Thursday, 8 January 2009

സത്യം പുറത്തായപ്പോള്‍‌ സത്യവും പൊട്ടി

സത്യം പുറത്തായപ്പോള്‍‌ സത്യവും പൊട്ടി

സത്യം -വിവരസാങ്കേതിക രംഗത്ത്‌ അത്ഭൂതമായി മുന്നേറിയ സത്യം , അസത്യത്തിന്റെ ഭാണ്ഡക്കെട്ടിനുള്ളിൽ കിടന്നു നാറുന്നു. സത്യം എന്നു മാത്രമല്ല പല സ്വകാര്യമേഘലയിലുമുള്ള വൻകിടകമ്പനികളും ഇത്തരം പെള്ളയായ ബാലൻസ്‌ ഷീറ്റുകൾ പ്രചരിപ്പിച്ചു ഓഹരിക്മ്പോളത്തിൽ മൂരിക്കുട്ടന്മാരായി ഓടിനടക്കുന്നുണ്ടാവാം.

61കോടി ലാഭത്തെ 649കോടിയാക്കി പെരുപ്പിച്ചുകാണിക്കുന്ന അഭ്യാസമാണു കമ്പനികാണിച്ചതു. എന്നിട്ടും, ലോകത്തിലെ തന്നെ പ്രമുഖ ആഡിറ്റേർസ്‌ ആയ അമേരിക്കൻ കമ്പനി പൈവറ്റ്‌ വാട്ടർ ഹൗസ്‌ കൂപ്പറിലെ കണക്കപിള്ളമാർക്കു ഇന്ത്യയിലെ കണക്കിനുമിടുക്കരായ "ഹൈദ്രബാധി കണക്കപ്പിള്ളമാരുടെ” കളികൾ കണ്ടുപിടിക്കാൻ പറ്റിയില്ല എന്നതാണോ സത്യം - അതോ പറ്റിയില്ല എന്നു നടിച്ചതാണൊ?

കാര്യങ്ങൾ എന്തൊക്കെ ആയാലും, ഒരു കാര്യം സത്യം- "മിന്നുന്നതെല്ലാം പൊന്നല്ല" എന്ന പോലെ നമ്മൾ വളരെ വിശ്വസ്തതയോടെ കാണുന്ന പലരും "പെരും കള്ളത്തിനെ വെള്ളപുതപ്പിട്ട്‌ പുതച്ചു " നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നതു കൊണ്ടാകാം. ഇങ്ങനെയൊക്കെ ആവുമ്പോൾ വെട്ടിലാകുന്നതു ആസ്ഥാപനത്തിലെ നിക്ഷേപകരും, ജോലിക്കാരുമാണു. സ്വകാര്യമേഘലയിൽ വൻ കിട സ്ഥാപനങ്ങൾ ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന പ്രവണത ഒഴിവാക്കീ അനേകം ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതായിരിക്കും രജ്യത്തിന്റെ സ്ഥിരമായ സമ്പത്ത്‌ വ്യവസ്ഥക്കു ഉത്തമം. കബളിപ്പിക്കപെടുവാൻ ഉള്ള സാഹചര്യം ഇതിനാൽ ഇല്ലാതാകും.

നമ്മുടെ റീട്ടെയിൽ മേഘല ഇതുപോലെ കൈയ്യടക്കാൻ ശ്രമിക്കുന്ന റിലൈൻസ്‌, ടാറ്റ തുടങ്ങിയവരുടെ ശ്രമങ്ങളെ തടയേണ്ടതു കൂടി ആണു. പറഞ്ഞു ബോധ്യപ്പെടുത്താൻ പ്രയാസമേറിയ പല ബുദ്ധിമുട്ടുകളും, ഇത്തരം വമ്പൻ ശ്ര്ംഘലകൾ മൂലം നമ്മുടേതു പോലെ കാർഷിക-വ്യാവസായിക മേഘലയെ അടിസ്ഥാനപ്പെടുത്തി ജിവിക്കുന്ന ജനസമുദായത്തിനു ഹാനികരമാണു എന്നു മാത്രമല്ല അനേകരുടെ കഞ്ഞിയിൽ മണ്ണു വാരിയിടുകകൂടി ചെയ്യും. അതിനാൽ നമുക്കു " ഭാരതത്തിന്റെ മണ്ണിനും സാഹചര്യങ്ങൾക്കും, ജനത്തിനും,ജീവിതരീതിക്കും എല്ലാം യോജിച്ച, ഈ സംഗതികളെല്ലാം ഉൾക്കൊണ്ട്‌ ഉരുതിരിഞ്ഞു വരുന്ന ഒരു വ്യവസ്ഥിതി ആണു ഉത്തമം..”

സമ്പത്തിനേക്കാള്‍‌ പ്രധാനം സമാധാനമാണു! സമ്പത്തിനു പിറകെ ഓടാന്‍ തുടങ്ങിയാ‍ല്‍‌ സമാധാനം പിന്നോട്ട് ഓടി പോകും!

5 comments:

അങ്കിള്‍ said...

സത്യത്തിന്റെ കണെക്കെഴുതി ഉണ്ടാക്കി അതെല്ലാം സത്യമാണെന്ന സര്‍ട്ടിഫികറ്റും എഴുതി ഒപ്പിട്ടിരിക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റുമാരെ പറ്റി ഒന്നും ഒരു ചാനലുകാരും, പത്രക്കാരും മിണ്ടുന്നില്ല. അവരല്ലേ വാസ്തവത്തില്‍ ഷെയര്‍ ഹോള്‍ഡേര്‍സിനെ ചതിച്ചിരിക്കുന്നത്. ആ ചാര്‍ട്ടേര്‍ഡ് ആക്കൌണ്ടന്റിനേയും അതിനു മുകളില്‍ അവരെ പരിശോധിച്ച വാട്ടർ ഹൗസ്‌ കൂപ്പറിനേയും ബ്ലാക്ക് ലിസ്റ്റ് ചെയ്യേണ്ടതല്ലേ?

paarppidam said...

ഹാഹ അങ്കീളേ ആഗോള സാമ്പത്തീക പ്രതിസന്ധിപോലെ ഇതാരും അറിയാതെ ഒറ്റദിവസം ഉണ്ടായീന്ന് പറഞ്ഞാൽ വിഴുങ്ങാൻ ബുദ്ധിമുട്ടല്ലേ? ഇനി കാശുപോയവർക്ക് പോയി എന്നത് മിച്ചം...

ആ അന്വേഷണം,ഈ നടപടി, ഇനി ശ്രദ്ധയോടെ തുടങ്ങിയ പതിവു വാചകങ്ങൾ..കുറച്ചു ദിവസം കഴിഞ്ഞാൽ ഇതൊക്കെ ചൂടാറും അല്ലാതെ മണിക്കൂറിനു ലക്ഷങ്ങൾ വിലയുള്ള വക്കീലന്മാർ കേസിനായി അണിനിരക്കുമ്പോൾ സത്യത്തിന്റെ തലവനു എന്തുസമഭവിക്കും എന്ന് ഞാൻ പറയേണ്ടതിലല്ലോ?

ഒരു “ദേശാഭിമാനി” said...

അങ്കിള്‍- ചാട്ടേഡ് അക്കൌണ്ടന്‍സെല്ലാം കൈയ്യെത്താ ദൂരുത്തിരിക്കുന്ന സിംഹങ്ങളാ. അവരെ പറ്റി എന്തെങ്കിലും അറിയാന്‍ നമ്മുടെ മാധ്യമതൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടാ‍ാണു. സത്യത്തിനെതിരെ രണ്ട് അമേരിക്കന്‍ കമ്പനികള്‍ കേസ് അവിടെ ഫയല്‍ ചെയ്തു എന്നു പത്രത്തില്‍ വാ‍ായിച്ചു.

അതേ പാര്‍പ്പിട: രണ്ട് ദിവസം കഴിയ്മ്പോള്‍ വേറെ എന്തെനിലും സെന്‍സേഷനല്‍ വാര്‍ത്ത വരും, അപ്പോല്‍ മാധ്യമക്കാര്‍ പെട്ടീ തൂക്കി അവരുടെ പിറകേ പോകും -- ഒരു വെറൈറ്റി വെണ്ടെ എന്നും!

സത്യം പൂ ട്ടിയാലും ഇതിന്റെ തലവന്മാര്‍ക്കു ഒന്നും സംഭവിക്കന്‍ സധ്യത ഇല്ല. അവര്‍ അറിഞ്ഞ കാരയമല്ല എന്നു തെളിയിക്കാന്‍ വേണ്ട ആടിനെ പട്ടിയാക്കുന്ന മിടുക്കന്മാരെ കേസ് വാദിക്കാന്‍ വയ്ക്കും.

കേസ് തീരുന്നവരെ - ഇറ്റലി, ജര്‍മ്മനി, പാരീസ്സ്, ജപ്പാന്‍, ദുബായ്.... ആനന്ദ ലബ്ദിക്കിനിയെന്തു വേണം????

(ഇതൊക്കെ നമുക്കും ആവശ്യമാണു - എന്നാലെ പഠിക്കു... പുതിയ മാനേജ്മെന്റ് തിയറി “എങ്ങനെ എളുപ്പത്തില്‍ കാശുണ്ടാക്കാം എന്നു പഠിപ്പിക്കലാണു” . ഇവന്മാരൊക്കെ ഡിസന്റായി വല്ല കച്ചവടമൊക്കെ ചെയ്തു അദ്വാനിച്ചു ജീവിക്കുന്നതിനു പകരം ഷെയര്‍ മാര്‍ക്കറ്റിലെ മൂരിക്കുട്ടന്‍ കളിക്കാന്‍ പോയാല്‍ ഇങ്ങനെ യൊക്കെ യും വരാം.)

അങ്കിള്‍ said...

പ്രൈസ് വാട്ടര്‍ കൂപ്പരിനെ പറ്റി ഈ വാര്‍ത്ത കൂടി കാണൂ:

Here are some other controversies in which PwC was named.

18 December 2008: Hedge fund firm Fairfield Greenwich Group considers suing its accountant PwC after its clients lose $7.5 billion in Bernard Madoff’s alleged $50 billion Ponzi scheme.
28 July 2008: PwC faces probe after its alleged failure to spot a €21 million fraud at the Scotish mineral water subsidiary of Greencore Group Plc.
7 July 2007: PwC agrees to pay $225 million to settle a class-action lawsuit brought by shareholders of Tyco International Ltd over a multibillion-dollar accounting fraud
11 March 2007: Investigators from Russia’s interior ministry raid PwC offices for evidence in criminal cases related to oil firm OAO Yukos
29 March 2006: PwC makes an out-of-court settlement with shareholders of Internet company E-District who alleged the audit firm failed to discharge its legal responsibilities.
December 2005: Reserve Bank of India bars PwC from bank audits after it found that the firm under-provided for non-performing assets of Global Trust Bank.
----------------------

ഇതും കൂടി അറിയൂ,

“A former Enron CEO is
currently serving a 24 years prison term and Enron's accounting firm
Arthur Andersen had to be dissolved for being complicit in the scam.“

ഒരു “ദേശാഭിമാനി” said...

നന്ദി അങ്കിൾ!.

എത്രയായാലും എക്റ്റേർണൽ ഓഡിറ്റേർസ് കമ്പനിക്കാരന്റെ പണം വാങ്ങി ഓഡിറ്റു ചെയ്യുമ്പോൾ അവന്റെ താല്പര്യം കുറെയൊക്കെ നോക്ക്ണ്ടേ? നമ്മുടേ നാട്ടിൽ അതന്നെ “വെറുതെ ഒപ്പു വിറ്റ് കാശു വാങ്ങുന്ന ഏജൻസിക്കു” നൂറുകണക്കിനു കണക്കന്മാർ മാസക്കണക്കിനു എഴുതിയുണ്ടാക്കിയ കണക്ക് 5-6 ആഡിറ്റർമാർ കൂടി 10-15 ദിവസംകൊണ്ട് എല്ലാ എണ്ട്രി കളലും പ്രോപ്പറായി ചെക്കു ചെയ്യാൻ സധിക്കുമോ? പടച്ചോനറിയാ‍! ഞാൻ തന്നെ കാണാറുണ്ട് - ചില നിസാര കാരണം കണ്ടു പിടിച്ചാൽ ഇവർ വലിയ പുക്കാറൂണ്ടാക്കും എന്നാൽ സ്ഥാപനം ഡീൽ ചെയ്യുന്ന പ്രൊഡക്ടിനെ പറ്റിപോലും “കടലും കടലാടിയും” തമ്മിൽ ബന്ധിപ്പിക്കുന്നപോലെ ബഹളം വച്ചു വല്ല വിധേനയും കണക്കുമുണ്ടാക്കി ചില്ലറവാങ്ങി പോക്കറ്റിലിട്ട് പോകുന്ന ഇവരിനിന്നും എന്താണു പ്രതീക്ഷിക്കാനുള്ളതു? എല്ലാം വിശ്വസത്തെ മുതലെടുത്തുള്ള തട്ടിപ്പു!