Friday, 26 September 2008

സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................

ഉർവശിശാപം ഉപകാരമെന്നു കരുതി ഇപ്പോൾ കിട്ടിയ അവസരം നമുക്കു കോടാലി ആവില്ലങ്കിൽ ആണവ കരാർ ഉപേക്ഷിച്ചു തിരിച്ചു പോരുന്നതാണു ബുദ്ധി എന്നാണു തോന്നുന്നത്.
നാണക്കേടു വിചാരിക്കേണ്ട കാര്യമില്ല.
കോൺഗ്രസിന്റെ അഭിമാനപ്രശ്നമാണു ഈ ആണവകരാറിൽ കടിച്ചുതുങ്ങാൻ പ്രേരിപ്പിക്കുന്നതെങ്കിൽ, ഇക്കര്യത്തിൽ മുഴുവൻ ദേശസ്നേഹികൾക്കും അവശേഷിച്ച മാനം കൂടി ഇതു നടപ്പായാൽ മയ്ച്ചു കളയപ്പെടും.
അതിന്റെ അലയൊലികളാണു ഈയിടെ ആയി നാം വായിക്കുന്നതും കേഴ്ക്കുന്ന്തുമായ വാർത്തകൾ.
*ആണവപരീക്ഷണം നടത്തിയാൽ അച്ചായനും കൂട്ടരും എഗ്രിമെന്റ് പിൻ‌വലിക്കും.
*എഗ്രിമെന്റ് നടന്നാലും ഈ അച്ചായന്മാ‍ർ (അമേരിക്കയും, യൂറേനിയം കച്ചോടക്കാരും) തീരുമാനിക്കും “ഹിന്ദി” കൾക്കു ഇതു കൊടുക്കണോ വേണ്ടയോ എന്നു!
*അഥവാ തന്നാൽ പിന്നെ അച്ചായനും കൂട്ടുകാരും നമ്മുടെ അടുക്കളയിലും കലവറകളിലും, പിന്നെ അന്തപുരങ്ങളിലും മീശയും പിരിച്ചു ഹുങ്കും കാട്ടി പരിശധന എന്ന പേരിൽ കൂത്താ‍ടും.
* അവസ്സാനം പട്ടി ചന്തക്കു പോയപോലെ ഇതിന്റെ പിന്നാലെ നടത്തി നടത്തി... ചെരുപ്പു തീർക്കും.
പുതിയ ഒരു പൊതിയാതേങ്ങ കിട്ടും രാഷ്ട്രീയക്കാർക്ക് തട്ടിക്കളിക്കാനും പരസ്പരം എടുത്തു എറിയാനും!
നമ്മൾ ഒപ്പിട്ടു കൊടുത്ത കടലാസു നമുക്കു തന്നെ ഡമോക്ലീസിന്റെ വാളാവും....
സൂക്ഷിച്ചോ...............കളി അച്ചായനോടാണേ.......................
സ്വയം രക്ഷപ്പെടാൻ ഇനി ഒരവസരം കിട്ടി എന്നു വരില്ല!

Thursday, 25 September 2008

ജനാധി + പൈത്യമല്ലേ!,

അഞ്ചല്‍ക്കാരാ...,


ചിലര്‍ തെളിവുകള്‍ക്കു വേണ്ടി അന്വേഷിക്കുമ്പോള്‍ മറ്റുചിലര്‍ അതു നശിപ്പിക്കാനുള്ള വഴികള്‍ അന്വേഷിക്കും. വേറെ ചിലര്‍ ഇതില്‍ നിന്നും പത്തുപുത്തന്‍ കിട്ടുമോ എന്ന അന്വേഷിക്കും. ഇനി വേറൊരുകൂട്ടര്‍ ഇതൊരു കഥയോ സിനിമയോ ആക്കി എങ്ങനെ വിജയിപ്പിക്കാമെന്നു അന്വേഷിക്കും. മധ്യമക്കാര്‍ പൊടിപ്പും തൊങ്ങലും വച്ചു വാര്‍ത്തകള്‍ കൊണ്ട് ആയിരം കോപ്പി കൂടുതല്‍ വില്‍ക്കാന്ഉള്ള വഴി ആലോചിക്കും!


ഏതൊ പരനാറി(ഈ വാക്കു ഉപയോഗിച്ചതിനു ക്ഷമിക്കണം)ചെയ്ത തന്തയില്ലായ്മയുടെ നാണക്കേടു മറക്കാന്‍ ഒരു മഹാസഭ പെടാപ്പാടുപെടുന്നു!


മകള്‍ നഷ്ടപ്പെട്ട ദുഖത്തില്‍ ഒരു കുടുമ്പം നീറുന്നു! അന്വേഷണപ്രഹസനം പല്ലിളിച്ചു, വ്യഭിചാരക്കുറ്റത്തിനു പോലീസ്സ് പിടിച്ച രേഷ്മയെപ്പോലെ (നെറ്റില്‍ കണ്ടതാണേ!)വിളറിനില്‍ക്കുന്നു.


ഇതു ജനാധി + പൈത്യമല്ലേ!,

Tuesday, 23 September 2008

ദൈവത്തെ അനുഭവത്തിലൂടെ കാണുക -അറിയുക!

അണ്ടിയോ മാവോ മൂത്തതു, അല്ലങ്കില്‍ മുട്ടയോ കോഴിയോ ആദ്യം ഉണ്ട്ടായതു - ഇതിനുത്തരം എന്നെങ്കിലും ആര്‍ക്കെങ്കിലും കണ്ടുപിടിക്കാന്‍ പറ്റുമോ?


ദൈവത്തെ അനുഭവത്തിലൂടെ കാണുക -അറിയുക! തര്‍ക്കിച്ചു സ്ഥാപിക്കേണ്ടതോ, ചര്‍ച്ച ചെയ്തൂ തീരുമാനിക്കേണ്ടതോ ആണോ ഈ പ്രപഞ്ചത്തിന്റെ അധിപത്യം?


ദൈവത്തെ കാണാന്‍ സാധിച്ചെന്നുവരില്ല. എന്നാല്‍ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി ഒരു മഹത്ശക്തി ഈ പ്രപഞ്ചത്തെ നയിക്കുന്നു.


വളരെ ക്രുത്യമായി, നിയമങ്ങളും ഫോര്‍മുലകളും സ്വയം സ്രുഷ്ടിച്ചു, ഫിസിക്സും രസതന്ത്രവും കൂട്ടിചേര്‍ത്ത് ആശക്തിയില്‍ നിന്നും, സസ്യജാലങ്ങളും, ജന്തുജാലങ്ങളും സ്രുഷ്ടിച്ചു ഈ ലോകം നമ്മുടെ ചിന്താശേഷിക്കും, ഭാവനക്കും സ്വപ്നേപി എത്തപ്പെടാന്‍ പറ്റാത്ത ഭൂതത്തില്‍ നിന്നും, ക്ഷണികമായ ഈ വര്‍ത്തമാനത്തിലൂടെ കടന്നു ഭൂതം പോലെ തന്നെ ഭാവനാതീതമായ ഭാവിയിലേക്കു ഈ പ്രപഞ്ചത്തെ നയിക്കുന്നതാരായിരിക്കും!


ആ ശക്തിയെ ഞാന്‍ നമിക്കുന്നു!


ഹേയ്... ഭഗവാന്‍....!
യാഹ്...അള്ളാ........!
പരിശുദ്ധാത്മാവേ.......!
എല്ലാം അങ്ങല്ലയോ...?????

Thursday, 18 September 2008

കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി.....


കാര്യങ്ങളെ വിലയിരുത്താനും വേണം വിദേശി..... വിശദമായി അറിയാൻ ഈ പേജിന്റെ ഇമേജിൽ ക്ലിക്കു ചെയ്തു വലുതാക്കിയശേഷം വായിക്കുക.

Wednesday, 17 September 2008

ഓണപാമ്പുകൾ






ഓണപാമ്പുകൾ
എനിക്കു ഈ മെയിലിൽ കിട്ടിയ ചില ചിത്രങ്ങൾ ബ്ലോഗു വായനക്കാരായ സുഹൃത്തുക്കളുമായി പങ്കു
വ്ക്കുന്നു .

Thursday, 11 September 2008

ഒ ...ഹോയ്....ഓ ഹോയ്.....


പൊന്നോണം വന്നല്ലോ......
ഒ ...ഹോയ്....ഓ
ഹോയ്.....
എല്ലാ ബൂലോകരക്കും സന്തോഷത്തോടെ, സ്നേഹം നിറഞ്ഞ എന്റെ ഓണാശംസകള്‍

Thursday, 4 September 2008

ഇപ്പോള്‍ മനസ്സിലായോ കുരുട്ടുബുദ്ധി?

ഇപ്പോള്‍ മനസ്സിലായോ കുറുക്കന്റെ ബുദ്ധി?

അമേരിക്കയുടെ തനിനിറം അറിയാന്‍ ഒരു കണിയാന്റെ അടുത്തും പോകണ്ട

- അവര്‍ മൂന്നാലോകരാജ്യങ്ങളോടു ചെയ്യുന്ന കൊലചതികളും ക്രൂരതയും മാത്രം കണക്കിലെടുത്താല്‍ പോരെ?

നമുക്കു താങ്ങിയ താങ്ങ് നോക്കിയെ !

-ഈ പത്രവാര്‍ത്ത ശരിയാണങ്കില്‍

“കുറുക്കന്റെ തൊണ്ടയിലെ മുള്ളെടുക്കാന്‍ സഹായിച്ച കൊക്കിന്റെ കഥ പറഞ്ഞപോലെ” ആകാതിരുന്നാല്‍ മതി എന്നു എല്ലാവരും അവരവരുടെ വിശ്വാസത്തിനനുസ്സരിച്ചു പ്രാര്‍ത്ഥിച്ചുകൊള്ളുക!

Monday, 1 September 2008

എന്തിനു ശത്രുത വിതച്ചു അക്രമം കൊയ്യുന്നു?

ചില സഭക്കാരുടെ അഹങ്കാരവും, സര്‍ക്കാരിനെതിരെ വെല്ലുവിളികളും, സ്വയം ഭരണതീരുമാനമെടുക്കുന്നതും മറ്റും കാണുമ്പോള്‍ എനിക്കും ഭയം തോന്നുന്നു...... ഇവര്‍ ഇനിയും കൂടുതല്‍ കൂടുതല്‍ “ശശികലമാര്‍ക്കും” അതുപോലെയുള്ളവര്‍ക്കും ജന്മമേകാന്‍ പ്രേരണ ആകുമോ എന്നകഠിനഭയം എന്നെ വിവശനാക്കുന്നു!

മതങ്ങളുടേയും, രാഷ്റ്റ്രീയപാര്‍ട്ടികളുടേയും പോക്കു ഭയം ഉളവാക്കുന്നു!

മനുഷ്യനെ എന്തിനിവര്‍ പരസ്പരവൈരികളാക്കി മുതലെടുപ്പുനടത്തുന്നു?

ചെകുത്താന്മാരുടെ വേദം ഓതല്‍ എന്നു കേട്ടിട്ടേഉള്ളു - എന്നാല്‍ ഇപ്പോള്‍ കാണുന്നു!

മനുഷ്യനെ എന്തിനിവര്‍ പരസ്പരവൈരികളാക്കി മുതലെടുപ്പുനടത്തുന്നു? എന്തിനു ശത്രുത വിതച്ചു അക്രമം കൊയ്യുന്നു?