച്ചമലയാളത്തിൽ "പുട്ടടിച്ചു") കളയുന്ന നമ്മുടെ സർക്കാർ ആളൊന്നുക്കു ആയിരക്കണക്കിനു രൂപയാണു ചിലവാക്കുന്നതു. എന്നാൽ ആളൊന്നു കേവലം 15-20 രൂപ മുടക്കി നമ്മുടെ സുരക്ഷക്കു ദ്രഡത വരുത്താൻ എന്താണു സർക്കാർ ആലോചിക്കാത്തതു?

എത്രയും വേഗം ഇതിനുള്ള നടപടി കേന്ദ്രസർക്കാർ കൈകൊണ്ടാൽ അത്രയും നന്നു. പ്രാദേശീകമായി ഇത്തരം തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ എല്ലാ കേന്ദ്ര -സംസ്ഥാന ആഫീസുകളുമായി ഏകീക്രുത നെറ്റ്‌വർക്കു ശ്രുഘലയിലൂടെ ബന്ധിപ്പിക്കണം.

ഇതെന്നെങ്കിലും സാധ്യമാകുമെന്നു ആർക്കെങ്കിലും തോന്നുന്നുണ്ടോ?

4 comments:

പാമരന്‍ said...

തെരെഞ്ഞെടുപ്പു കമ്മീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്‌ ഇതിനു വേണ്ടി തന്നെയല്ലേ നടപ്പിലാക്കുന്നത്‌?

അതിരിക്കട്ടെ.. ഒരാള്‍ക്കു എത്ര വേണമെങ്കിലും പാസ്പോര്‍ട്ടുകള്‍ ഏതൊക്കെ പേരില്‍ വേണമെങ്കിലും ഉണ്ടാക്കിയെടുക്കാവുന്ന നമ്മുടെ രാജ്യത്ത്‌ ഇതുകൊണ്ടു എത്ര ഗുണമുണ്ടാവുമെന്നു കണ്ടറിയാം!

ഒരു “ദേശാഭിമാനി” said...

ഇതു നടപ്പായാൽ ഏറ്റവുംകൂടുതൽ ഗുണമുണ്ടാവുന്നതു നമ്മുടെ രാജ്യത്താണു. ഏതു ഡിപ്പാർട്ടുമെന്റ്റില്ലും ഉപയോഗിക്കത്തക്ക രീതിയ്ല് ഇതു ഡിസൈൻ ചെയ്യണമെന്നു മാത്രം. അതിനോപ്പം ഉള്ള സ്മാർട്ട് ചിപ്പിൽ എല്ലാവിവരങ്ങളും സൂക്ഷിച്ചുവക്കാൻസാധ്യമാകണം. വിദേശത്ത് പോകുമ്പോഴും, വസ്തു വങ്ങുമ്പോഴും, വണ്ടി വാങ്ങുമ്പോഴും എല്ലാം അതാതു ഡിപ്പാറ്റ്ട്ട് മെന്റിൽ
ഈ കാർഡു കൊടുത്തു അപ്പോൾ നടക്കുന്ന പ്രവർത്തി ഇതിന്റെ സ്മാട്ട് ച്പ്പിൽ രേഘപ്പെടുത്തണം. കാർഡുടമയുടെ വിരലടയാളം, ഫോട്ടോ ഇവരണ്ടും ചിപ്പിൽ ഉൽക്കൊള്ളണം. മാത്രമല്ല ഈ കാർഡിനു അഖിലേന്ത്യാ തലത്തിൽ ഔവദിച്ചിട്ടുള്ള ഒരു സീരിയൽ നമ്പർ ആ‍യിരിക്കണം. ആ നമ്പർ വേറെ ഒരു വ്യക്തിക്കും വരരുതു. ഇത്രയം സംവിധാനം ചെയ്യാൽ സാധിച്ചാൽ നമ്മൾ സെക്യൂരിറ്റികാര്യത്തിൽ 90% രക്ഷപ്പെട്ടു. ഇന്നു തെളിവുകൾ ഇല്ലാതെയും,മറ്റും തള്ളി പോകുന്ന തരത്തിലുള്ള വ്യ്‌വഹാ‍രങ്ങൾ ഉണ്ടാകില്ല്.

തെരഞ്ഞ്ടുപ്പു കാർഡ് പോലുള്ള കാർഡുകൾ നിർത്തി അഘിലേന്ത്യാതലത്തിൽ സമഗ്ര നെറ്റ്വർക്കു സംവിധാനത്തിലൂടെ ഇന്ത്യയിലെ ഏതു സർക്കാർ, അർദ്ധസർക്കാർ സ്താപനങ്ങളിലും ഉപയോഗിക്കാവുന്ന തരത്തിലാവണം കാർഡും, എല്ലാ ഓഫീസുകളിലും ഉപയോഗിക്കുന്ന പ്രൊഗ്രാമുകളും. കാർഡിൽ പുതിയ വിവർങ്ങൾ ചേർക്കാനുള്ള സംവിധാനവും എല്ലാ ആഫീസുകളിലും വേണം.

റേഷൻ വാങ്ങാൻ വരെ ഇതു ഉപയോഗ്യമാകണം. അതായതു റേഷൻ കടയിൽ പോലും കമ്പ്യൂട്ടറും ഒരു കാർഡു ഉപയോഗിക്കാനുള്ള സംവിധാനവും നിർബ്ബന്ധമാക്കണം.

ഇങ്കം ടാക്ക്സ് അടക്കുന്നതിനും, വ്യാപാരാസ്ഥപങ്ങളുടെ രജിസ്ടേഷനും, ലൈസൻസുമെല്ലാം ഇതിൽ തന്നെ വരണം. എന്നാലെ 100% ഇതു സക്സസ് ആകൂ.

സുരക്ഷഭാരതം.... നമ്മുടെ ലക്ഷ്യം

Manoj മനോജ് said...

അമേരിക്കയില്‍ വന്നപ്പോള്‍ ആദ്യം ചെയ്യേണ്ടി വന്നത് ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഒപ്പിച്ചതാണ്. ഇതുണ്ടെങ്കിലേ ചെക്ക് മാറി പൈസ കിട്ടുമായിരുന്നുള്ളൂ. പിന്നീടാണ് ഈ നമ്പറിന്റെ പ്രാധാന്യം മനസ്സിലായത്. ഈ നമ്പര്‍ അടിച്ചു നോക്കിയാല്‍ ആ വ്യക്തിയുടെ സകലമാന വിവരങ്ങളും മനസ്സിലാക്കുവാന്‍ എളുപ്പം അത് കൊണ്ട് തന്നെ ഈ നമ്പര്‍ മറ്റുള്ളവര്‍ അടിച്ച് മാറ്റാതിരിക്കുവാന്‍ പെടാപെടാണ് ചെയ്യുന്നത്. ഐഡന്റിറ്റി തെഫ്റ്റ് നടന്നു എന്നറിഞ്ഞാല്‍ ഉടനെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ ദരിദ്രവാസിയായി മാറും, അതുമല്ലെങ്കില്‍ ചിലപ്പോള്‍ ജയിലിലും ആകാം.
ഡ്രൈവേഴ്സ് ലൈസന്‍സ് നമ്പറൂം, സോഷ്യല്‍ സെക്യൂരിറ്റി നമ്പറും കൊണ്ട് ഏതൊരുവന്റ്റെയും സാമ്പത്തിക ഇടപാട് വരെ സര്‍ക്കാരിന് മനസീലാക്കാം.

ഒരു “ദേശാഭിമാനി” said...

പ്രിയ മനോജ്,
അതെ മനോജ്, ഇതു വളരെ സുതാര്യമാവണം എല്ലാ വ്യക്തികളും. നമ്മൂടെ സർക്കാരിനു ഒരു വ്യക്തിയുടെയും സുതാര്യമായ ഒരു വിവരവും അറിയില്ല്ല. അതിനുള്ള വ്യവസ്സ്തകൾ ഇല്ല.. അതുകൊണ്ടാണു കള്ളത്തരങ്ങളും, ബിനാമി കളികളും ടാക്ക്സു വെട്ടിപ്പൂം എല്ലാം നടക്കുന്നതു. ഈ കാർഡുണ്ടങ്കിലേ ഒരു ട്രാൻസാക്സ്ഷൻ നടക്കൂ എന്ന നിയമം ആണു ആവ്വശ്യം.

കാർഡു നമ്പർ അടിച്ചാൽ എല്ലാ യിടത്തും പൂർണ്ണ വിവരം ലഭിക്കാതിരിക്കാൻ ഏർപ്പാടുകൾ അതിലെ പ്രോഗ്രാമിൽ ചെയ്യാവുന്നതേ ഉള്ളു. കാർഡിലെ ഒരുമിച്ചു പൂർണ്ണ വിവരങ്ങൾ ആക്സസ് ചെയ്യാൻ കാർഡു ഇഷ്യൂ ചെയുന്ന സംവിധാനത്തിനു മാത്രമേ സാധിക്കാവൂ. മറ്റുൾല ആഫീസുകളിൽ അവർക്കു അറിയേണ്ട വിവരങ്ങൾ മാത്രം അറിയാൻ ഏർപ്പാടുകൾ പ്രോഗ്രാമിൽ തന്നെ വരുത്താം. എന്തുകൊണ്ടും സുരക്ഷിതമായി തന്നെ ഇതു ഉപയോഗിക്കാം..

നഷ്ടപ്പെട്ടാൽ കാർഡു ഇഷ്യു ചെയ്യുന്ന സ്ഥലത്തു കാർഡുടമയുടെ വിരലടയാളം, കാർഡു നടപ്പെട്ടതായി നൽകിയിട്ടുള്ള കമ്പ്ലെയിന്റ് രസീതു, പഴയകാർഡിന്റെ നമ്പരോ, ഫോട്ടോക്കൊപ്പിയൊ സമർപ്പിച്ചാൽ മാത്രം പുതിയ കാർഡ്, ലഭിക്കാൻ ഏർപ്പാടാക്കണം.

ഏല്ലാ സ്താപനങ്ങളിലും കാർഡ് റീഡറിലൂടെ മാത്രമേ കാർഡ് ഉപയോഗിക്കാവൂ എന്ന നിർബ്ബന്ധവും, അതിനു വേണ്ടി മാത്രം പ്രത്യേക കാർഡുറീഡറും സംവിധാനം ചെയ്യണം.

ഇത്രയും ചെയ്താൽ ഒരു കോംബ്ലിക്കേഷനും ഈ സംവിധാനത്തിനു, മര്യാദക്കു ജീവിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഉണ്ടാവുകയില്ല. ഭീകരർക്കും, കാസർകോട് എംബസിക്കാർക്കും, ഹവാല,, കള്ളക്കടത്തു കാർക്കും, തട്ടിപ്പ്പു വെട്ടിപ്പുകാർക്കും, മൊത്തത്തിൽ ക്രിമിനൽ മൈന്റുള്ളവർക്കു മാത്രമേ ബുദ്ധിമുട്ടുണ്ടാകുകയുള്ളു!