Tuesday 23 December 2008

നൂറ്റമ്പത് കോടി മക്കളെ പെറ്റ മാതാവു

ബോമ്പെ ആക്രമണം സമ്പന്ധിച്ചും, ഭീകരരെ നേരിടുന്നതും സംബന്ധിച്ചു ഇതു വരെയുള്ള നമ്മുടെ പ്രധാനമന്ത്രി , വിദേശകാര്യമന്ത്രി, ആഭ്യന്തരമന്ത്രി ഇവരുടെ നീക്കങ്ങളൂം പ്രസ്താവനകളും ശരിയായ ദിശയിലാണു നീങ്ങുന്നതു. എന്നാൽ ഭീകരതയും, വർഗ്ഗീയതയും ഊട്ടിവളർത്തുന്ന പാക്കിസ്താൻ അവരുടേ സ്ഥായിയായ വഗ്ഗസ്വഭാവം വീണ്ടും വീണ്ടും പ്രകടിപ്പിച്ചു നമ്മെ പ്രകോപിപ്പിച്ചു കൊണ്ടിരിക്കുകയാണു. വന്യ മ്രുഗങ്ങൾക്കു വന്യത വെടിയാൻ സാധിക്കുമോ?

എന്നാൽ ഒരു യുദ്ധം ഒഴിവാക്കാനുള്ള എല്ലാവിധ പ്രവർത്തനങ്ങളും നമ്മുടെ ഭാഗത്തു നിന്നു ഉണ്ടാകട്ടെ എന്നു നമുക്കു ആശിക്കാം. വിധി അതിനെതിരാണങ്കിൽ - ധർമ്മം ജയിക്കട്ടെ!

ഇന്ത്യയെ മുഗുൾ കാലഘട്ടത്തിലേക്കു തിരിച്ചു കൊണ്ട് വരണമെന്ന പാക്കിസ്താന്റെ ആഗ്രഹം ഇതോടെ അവസാനിക്കണം. ഭാരതമാതാവിനെ കൂട്ടികൊടുക്കുന്ന നമ്മുടെ രാജ്യത്തുതന്നെയുള്ള വിധ്വംസകപ്രവർത്തകർ
ദയ ഒട്ടും അർഹിക്കുന്നില്ല!

ഇന്നലെ രാത്രി “അൽ ജസീറ ടീവിയിൽ” വാർത്തയോടൊപ്പം അവർ കാണിച്ച ഇന്ത്യയുടെ ചിത്രം കണ്ടവർ പുറത്തുള്ള “ചില പ്രത്യേക വർഗ്ഗം” നമ്മുടെ രാജ്യം എങ്ങനെ ആയിതീരണമെന്ന അവരുടെ മനസ്സിലിരുപ്പു മനസ്സിലാകും. ആ ചിത്രങ്ങളിൽ ഇന്ത്യക്കു “തല” ഇല്ല - കാശ്മീർ പൂർണ്ണമായി അവർ വെട്ടിമാറ്റിയിരുന്നു! എന്നാൽ ബി ബി സി , സി എൻ എൻ, ഫ്രഞ്ച് ടീവി തുടങ്ങിയവയിൽ കാശ്മീർ ഓക്കുപൈഡു കാശ്മീർ എന്ന ര്രുപേണ കാശ്മീരിന്റെ കുറെ ഭാഗം നിറം മാറ്റി കാണിക്കാറെയുള്ളൂ.:

(.മുംബൈ ഭീകരാക്രണവുമായി ബന്ധപ്പെട്ട്‌ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന ശക്തമായ താക്കീത്‌ നല്‍കിക്കൊണ്ട്‌ പാകിസ്‌താനെതിരെ ഇന്ത്യ നയതന്ത്രതലത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കി........മാത്രുഭൂമി വാർത്ത തുടർന്നു വായിക്കുക)

മാതാവിനു വേണ്ടി പ്രാർത്ഥിക്കുക - നൂറ്റമ്പത് കോടി മക്കളെ പെറ്റ നമ്മുടെ ഭാ‍രത മാതാവു കരയുന്നതു മാത്രുസ്നേഹമുള്ള ഏതൊരു ഇന്ത്യാക്കാരനേയും വേദനിപ്പിക്കുന്നുണ്ടാവും!

ജയ്
ഹിന്ദ്

5 comments:

ഒരു “ദേശാഭിമാനി” said...

കരയുന്നതെന്തിനു ഭാരതധരേ...
പാരതന്ത്ര്യം നിനക്കു വിധികല്പിതമാണു തായെ..
(ഇതെന്നെ കുട്ടിക്കാലാത്തു സ്കൂളിൽ പഠിപ്പിച്ചതു ഇങ്ങനെയുള്ള വേളകളിൽ ഓർക്കാനാവാം...)

ഹരീഷ് തൊടുപുഴ said...

ഭാരതമാതാവിനെ ഒറ്റുകൊടുക്കുന്ന കള്ളപ്പരിഷകളെ മരണം വരെയും തൂക്കിലേറ്റണം, ജയ് ഹിന്ദ്, ജയ് ഭാരത് മാതാ...

Manoj മനോജ് said...

ദേശാഭിമാനി,
കഴിഞ്ഞ കൊല്ലം കാശ്മീര്‍ മറ്റ് രാജ്യങ്ങള്‍ എങ്ങിനെയാണ് കാണുന്നത് എന്നതിനെ പറ്റി ഞാന്‍ ഒരു പോസ്റ്റിട്ടിരുന്നു. അന്ന് സി.ഐ.എ.യുടെ സൈറ്റ് ആണിട്ടിരുന്നത്. അതില്‍ പാക്കിസ്ഥാന്‍ ഒക്യുപ്പൈഡ് കാശ്മീര്‍ അവരുടെയാണെന്നാണ് യു.എസ്സ്. ഏജന്‍സി പറയുന്നത്. എന്നാല്‍ ചൈന ഒക്യുപ്പൈഡ് ഒരു ലൈന്‍ ഇട്ട് കാട്ടിയിട്ടുണ്ട് കാരണം ചൈനയായതിനാലാകാം അത്രയും വശം അവര്‍ക്ക് കൊടുക്കാതിരുന്നത്. പല വിദേശ രാജ്യങ്ങളും മുബൈ ആക്രമണ സമയത്ത് കൊടുത്ത ഇന്ത്യന്‍ പടത്തില്‍ കാശ്മീരിന്റെ കുറച്ച് ഭാഗമേ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ. എന്തിനേറേ പറയുന്നു ചൈനീസ് പത്രങ്ങളില്‍ അരുണാചല്‍ പോലുമുണ്ടായിരുന്നില്ല!

കഴിഞ്ഞ വര്‍ഷം ഞാന്‍ ചോദിച്ച ചോദ്യമിതായിരുന്നു. “നാം ഇന്ത്യക്കാറ് അഭിമാനത്തോടെ കാണുന്ന നമ്മുടെ ഇന്ത്യയുടെ “ശിരസ്സ്” മറ്റ് രാജ്യക്കാറ് കാണുന്നത് എങ്ങിനെയെന്ന് മനസിലാക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുന്ന ഒരു സംശയം... ചൈനയും, പാക്കിസ്ഥാനും കാശ്മീരിന്റെ പകുതിയിലേറേ കയ്യടക്കിയ്യിരിക്കുമ്പോള്‍, അവറ്ക്കായി അന്താരാഷ്ട്ര രേഖ സമ്മതിച്ചു കൊടുത്ത നാം എന്തിനാണ്‍ ഇല്ലാത്ത പ്രദേശം നമ്മുടെയാണെന്ന് ഹുങ്ക് പറയുന്നതും അതിനായി കോടികള്‍ പാഴാക്കുന്നതും?
ഒന്നികില്‍ കാശ്മീറ് മൊത്തമായി നാം നേടിയെടുക്കുക, അതിനുപറ്റിയില്ലെങ്കില്‍ അത് മറ്റുള്ളവറ്ക്ക് വിട്ട് കൊടുത്ത് ബാക്കിയുള്ള പ്രദേശം നന്നായി നോക്കി നടത്തുക.....“

പാക്കിസ്ഥാനില്‍ നിന്ന് മാത്രമല്ല ചൈനയില്‍ നിന്നും നമ്മുടെ സ്ഥലം പിടിച്ച് വാങ്ങണം. കഴിയില്ലെങ്കില്‍ വിട്ട് കൊടുക്കുക. ബാക്കിയുള്ളത് നന്നായി നോക്കി നടത്തുക.

പണ്ട് കാശ്മീര്‍ വേണമെന്ന് പറയുക വഴി നെഹ്രു ചെയ്തതിനും, പിന്നീട് നമ്മുടെ സേന പാക്കിസ്ഥാനില്‍ കയറി ചെന്നിട്ടും ഇന്ദിര കാശ്മീര്‍ തിരിച്ച് വാങ്ങാതിരുന്നതിനും നാം ഇന്ന് വലിയ വില കൊടുക്കുന്നു.

ഇന്ത്യ പാക്ക് വിഭജനത്തെ തുടര്‍ന്നുള്ള 60 കൊല്ലത്തെ ഈ പ്രശ്നമില്ലായിരുന്നുവെങ്കില്‍ ഇന്ത്യ ഇന്ന് എവിടെ എത്തുമായിരുന്നു? ഇന്നും ഈ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനും കാരണം ഇന്ത്യ വളരുമെന്ന പലരുടെയും ഭീതി തന്നെയല്ലേ?

siva // ശിവ said...

ഭാരതമാതാവിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ എനിക്ക് ഏറെ വിഷമം ഉണ്ട്.....

മുക്കുവന്‍ said...

ഒന്നികില്‍ കാശ്മീറ് മൊത്തമായി നാം നേടിയെടുക്കുക, അതിനുപറ്റിയില്ലെങ്കില്‍ അത് മറ്റുള്ളവറ്ക്ക് വിട്ട് കൊടുത്ത് ബാക്കിയുള്ള പ്രദേശം നന്നായി നോക്കി നടത്തുക.....“

thats a valid point. I would agree with manoj....

we cant just say I dont want kashmeer any more, if that happens , another state is going to say they need independence. so its bit tough task though!