Thursday 4 December 2008

അശാന്തിയുടെ സ്രുഷ്ടാക്കള്‍

വര്‍ഗ്ഗീയതയും മത വൈരാഗ്യവും വളര്‍ത്തുക, ‍ മത ഭീകരത വളര്‍ത്തുക, അതിനു വളം വയ്ക്കുക ഇതെല്ലാം ചിലര്‍ക്കു ജന്മോദ്ദേശം ആണു. അതിനു ഉദാഹരണം ഇവിടേ.............

ഒരു ബാര്‍ബറി മസ്ജിതും രാ‍മജന്മ ഭൂമിയും!! ഈ ലോകാവസാനം വരെ ഇത് തന്നെ പാടി നടക്കുമോ ഈ മത ഭ്രാന്തന്മാര്‍? നാലുപേരെകൂട്ടി ഒരു മീറ്റിങ്ങു പ്രസംഗവും കഴിഞ്ഞു ഒരു ബക്കറ്റ് പിരിവിനുള്ള വകയാണു ഇതു എന്ന എല്ലാവരും ഒന്നു മനസ്സിലാക്കണേ!!!!!!!!മറ്റുള്ളവര്‍ തമ്മില്‍ തല്ലി മരിച്ചാ‍ല്‍ ഇവരുടെ അപ്പനും അമ്മക്കുമൊന്നുമല്ലല്ലോ നഷ്ടപ്പെടുന്നതു.ദുഷ്ടജന്മങ്ങള്‍!!

5 comments:

ഒരു “ദേശാഭിമാനി” said...

ഒരു ബാര്‍ബറി മസ്ജിതും രാ‍മജന്മ ഭൂമിയും!! ഈ ലോകാവസാനം വരെ ഇത് തന്നെ പാടി നടക്കുമോ ഈ മത ഭ്രാന്തന്മാര്‍?

നാലുപേരെകൂട്ടി ഒരു മീറ്റിങ്ങു പ്രസംഗവും കഴിഞ്ഞു ഒരു ബക്കറ്റ് പിരിവിനുള്ള വകയാണു ഇതു എന്ന എല്ലാവരും ഒന്നു മനസ്സിലാക്കണേ!!!!!!!!

മറ്റുള്ളവര്‍ തമ്മില്‍ തല്ലി മരിച്ചാ‍ല്‍ ഇവരുടെ അപ്പനും അമ്മക്കുമൊന്നുമല്ലല്ലോ നഷ്ടപ്പെടുന്നതു.
ദുഷ്ടജന്മങ്ങള്‍!!

വിദുരര്‍ said...

അത്‌ ഇതൊക്കെ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുക്കുന്നത്‌. അസ്വാഭാവികം, പ്രകൃതിവിരുദ്ധം. അതുകൊണ്ടു തന്നെ നിലനില്‍പില്ല. എന്തുചെയ്യാം നമ്മളില്‍ ചിലരേയും കൊണ്ടേ അതു പോവൂ....

chithrakaran ചിത്രകാരന്‍ said...

മതങ്ങളെ സൃഷ്ടിച്ചിരിക്കുന്നതുതന്നെ അശാന്തിയിലൂടെ അന്യനെ കൊള്ളയടിക്കാനുള്ള
കല്‍പ്പിത കഥകളുമായാണ്.
അടിമത്വം വിട്ടുമാറാത്ത വിശ്വാസികള്‍ക്ക്
അതൊന്നും മനസ്സിലാകില്ല.
മതത്തെ തിരസ്ക്കരിച്ച് ഏവരേയും സ്നേഹിക്കാനാകുന്ന
മനുഷ്യരാകുക എന്നു മാത്രമേ പറയാനാകു.
മതത്തില്‍ നല്ലതും ചീത്തയുമൊന്നുമില്ല.
എല്ലാ മതങ്ങളും ചെകുത്താന്റെ സൃഷ്ടികള്‍ തന്നെ !

ഒരു “ദേശാഭിമാനി” said...

ചിത്രകാരന്‍ പറഞ്ഞതു ശരിയാണു, മതം കൊണ്ടുനടക്കുന്നവരു ചെകുത്താനെ കൊണ്ടു നടക്കുന്നതു പോലെ തന്നെ. ചെകുത്താന്‍ എപ്പോഴും ലോകം തന്റെ കൈപ്പിടിയിലൊതുക്കാനല്ലെ ശ്രമിക്കൂ. എല്ലാ മതക്കാരും അതു തന്നെ യാണു ശ്രമിക്കുന്നതു. അതിനു മനുഷ്യനെ പ്രലോഭിക്കാനു ചെകുത്താന്‍ ഉപയോഗിക്കുന്ന മീഡിയ ആണു

1. അധികാരം
2. പ്രലോഭനങ്ങള്‍
3. ധനം
4. ആര്‍ഭാടം
5. മദ്യം
6. വ്യഭിചാരം

ഇവയെല്ലാം ഉപയോഗിക്കുന്ന വിഭാഗങ്ങളാണു
എ. മതം., ബി. രാഷ്ട്രീയം., സി. വ്യാപാരം

ഈ മൂന്നു കാര്യങ്ങളും ശരിയായ രീതിയിലല്ല എങ്കില്‍ ലോകം നാശത്തിലേക്കു കൂപ്പൂ കുത്തും.

*മതദൂഷ്യം കൊണ്ട് - ലോകസമാധാനം നശിച്ചു
*രഷ്ടീയ പ്രവര്‍ത്തി ദോഷം കൊണ്ട് - രഷ്ട്രീയാക്രമണങ്ങള്‍, ഭരണ വൈകല്യം, അസ്ഥിരത.
* വ്യാപാര രീതിയിലെ വൈകല്യും കൊണ്ട് - ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍.

ഇതില്‍ നിന്നെല്ലാം മോചനത്തിനു, നിയന്ത്രിതമായ ആഗ്രഹങ്ങളും,പ്രക്രുതിയോടും സഹജീവികളോടും പ്രേമവും, ദൈവം നമ്മെ ലോകത്തിന്റെ സംരക്ഷണമാണു നശിപ്പിക്കലല്ല ഏല്‍പ്പിച്ചിരീക്കുന്നതു എന്ന തിരിച്ചറിവും ആണു വേണ്ടതു.

എല്ലാവര്‍ക്കും സമാധാനം ഉണ്ടാവാന്‍ ദൈവം അനുഗ്രഹിക്കട്ടെ!

ഒരു “ദേശാഭിമാനി” said...

വിദുരര്‍, അതെ - ബോധപൂര്‍വ്വമായ സ്വാര്‍ത്ഥതയാണു ഈ അശാന്തിക്കെല്ലാം കാ‍രണം!