ഇന്നലെ അനിമൽ പ്ലാനെറ്റ് ചാനലിൽ കണ്ണിനെ വിസ്മയിപ്പ്പ്പിക്കുന്നതും, ബുദ്ധിയേയും, വിചാരത്തേയും ത്രസിപ്പിക്കുന്നതുമായ ഒരു ഡോക്കുമെന്ററി കണ്ടു...
ആഫ്രിക്കൻ കാടുകളിലുള്ള ഒരു പെൺസിംഹം, വറുതികൊണ്ടു മറ്റു മൃഗങ്ങൾ കുറവായിരിക്കുമ്പോൾ തന്നെ, ഒരു "ഒറിക്സ്" മൃഗത്തിന്റെ കുൻഞ്ഞിനെ (മാൻ വർഗ്ഗത്തിൽ പെട്ട ഒരു മൃഗം)ദത്തു കുട്ടിയെ പ്പ്പോലെ വളർത്തുന്നു.
ഒരു ദിവസം ആ മാൻ കുട്ടി വളർത്തമ്മയുടെ അടുത്തുനിന്നും മാറി കുറച്ചു ദൂരം പോയി.
ഈ കുട്ടിയേ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു ജടയൻ ആൺസിംഹം പെട്ടന്നു ചാടി വന്നു ആ മാനുകുട്ടിയുടെ കഴുത്തിൽ പിടിമുറുക്കി. പാവം , പേടിച്ചു വികൃതമായി കരഞ്ഞ് കൊണ്ട് ആകുഞ്ഞു പിടഞ്ഞു. ശബ്ദം കേട്ട് വളർത്തമ്മ വിവശയായി ചാടി എഴുന്നേറ്റു നോക്കുമ്പോൽ, തന്റെ വളർത്തുകുട്ടിയേയും കൊണ്ടു പോകുന്ന മൃഗരാജനെ ആണു കാണുന്നതു.
പെൺസിംഹത്തിനു കുട്ടിയെ കൊണ്ടുപോകുന്നതിലെ വിഷമവും, ഗജരാജനോടു അടുക്കാൻ ഉള്ള ഭയവും .....പറഞ്ഞറിയിക്കാൻ വയ്യാത്തവിധം ശോക ഭാവത്തിൽ ആ വിവശയായ വളർത്തമ്മയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു. കുറേ ദൂരെ മാൻകുഞ്ഞിനേയും കൊണ്ട് നടന്നശേഷം , ആൺ സിംഹം അതിനെ കൊന്നു തിന്നു. നാവുകൊണ്ടു ചിറി നക്കി..ചുണ്ടിൽ പറ്റിപിടിച്ചിരുന്ന ചോരയുടെ അവസ്സാനതുള്ളിയും നുണനുനിറക്കി, സംപ്രീതനായി കണ്ണിറുക്കി അടച്ചു വീണ്ടും തുറന്നു, വീണ്ടും പാതി അടച്ചു വിശ്രമിക്കാൻ ഒരുങ്ങുന്നു!
ഇതെല്ലാം നോക്കി, വിവശയായി പെൺ സിംഹം നിൽക്കുകയാണു. കുറെ ഏറെ നേരത്തെ വിശ്രമത്തിനു ശേഷം ആൺ സിംഹം അവിടെ നിന്നും എഴുന്നേറ്റു ദൂരേക്കു നടന്നു പോയി. അപ്പോൾ, പെൺസിംഹം, ആ മാൻകുഞ്ഞീനെ കൊന്നു തിന്ന സ്ഥലത്തു പോയി മണത്തു കൊണ്ടു മുഖത്തു പ്രകടിപ്പിക്കുന്നഭാവങ്ങൾ പെറ്റ തള്ളക്കു തുല്യമായിട്ടായിരുന്നു.
എന്റെയും കണ്ണുനിറഞ്ഞു....ഈ രംഗം കണ്ട്! ഒരു സിംഹത്തിനു ഒരു മാൻ കുട്ടിയോടു ഇത്ര വാൽസല്യമോ!
ഈ ഡൊക്കുമെന്ററി എടുത്തതു ഒരു സ്ത്രീ ആണു.(അവരുടെ പേരു ഞാൻ വിട്ടുപോയി..) കമന്റ്റി പറയുമ്പോൾ അവരുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു...വാൽസല്യം.... അതു അനിർവ്വചനീയമായ ഒരു അനുഭൂതി ആണു...മനുഷ്യരാവട്ടെ...പക്ഷിമൃഗദികളാവട്ടെ....! (ചില മനുഷ്യ മൃഗങ്ങളെ ഒഴിച്ചു നിത്തുക)
Sunday, 29 June 2008
വാത്സല്യം എന്ന അനുഭൂതി!
എഴുതിയതു ഒരു “ദേശാഭിമാനി” at 6/29/2008 02:54:00 pm
Subscribe to:
Post Comments (Atom)
9 comments:
അതല്ലേലും അങ്ങനല്ലെ വരൂ മാഷെ.മനുഷ്യനേക്കാളും സ്നേഹം എന്തുകൊണ്ടും മൃഗങ്ങള്‍ക്കാ അതും സഹജീവികളോടുപോലും സ്നേഹത്തില്‍ പെരുമാറുന്നൂ.ഇന്നത്തെക്കാലത്ത് മനഷ്യന് എന്തുകാര്യം ഇതിലൊക്കെ ആവശ്യങ്ങള്‍ക്ക് മാത്രം വേണ്ടിയുള്ള ചങ്ങാത്തങ്ങള്‍ രക്തബദ്ധങ്ങള് സ്വാര്ത്ഥതാല്പര്യങ്ങള്ക്കായ് ബന്ധങ്ങളോടും
ബന്ധനങ്ങളോടും കണക്കുപറയുന്ന കാലം.
മടുത്തൂ എല്ലാം.
വാത്സല്യം അത് അമ്മയില്‍ നിന്നും കിട്ടുമ്പോള്‍ മാത്രമേ പൂര്ണ്ണാമാവുന്നുള്ളൂ....വളര്ത്തമ്മയാണെങ്കില് കൂടി..
സസ്നേഹം,
ശിവ
thakalude comments kandu.
I think...
please leave him(Students) alone at the age of 18. after the 18 teach him alphabets, eating habit, Values, politcs,... and all things...
Ok?
Don't Teach....
He gain it automatically....
So School Veda, Palli Veda,...
Ok?
Mr. Simon Jose പ്രതിപാദിക്കുന്ന കമന്റ്റിനു ആസ്പദമായ ബ്ലൊഗു ഇതാണു . അതിനു ഞാൻ എഴുതിയ കമന്റാണു താഴെ!
വിഷയം പുസ്ത്കം പിൻവലിക്കലും.
"വിവാദമില്ലാത്തതിൽ വിവാദം ആരോപിക്കുന്നതു പാപമല്ലെ സഹോദരന്മാരെ?
ദയവായി ദൈവകോപത്തിനിരയാകാതെ, ഇത്തരം തെറ്റിദ്ധാരണാജനകവും, മത വിധ്വേഷവും വളർത്തുന്ന പ്രസ്താവനകൾ പിൻവലിച്ചു, തങ്കൾ സമൂൂഹത്തിനു ഹിതകരവും, ദൈവത്തിനു സന്തുഷ്ടിയും നൽകിക്കൊണിരിക്കുന്ന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ ഊന്നിയാലും.
അന്യമതക്കാരനായ എനിക്കും തങ്കളുടെ സഘടകൾ ചെയ്യുന്ന പുണ്യ പ്രവത്തിളോടു അതിയായ ബഹുമാനവും മതിപ്പും ഉണ്ട്.എന്നാൽ ചില പ്രകോപനപരവും, മതഭ്രാന്തും വള്ര്ത്തുന്ന ഹീനമായ പ്രവത്തികൾ നിങ്ങളുടെ അന്തസ്സിനും, ഞ്ങ്ങളേപ്പോല്ലുള്ളവർ നൽകുന്ന ബഹുമാനത്തിനും ഉചിതമല്ല!
നല്ലരീതിയിൽ ചിന്ത്തിക്കാനും, വീണ്ടും ജനനന്മക്കായ് കൂടുതൽ സേവനം നൽകുവനും , സ്ദങ്കുചിത മനസ്ഥിതി സഭാവിശ്വാസികളിൽ നിന്നു അകലുവാനും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു."
മിന്നാമിനുങ്ങുകൾ, ശിവ,സൈമൺ - നന്ദി
ചിലപ്പോള്‍ അമ്മമാരെക്കാളും മക്കളെ സ്നേഹിക്കുന്ന വളര്ത്തമ്മമാരുണ്ട്.. ഞാന്‍ പണ്ട് തൃശൂരില്‍ ഉള്ള എസ് ഒ എസ് ഗ്രാമത്തില്‍ പോയിട്ടൂണ്ട്. അവിടെ ഒരു വീട്ടില്‍ ഒരു അമ്മ 7-8 കുട്ടികളുമായി കഴിയുന്നു..ആ മക്കളുടെ കാര്യങ്ങള്‍ എല്ലാം ഈ അമ്മ ആണ് നോക്കുന്നതു അവര്‍ വളര്‍ത്തമ്മ ആണെന്നു ആ കുഞ്ഞുങ്ങള്‍ക്കു തോന്നാത്ത വിധത്തിലാണ് അവരെ വളര്‍ത്തുന്നതു..അന്ന് എന്റെ മനസ്സു വല്ലതെ സങ്കടപ്പെട്ടിരുന്നു ...ഈ സിംഹി നല്ലൊരു അമ്മ ആയിരുന്നു..നല്ല പോസ്റ്റ്
കാന്താരിക്കുട്ടീ,
Thank you,
പെറ്റമ്മയുടെ പിരാക്കും, പീഠനവും കാരണ ബന്ധുഗ്രഹത്തിൽ അഭയം തേടിയ കുട്ടികളേയും എനിക്കറിയാം - “ചില മനുഷ്യമൃഗം“ എന്നു വിശേഷിക്കപ്പെട്ടവരിൽ പെട്ടതാണു ആ തരം പെറ്റമ്മമാർ.
ഇത്തരം ചാനലുകള്‍ നല്ല പരിപാടികളാണ് പ്രക്ഷേപണം ചെയ്യുന്നത്. കൂട്ടികളേ കള്ള റിയാലിറ്റി മൃഗങ്ങളില്‍ നിന്നു രക്ഷികാന്‍ ഇത്തരം ചാനലുകള്‍ സഹായിക്കും. കൂടാതെ National Geograhic, Discovery, Loksabha TV, DD-4 മലയാളഎം തുടങ്ങിയവും നല്ല ചാനലുകളാണ്.
മനുഷ്യരെക്കാള്‍ ഭേദം മൃഗം തന്നെ അവയ്ക്ക് സേനഹമുണ്ട്.ഒരു കാക്ക ചത്തു കിടന്നാല്‍
ആ ഭാഗത്ത് ഒരുപ്പാട് കാക്കകള്‍ കരഞ്ഞ് കൊണ്ടെത്തും മനുഷ്യന് ദുരാഗ്രഹിയാണ്
എനിക്ക് എന്റെത് എന്നെ അവന് ചിന്തിക്കാറുള്ളു.
ഇവിടെ ആര്‍ക്ക് ആരോടാണ് മാഷെ സേനഹമുള്ളത് എല്ലാവരും ജീവിതത്തെ അഭിനയിപ്പിച്ച് ഫലിപ്പിക്കുകയാണ്
കഷ്ടം എന്നല്ലാതെ എന്താ പറയുക
അനൂപ് കോതനല്ലൂര്‍ :)
mljagadees :)
നന്ദി!
Post a Comment