Tuesday, 29 January 2008

വെറുതെ ഒന്നു ലജ്ജിച്ചോളൂ!...

അധികാരസ്ഥാനനങ്ങള്‍ രാഷ്ട്രീയക്കാ‍ര്‍ തിരഞ്ഞെടുക്കുന്നത് എത്രമാത്രം “അഴിമതിക്കുള്ള” സാധ്യതള്‍ ഉണ്ട് എന്നു നോക്കിയായിരിക്കണം എന്നാണു ചിലപ്പോള്‍ തോന്നുന്നതു.

വനം വകുപ്പ
അബ്കാരിവകുപ്പു
റവന്യൂ വകുപ്പു
പൊതുമരാപത്ത്


ഇതൊക്കെ വന്‍ സാധ്യതകള്‍ ഉള്ള വകുപ്പുകളാണന്നാണു പലപ്പോഴും കാണാറുള്ള പത്രവാര്‍ത്തകള്‍ തെളിയിക്കുന്നതു.

വേലി തന്നെ വിളവു തിന്നുക എന്നു പറഞ്ഞപോലെ, നമ്മെ ഭരിക്കേണ്ടവര്‍ നമുക്കു ഭാരമായി” വരികയാണു ഇക്കാലത്തു. നാടിനെ തുണ്ടം തുണ്ടമായി വില്‍ക്കാനും, സര്‍ക്കാര്‍ ഭൂമികള്‍ കൈയ്യേറാനും, അഴിമതികളില്‍ ചാണക്യന്മാരാകനും കാണിക്കുന്ന മത്സരബുദ്ധി അന്തര്‍ദേശിയ മാഫിയകളെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണു. കഷ്ടം! കഷ്ടം!

ഭരണത്തിലിരിക്കുന്ന പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളിലെ ചേരിപ്പോരിന്റെ കഥകള്‍ അല്പനാളിനുള്ളില്‍ അധോലോകത്തിലെ ദാവൂദു ഇബ്രഹിമും ചോട്ടാഷക്കീലും മറ്റും കാണിക്കുന്ന കയ്യാംകളികള്‍ പോലെ ആയിതിരുമോ എന്നു വരെ സംശയിച്ചു പോകുന്നു! സാംസ്കാരിക അധപ്പതനത്തിനും ഒരു അതിരില്ലേ? നാണക്കേട്! നാണക്കേട്!

വേണമെങ്കില്‍ ഒന്നു ലജ്ജിച്ചോളു ഈ വാര്‍ത്ത വായിച്ച്!

Monday, 28 January 2008

ഈ സല്‍ബുദ്ധി ആര്‍ക്കു തോന്നിയാലും നല്ലതു തന്നെ!

മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കും???.......

55 കൊല്ലം മുന്‍‌പു ചെയ്ത ആന മണ്ടത്തരം!

ഈ മണ്ടത്തരം ചെയ്യതിരുന്നങ്കില്‍ വര്‍ഗ്ഗീയതയും, അതിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളും 50% പോലും ഉണ്ടാകുമായിരുന്നില്ല എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മതേതരത്വം മതാധിപത്യത്തിന്റെ
നിലയിലേക്കു വഴിമാറിപോകുന്നതിനുണ്ടായ ഒരു പ്രധാന കാരണം മതങ്ങളെ വിഭിന്ന ദൃഷ്ടിയില്‍ ഭരണഘടനയില്‍ കാണുന്നതു മൂലമല്ലേ?


(വാര്‍ത്ത)

ഭീരുക്കളായ കുറെ അവിവേകികള്‍ ............

കുറെ ഭീരുക്കളായ അവിവേകികള്‍ വേറെ ഒരു അവിവേകിയെ.. വകവരുത്തി!

തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.

ആരാണു ഈ മരണങ്ങള്‍ക്കു ഉത്തരവാദി?




Friday, 25 January 2008

ഹരിഹരന്‍‌ പിള്ള ഹാപ്പിയായി!

ഇവരും അതു തന്നെ ചിന്തിച്ചിരിക്കും!

അവനവന്‍ ചെയ്യേണ്ട പണി അവനവന്‍ ചെയ്തില്ലങ്കില്‍ വല്ലവരും അതു ചെയ്യും!

സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം പ്രതിപക്ഷത്തിന്റെ യൂത്തു കോണ്‍ഗ്രസ്കാ‍രു ചെയ്യുന്നു.

ഏതായാലും ഹരിഹരന്‍പിള്ള ഹാപ്പിയാണു!

Tuesday, 22 January 2008

പ്രത്യാശക്കു വക നല്‍കുന്ന ചെറുപ്പക്കാര്‍‌ :D)

പെരുമ്പാവൂരിനടുത്തു വെങ്ങോലയില്‍, ഒരു പറ്റം ചെറുപ്പക്കാര്‍ രൂപം കൊടുത്ത “ഗ്രാസ്സ് ഹോപ്പര്‍ ഹരിതസംഘം” നെല്‍കൃഷി സൊസൈറ്റി പ്രതീക്ഷക്കു വകനല്‍കുന്നു. മറ്റു പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ക്കു ഇതു ഒരു മാതൃകയും പ്രചോദനവും ആകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. വിശദമായ വര്‍ത്ത ഇവിടെ വായിക്കുക.

ഇങ്ങനെ ഉള്ള സംരംഭങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം നേരത്തെ ഒന്നു രണ്ടു പോസ്റ്റുകളില്‍ രേഖപ്പെടുത്തിയിരുന്നു. ഇന്നീ വാര്‍ത്ത കണ്ടപ്പോള്‍ , സമാനചിന്തകള്‍ ഉള്ള ചെറുപ്പക്കാര്‍ ഉണ്ടല്ലോ എന്ന സന്ദേശം അത്യധികം ആനന്ദത്തിനു വക ആയി! ഉപഭോകൃത സംസ്കാരത്തിന്റെ വലയില്‍ കുടുങ്ങിയ മലയാളികള്‍ക്കു രക്ഷപ്പെടുവാന്‍ ഉള്ള ഒരേ ഒരു മാര്‍ഗ്ഗമാണു ഈ ചെറുപ്പകാ‍ര്‍ കാണിച്ചുതരുന്നതു.

അവര്‍ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു!

പഴയ പോസ്റ്റുകളുടെ ലിങ്കുകല്‍ തഴെ:-
ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........
ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി
ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................

Sunday, 20 January 2008

ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല!

കുറച്ചു ദിവസമായി എന്റെ അല്പ ബുദ്ധിയില്‍ ഒരു സംശയം കിടന്നു ശല്യം ചെയ്യുന്നു. എന്നെ സംബദ്ധിച്ചിടത്തോളം - പൂച്ചക്കു പൊന്നു ഉരുക്കുന്നിടത്തു എന്തു കാര്യം എന്ന പോലെ ആണ്.

സംശയം ഇതാണു, :- ഇപ്പോള്‍ കേരളത്തിന്റെ വ്യവസ്സായ തലസ്ഥാനത്തു അനേക കോടീ രൂപയുടെ നിക്ഷേപങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ നടത്തിവരികയാണല്ലോ!. ഇവ എല്ലാം, സ്വകാര്യ കമ്പനികളാണു. നമ്മുടെ സര്‍ക്കാരിന്റെ പങ്കാളിത്തം നിസ്സാരം മാത്രം! മിക്കതിലും ഒരു പങ്കാ‍ളിത്തവുമില്ല!.

ഈ സംരംഭങ്ങള്‍ക്കെല്ലൊം 100 കണക്കിനേക്കര്‍ ഭൂമിയാണു, നമ്മുടെ റവന്യൂ വകുപ്പു വില്‍ക്കുന്നതു. ഉദാഹരണത്തിനു കളമശേരിയിലെ സൈബര്‍ സിറ്റിക്കുവേണ്ടിയുള്ള സ്ഥലം തന്നെ എടുക്കാം. സര്‍ക്കാരിന്റെ പൊതുമേഘലാ സ്ഥാപനത്തിന്റെ സ്ഥലം സ്വകര്യ സ്ഥപനങ്ങള്‍ക്കു വില്‍ക്കുമ്പോള്‍, ഭാവിയില്‍, അവരുടെ ബിസിനസു ലാഭകരമല്ലന്നു പറഞ്ഞു പിന്‍‌വാങ്ങി സ്ഥലം മറ്റാവശ്യങ്ങള്‍ക്കു മറിച്ചു വില്‍ക്കുകയോ മറ്റോ ചെയ്യാന്‍ സാധ്യതകല്‍ ഇല്ലേ?

സര്‍ക്കാര്‍ പലകാര്യങ്ങളിലും തിടുക്കം കൂട്ടി കരാറുകള്‍ വയ്ക്കുമ്പോള്‍- അതിന്റെ പുറകില്‍ എന്തെങ്കിലും
കാര്യമുണ്ടോ എന്നു, നിയമജ്ഞര്‍ അന്വേഷിക്കേണ്ടതില്ലേ? ഇങ്ങനെ ഉള്ള ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുമ്പു, തുട്ങ്ങാന്‍ പോകുന്ന സ്ഥാപനത്തിന്റെ നടത്തിപ്പുരീതികളും, അവര്‍ കൊടുക്കുന്ന ഗ്യാരണ്ടിയും, പൊതുജനങ്ങളുടെ കൂടീ അറിവിലേക്കു പരസ്യപ്പെടുത്തേണ്ടതല്ലേ?

ഇതിനു ഏറ്റവും നല്ല മാര്‍ഗ്ഗം, ഇത്തരം സംരംഭകര്‍ക്കു ഭൂമി ദീര്‍ഘ്കാല പാട്ടത്തിനു കൊടുക്കുന്നതല്ലേ? അപ്പോള്‍ സര്‍ക്കാര്‍ ഭൂമി അന്യധീനപ്പെടാതെയും, സ്ഥിരമായ വരുമാനവും സര്‍ക്കാരിനു ലഭിക്കില്ലേ?
കമ്പനികള്‍ക്കു മുടല്‍ മുടക്കും കുറയും, മാത്രമല്ല, ആതുകയുടെ പലിശയുടെ ഒരുചെറിയ അംശമേ പാട്ടത്തുകയായി സര്‍ക്കാരിനു നല്‍കേണ്ടിയും വരികയുള്ളു. അപ്പോള്‍ സംരഭകര്‍ക്കു കൂടുതല്‍ ലാ‍ഭവും അല്ലേ!

അതോ --------- ഇതിനുള്ളില്‍ ------വേറെ --------- എന്തെങ്കിലും ----?????????

സംശയം മാത്രമാണേ.............

Saturday, 19 January 2008

ചിന്തിക്കുക! ....................

“ സാധാരണ ജനങ്ങള്‍ വിഷയസുഖങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നു.

ആ ചിന്ത അവരെ അതില്‍ ആസക്തിയുള്ളവരാക്കി തീര്‍ക്കുന്നു.

ആ ആസക്തിയാകട്ടെ അവരെ മോഹാവേശരാക്കുന്നു

ഈ മോഹം അഥവാ - പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നാല്‍ അവരില്‍ ക്രോധം ഉത്ഭവിക്കുന്നു.

ക്രോധം ഉണ്ടായാല്‍, അതിന്റെ മൂല കാരണമായ വിഷയചിന്തളില്‍ കൂടുതല്‍ വ്യാപൃതരാകുന്നു.

അപ്പോള്‍ മറ്റു കാര്യങ്ങളെപ്റ്റി ചിന്തിക്കാന്‍ സാധിക്കാതെ വരുന്നു.ചിന്താ‍ശേഷി നഷ്ടപ്പെട്ടാല്‍, ബുദ്ധിക്കു നാശം ഭവിക്കുന്നു.

ബുദ്ധിനാശം സംഭവിച്ചാല്‍ അതു ആ മനുഷ്യന്റെ സര്‍വനാശത്തിലേക്കു എത്തിക്കുന്നു”

(ബുദ്ധിനാശം സംഭവിച്ചവര്‍ എങ്ങനെ സുഖദുഖങ്ങളേയും, ന്യായാന്യായങ്ങളേയും, ധര്‍മാധര്‍മ്മങ്ങളേയും തിരിച്ചറിയും? അവരില്‍ സ്നേഹവും, അനുകമ്പയും എങ്ങനെ പ്രകടമാകും?)

ഇതു ശ്രീ ഭഗവത് ഗീതയില്‍ നിന്നും!

ഇന്നത്തെ, ആഗോള വല്‍ക്കരണം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന “ഉപഭോകൃത” സംസ്ക്കാരം - മുകളില്‍ പറഞ്ഞ കാര്യങ്ങളെ “പദാനുപദം” അര്‍ത്ഥവത്താക്കുന്നില്ലേ?

ഇന്നത്തെ അശാന്തിയും, ക്രമസമാധാനക്കുറവും, എല്ലാം ഈ പ്രക്രിയയിലൂടെ ഉണ്ടായതല്ലേ!


Thursday, 17 January 2008

ആനന്ദ ലബ്ദിക്കിനിയെന്തുവേണം?...................

ഇനി നമുക്കു തല ഉയര്‍ത്തിനടക്കാം!

ഹാവൂ!.................... ഒന്നാം റാങ്കുകാരായീ! നമ്മള്‍ ഒന്നാം റാങ്കുകാരായി......... ഇന്ത്യയിലെ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ ചെയ്യുന്ന കാര്യത്തിലും നമ്മള്‍ തന്നെ മിടുക്കന്മാര്‍!

“ആനന്ദ ലബ്ദിക്കിനി എന്തു വേണം!”
ഇതു മന്ത്രി കൂടി സമ്മതിച്ചു തന്ന “തെമ്മാടി പട്ട”മാണു! മന്ത്രി ശ്രീ കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ പറ്റി ചെയ്ത പ്രസ്താവന പത്രങ്ങളില്‍ വന്നിട്ടുണ്ടാകും - ഇതാണു
ഈ വിജയത്തില്‍ ഉള്ള ചെറിയ ഒരു അപാകത - കൊലപാതകം കര്‍മ്മത്തില്‍ നമ്മള്‍ കുറച്ചു പിന്നിലായി എന്നതൊഴിച്ചാല്‍ നാം കഴിഞ്ഞ 20 വര്‍ഷത്തെ കഠിനാധാനത്തിന്റെ ഫലമായി മുന്‍പന്തിയിലെത്തിയ വാര്‍ത്ത ഓരോ കേരളീയനേയും ഹര്‍ഷ പുളകിതനാക്കേണ്ടേ?.
ബഹു. മന്ത്രി ഈ പട്ടം തന്ന പ്രസ്താവനയില്‍ ഇത്തിരി വെള്ളം ചേര്‍ക്കാന്‍ ശ്രമിച്ചോ എന്നൊരു സംശയം! “നിസ്സാര കാര്യങ്ങള്‍ക്കുപോലും പോലീസില്‍ പരാതി കൊടുത്തതുകൊണ്ടാണ്ട് ഉണ്ടായ തോന്നലുകൊണ്ട് ആണു നമ്മള്‍ മിടുക്കരായതെന്നും, പിന്നെ മനുഷ്യാവശപ്രവര്‍ത്തകര്‍ക്കു മാവോയുടെ ആള്‍ക്കാരുമായി ബന്ധമുണ്ടായതുകൊണ്ടാണൂ” എന്നൊക്കെയുള്ള തമാശ പറഞ്ഞു ഒന്നു ഇരുത്താന്‍ നേക്കി!
പ്ന്നെ....യ്! ഹും....കഷ്ടപ്പെട്ടു എത്ര പീടിച്ചുപറീ നടത്തീ? സിന്മാ സ്റ്റൈലില്‍ എത്രയാ കാറും വീടും കൊള്ള അടിച്ചതു? എത്ര ബാങ്കുകള്‍ക്കാ അടീന്നും, മോളീന്നും സൈഡീന്നും എല്ലം തൊരങ്കം വച്ചു പുല്ലു പോലെ കാര്യം സാധിച്ചതു? കായംകൊളം കൊച്ചുണ്ണിയേക്കാളും വല്യ പണിയല്ലെ ഇവരു ചെയ്യ്തതു? എത്രയാ അനാശസ്യം? ഇതിനുവേണ്ടി മാത്രം ഒരു അഖിലേന്ത്യാമത്സരം വച്ചു നോക്കിക്കേ-- പുല്ലു.. പുല്ലുപോലെ നമ്മളു ജയിക്കും!
ഈ തമിള്‍മക്കളുടെ ചോട്ടാ മോട്ടാ ഭവനഭേദനം, ഫ്ലാറ്റു സംസ്ക്കാരത്തിന്റെ മറവില്‍ സംശയങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുന്ന അനാശാസ്യം, “മെട്രോസിറ്റി” കളില്‍ അപരിചിതരെപ്പോലെ ഒളിച്ചുപാര്‍‍ക്കുന്നുടാകാവുന്ന “വേണ്ടപ്പെട്ട” അന്യസംസ്ഥാന കുറ്റവാളികള്‍, ഭൂമി- ബ്ലെയിഡ്- പെണ്‍‌വാണിഭ മാഫിയാക്കാരുടെ വളര്‍ത്തു പട്ടികളായ ഗുണ്ടകള്‍- ഇത്രയം മതിയല്ലേ നമ്മുടെ ടീമിനെ നയിക്കാന്‍!
ഹും...... കളി നമ്മളോടാ....................

Monday, 14 January 2008

യഥാ രാജ തഥാ പ്രജ!

ഭരണാധികാരികളുടെ ഭാവനയും, ഇച്ഛാശക്തിയും, സമര്‍പ്പണ മനോഭാവവുമാണു ആരാജ്യത്തിന്റെ പുരോഗതിക്കു അടിസ്ഥാന്മെന്നു ആരും പറയാതെ തന്നെ നമുക്കറിയാം. ഇങ്ങനെയുള്ള രാജ്യത്തിലെ ജനങ്ങളുടെ ജീവിതരിതിയിലം, സംസ്കാരത്തിലും, അങ്ങേയറ്റം ഓരൊരുത്തരുടേയും വക്തിപരമായ പെരുമാറ്റത്തില്‍ വരെ ആ ഭരണാധികാരിയുടെ പാടവത്തിന്റെ പ്രതിഫലനം കാണാന്‍ പറ്റും. അതു ഇന്നു ദുബായില്‍ നമുക്കു കാണാം!

ന്യൂയോര്‍ക്കു നിന്നും പ്രസിദ്ധീകരിക്കുന്ന “ ദി വാള്‍ സ്റ്റ്രീറ്റ് ജേര്‍ണലില്‍” ബഹുമാനപ്പെട്ട ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റുമായ “ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്‍തൂം”
എഴുതിയ ലേഖനം അത്യാവശ്യം ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കേണ്ടതാണു. (നമ്മുടെ ഭരണാധികാരികള്‍ക്കു ഇതു വായിച്ചു കുറച്ചുനേരം വായില്‍ വിരലും വച്ചു ആലോചിച്ചിരിക്കാം.....)

Our Ambitions for the Middle East

“Our plans do not flow from mere ambition; they are a necessity. Consider that only 3% of our revenue is from exports of diminishing crude-oil reserves; 30% is from tourism, and there's increasing revenue from manufacturing and other sectors such as hospitality, technology and transportation"

ദേശീയ വരുമാനത്തിന്റെ കേവലം 3% മാത്രമാണു പെട്രോളില്‍ നിന്നും കിട്ടുന്നതു. വേറെ ഒന്നുമില്ലാ‍ത്ത മരുഭൂമിയില്‍ ഇച്ഛാശക്തി ഒന്നു മാത്രം കൈമുതലാക്കി യുള്ള കളികള്‍ കൊണ്ടു, ലോകത്തിലെ തന്നെ ഒന്നാം കിട നഗരമായി ദൂമായിയെ വികസിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചത് ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപാടുകളാണു. മറ്റു വരുമാനങ്ങള്‍ 30% വിനോദസഞ്ചാരത്തില്‍ നിന്നും, ബാക്കി ഉല്പാദന- സേവന രംഗത്തുനിന്നും ആണു രാജ്യത്തിനു ലഭിക്കുന്നതു.

അദ്ദേഹം പറയുന്നും, “ഒരുപാടു പ്രശ്നങ്ങളാല്‍ ചുറ്റപ്പെട്ട മേഘലയിലാണു ഞങ്ങള്‍ ജീവിക്കുന്നതു. ഇറാന്‍ ഇറാക്ക് യുദ്ധം, കുവൈറ്റ് അധിനിവേശം, ഇറാകു യുദ്ധവും തുടര്‍ന്നുള്ള രഷ്ട്രീയ തര്‍ക്കങ്ങളും! ഇതിനിടയില്‍ നിന്നുകൊണ്ടു എങ്ങനെ വിജയകരമായ നിലനില്പും വികസനവും സാധ്യമാകുമെന്നാണു ഞങ്ങള്‍ കാണിച്ചു കൊടുക്കുന്നതു.”

അദ്ദേഹത്തിന്റെ ലേഖനം അവസാനിക്കുന്നതു എങ്ങനെയെന്നു നോക്കൂ! ആത്മാര്‍ത്ഥതയുള്ള ഒരു ഭരണാധികാരിയുടെ ആത്മാവിന്റെ പ്രതിഫലനമാണു അതു!

എങ്ങനെ മറ്റുള്ളവരെ സഹായിക്കാന്‍ പറ്റും?
ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ പറ്റും?
ജനങ്ങളുടെ ജീവിതം എങ്ങനെ മെച്ചപെടുത്താം?

“I ays ask: How can I help? What can I do for people? How can I improve people's lives? That's part of my value system. It's too late for me to change that system, but it isn't too early for me to say to the world that the Dubai narrative is all about changing people's lives for the better through smart capitalism, willpower and positive energy"

(വാള്‍ സ്ടീറ്റ് ജേര്‍ണലിനോട് കടപാടു)

വാല്‍കഷ്‌ണം
ഇദ്ദേഹം പറയുന്നതിനേക്കള്‍ കൂടൂതല്‍ പ്രവര്‍ത്തിക്കുന്നു! നമ്മുടെ ഭരണാധികാരികള്‍ പറയുകമാത്രം ചെയ്യുന്നു!

Saturday, 12 January 2008

പത്തു ലക്ഷം പൌണ്ട്!

ആര്‍ക്കുവേണം - 10 ലക്ഷം പൌണ്ടു ഫ്രീ...................................

ഇപ്പോള്‍ കിട്ടിയ ഒരു തട്ടിപ്പ് ലോട്ടറിയുടെ അറിയിപ്പാണു തഴെ കാണുന്നതു!. ഇതുപോലെ യുള്ള തട്ടിപ്പിനു ഇരയായവര്‍ ഇന്ത്യയിലും, വിദേശത്തും ധാരാളമുണ്ട്!

യു.കെ യിലും മറ്റും ഇതുപോലെ തട്ടിപ്പുനടത്തുന്നത് വലിയകുറ്റമാണ് എന്നാണു കേട്ടുകേഴ്വി. എന്തുകൊണ്ട് പിന്നെ ഇതൊന്നുന്നും പിടിക്കപ്പെടുന്നില്ല?


***Congratulation Winner Of The Uk Lottery Promo 4:08 PM (42 minutes ago)


UK ONLINE LOTTERY INTERNATIONAL
P O Box 1010
Liverpool,L70 1NL
UNITED KINGDOM(Customer Services)

ONLINE NOTIFICATION

This is to inform you that you have been selected for a cash prize of£1,000,000.00 (British Pounds) held on the 11th of January 2008 in LondonUk.The selection process was carried out through random selection in ourcomputerized email selection system(ess) from a database of over 250,000email addresses drawn from which you were selected.

The UK ONLINE LOTTERY INTERNATIONAL is approved by the British GamingBoard.To begin the processing of your prize you are to contact our fiduaciaryclaims department for more infomation as regards procedures to claim yourprize.


REF No: UKNL-L/200-2**37

TICKET No: 2051*****465463-7644


You are to contact the Claims Consultant:Mr.William MorganTEL:+44-703-197-0798Email:claimsagent_ukofficer01@yahoo.de


(1) FULL NAME
(2) FULL ADDRESS
(3) NATIONALITY
(4) AGE
(5) OCCUPATION
(6 )TELEPHONE NUMBER
(7) SEX
(8) TOTAL AMOUNT WON
(9) COUNTRY


If you do not contact your claims agent within 5 working days ofthisNotification, your winnings would be revoked. Winners are advised to keeptheir winning details/information from the public to avoid Fraudulent claim(IMPORTANT) pending the prize claim by Winner.*Winner under the age of 17 are automatically disqualified. *Staff of the UKONLINE LOTTERY INTERNATIONAL are not to partake in this Lottery.


Sincerely,Mrs. Rose Wood.Promotions ManagerCongratulations once again !!!
___________________________________________________________Fidelity Communications Webmail - http://webmail.fidnet.com/

യു.കെ യിലുള്ള സുഹൃത്തുക്കള്‍ എന്തു പറയുന്നു? ഇതു പോലുള്ള തട്ടിപ്പുകാരെപറ്റി അവിടെ എന്താണു സാധാരണ പ്രതികരണങ്ങള്‍? അറിയാവുന്ന വിവരങ്ങള്‍ എഴുതിയാല്‍ മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുമല്ലോ!

Friday, 11 January 2008

റ്റാ‍റ്റ നാനോ......... സംസാരവിഷയമാകുന്നു!

സാധാരണക്കാരന്റെ വണ്ടി:

പ്രസന്റേഷന്‍ വ്ഡിയോ ഇവിടെ കാണാം

ഇതു എത്രമാത്രം ചലങ്ങള്‍ സൃഷ്ടിക്കുമെന്നു കാത്തിരുന്നു കാണാം.

ഗുഡ് ലക്കു- നാനോ!!!-

Wednesday, 9 January 2008

കൊച്ചി കണ്ടവനു അച്ചി വേണ്ട!

മലയാള മനോരമയുടെ ലൈഫ്സ്റ്റൈല്‍ എന്ന പേജില്‍ ഉള്ള വാര്‍ത്ത അതാണു പറയുന്നതു.

Sunday, 6 January 2008

ഒരു കര്‍മ്മവും ഫലമില്ലാതാവുന്നില്ല.........

എന്റെ പൊന്നു കൂടപ്പിറ്പ്പുകളേ! നമ്മുടെനാട്ടില്‍ മാനം മുട്ടെ കാണണ കൊട്ടാരങ്ങളും, വികസനോം കണ്ട് നെഹളിക്കണ്ട. അതൊക്കെ വെറും പത്തുനൂറു നാടന്‍ മൊതലാളിമാരുടെയും പിന്നെ കുറച്ച് ഫോറിന്‍ മുതലാളിമാരുടേതുമാ! അതുകൊണ്ടു പറ്റുന്നപണി ചെയ്തുകൊണ്ടിരുന്നാല്‍ പട്ടിണികിടക്കാതിരിക്കാം.

കേരളം കൂടുതല്‍ തൊഴിലില്ലായ്മയിലും, ഭക്‌ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും, ആവയുടെ ദൌര്‍ലഭ്യതയിലും, വളരെ താമസിയാതെ തന്നെ എത്തിചേരും. (കേരളത്തില്‍ ഇനി ദരിദ്രരും, അതി ദരിദ്രരും. ഗള്‍ഫ് മാധ്യമം വാര്‍ത്ത! 21.03 ലക്ഷം കുടുബക്കാര്‍ ദാരിദ്രരേഖക്കു താഴെ!ഇതു ജനസംഖ്യയുടെ 10 ശതമാനത്തോളം - അയ്യോ, ആലോചിക്കാന്‍ വയ്യ!)



അതിനാല്‍ നാം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വളര്‍ന്നുവരുന്ന പുതിയ വ്യാവസായികവളര്‍ച്ചയോടൊപ്പംതന്നെ കൂട്ടായ സംഘങ്ങള്‍ ചേര്‍ന്നു, കാര്‍ഷിക വൃത്തിയെകൂടി പരിപോഷിപ്പിച്ചെ പറ്റൂ. അതു ഒരു പരിധിവരെ തൊഴിലില്ലായ്മയും, ആഹാ‍രവസ്തുക്കളുടെ വിലയും നിയത്രിക്കും..



അതിനേക്കാള്‍ പ്രധാനം, തൊഴിലില്ലാത്ത ആരോഗ്യമുള്ള ചെരുപ്പക്കാരെ മദ്യപിച്ചു, തൊമ്മാടിതരത്തിനു പോകുന്നതില്‍ നിന്നും, കൊടികളുടേയും, വര്‍ഗീയതയുടേയും പുറകേപോയി “കൊലക്കത്തി”ക്കു ഇരയാകുന്നതില്‍ നിന്നും കുറെയൊക്കെ രക്ഷിക്കാനും പറ്റിയേക്കും.



ഇതിനൊക്കെ സര്‍ക്കാര്‍ഭാഗത്തുനിന്നും പ്രത്യേക സഹായമൊന്നും പ്രതീക്ഷിക്കാതെ തന്നെ പ്രാദേശികതലത്തില്‍ കൂട്ടായ്മകള്‍ സ്വയം രൂപീകരിച്ചു നടപ്പില്‍ വരുത്താവുന്നതേയുള്ളു..



അര്‍പ്പണബുദ്ധിയും സ്വാശ്രയത്ത്വവും വളത്തുന്നരീതിയില്‍ മറ്റുതൊഴിലുകള്‍ ലഭിക്കാന്‍ സാധ്യതയില്ലാത്ത ചെറുപ്പക്കാരെ ബോധവല്‍ക്കരണം നടത്തിയാല്‍ അവര്‍ക്കും നാടിനും ഗുണകരമാക്കി തീര്‍ക്കാന്‍ പറ്റും.

നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!

"WORK IS WORSHIP"! ഈ വാര്‍ത്ത കൂടി വായിക്കൂ!

Saturday, 5 January 2008

“അച്ഛനുറങ്ങാത്ത വീടു” കണ്ടോ ആരെങ്കിലും?

വിവാഹപ്രായമാവാറായ സുന്ദരിയും, കുമാരിയുമായ ഒരു പിതാവിന്റെ മനോഗതങ്ങള്‍ എന്തെല്ലാമായിരിക്കും? അതു അനുഭവിച്ച പിതാക്കന്മാര്‍ക്കേ അറിയൂ! അച്ഛനുറങ്ങാത്ത വീടുപോലെ!

ഈ കുറിപ്പു എഴുതുന്നതു, വളര്‍ന്നുവരുന്ന ടൂറിസ്റ്റ് വ്യവസായത്തിന്റെ നിലനില്പിനുവേണ്ടി വേണമെങ്കില്‍ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികളെ കൂടി ഒരു വില്പനചരക്കാക്കി മാറ്റാനുള്ള സാധ്യതകളെ പറ്റി ചിന്തിക്കുന്ന ഒരുവിഭാഗം മനോരോഗബാധിതരായ ബിസിനസ്സുകാര്‍ കോപ്പുകൂട്ടീനടക്കുന്നുണ്ട് എന്ന കാര്യം
എന്റെ കേരളനാട്” എന്ന ബ്ലോഗ്ഗര്‍ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്!

അദ്ദേഹത്തിന്റെ കുറിപ്പുനു അഭിപ്രായമെഴുതിയതു അല്പം വലുതായതിനാല്‍ ഇവിടെ ഒരു ബ്ലോഗായി തന്നെ അതു കോപ്പി ചെയ്യുന്നു.


പുഴയില്‍ നിന്നു ഒരു കുടം വെള്ളമെടുത്താല്‍ അതിനു അതിനെ കനം നമുക്കു തോന്നും. എന്നാല്‍ പുഴയിലെ വെള്ളത്തില്‍ മുങ്ങികിടന്നാല്‍ നമ്മുടെ തലക്കു മുകളിലുള്ള വെള്ളത്തിനു കനം തോന്നുമോ? അത്രയുമേ ഉള്ളു ഈ കാര്യവും!


അമേരിക്കയിലും യൂറോപ്പിലും റഷ്യയിലുംമറ്റും കൊള്ളയും പിടിച്ചുപറിയും എന്തിനു ബോംബെ യില്‍ വരെ എല്ലാം സാധാരണ സംഭവങ്ങള്‍ പോലെയാണു. ഇറ്റലിയിലും, റഷ്യയിലും, ചില അമേരിക്കന്‍ നാടുകളിലും വമ്പന്‍ മാഫിയ സംഘങ്ങളുണ്ട്. അതുകൊണ്ടു നമുക്കു കൊള്ളയും, പിടിച്ചുപറിയും, കളവുമെല്ലം നിയമാനുസൃതമാക്കിയാല്‍, ഇവിടെയുള്ള് കൂലിത്തല്ലുകാരും, കള്ളന്മാരുമൊക്കെഒതുങ്ങുമോ


“ഈ കുറ്റകൃത്യം ചെയ്യുന്നതിലധികവും പണത്തേക്കളുപരി ഒരു “ത്രില്ലു” ആസ്വദിക്കുന്ന മനോരോഗികളാണു.(പണത്തിനു പുറുകേ ഓടുന്ന എല്ലാവരും ഒരുതരം മാനിയാക്കാരാണു.)


വെള്ളതൊലിക്കാരനും, പെട്രോള്‍ പണം കൊണ്ട് തലക്കു മത്തുപിടിച്ചവരും കാണിക്കുന്ന പോക്രീത്തരം നമ്മുടെ വീട്ടിലുള്ളവരോടു ചെയ്യാന്‍ നമ്മള്‍ക്കു അനുവദിക്കുമോ? (അവരെ അനുകരിക്കുന്നതു നമ്മുടെ - പ്രത്യേകിച്ചു പണക്കാര്‍ക്കു- ഒരു ഫാഷനാണങ്കിലും)


പ്രശസ്തനാണു സാഹിത്യകാരന്‍ എന്നു വച്ചു പറഞ്ഞതു വേദവാക്യമാവുമോ? ( ഭൂരിഭാഗം കലാ- സാഹിത്യകാരന്മാരുടെ വീക്ക്നസു ആണു വിഷയകാ‍ര്യങ്ങളും പുകവലിയും മദ്യപാനവും! ഈനാം പേച്ചിക്കു മരപട്ടി കൂട്ടു എന്നു പറഞ്ഞപോലെയാണു ഈ വിഷത്തില്‍ അഭിപ്രായം !)


ഇന്നു ഏഷ്യയില്‍ പ്രത്യേകിച്ചു ഇന്ത്യയില്‍,മാത്രമാണു കുടുമ്പബന്ധങ്ങളും ആധ്യാത്മികതയും, സഹോദരസ്നേഹവും കുറ്ച്ചെങ്കിലും നിലനില്‍ക്കുന്നുള്ളു. ആതില്ലാതാക്കാനും, സാധാരണക്കാരന്റെ ചിന്താശേഷിയെ ഇല്ലതാക്കാനും വേണ്ടി തുറന്നലൈംഗികതയും, കുത്തഴിഞ്ഞ ജീവിതകഥകളും, കുറ്റകൃത്യങ്ങളും നിറഞ്ഞ വിദേശസിനിമകളും, ചാനലുകളും,ഫാഷന്‍ ഷോകളും, മാധ്യമങ്ങളും മത്സരിക്കുകയാണു.


നമ്മുടെ സംസ്കാ‍ര‍ത്തിനൊത്തതാകണം എല്ലാ വികസനവും! മാത്രനല്ല, ഈ വക കാര്യങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുത്തു വാ‍ര്‍ത്തകള്‍ വരുമ്പോള്‍ ഈ തൊഴിലിന്റെ സാധ്യതയിലേക്കു കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുകയും ചെയ്യും.അതും നന്നല്ല! അതു ഒഴിവാക്കുന്നതാകും നല്ലതു.

ബാക്കിയെല്ലാം ദൈവം കാക്കട്ടെ!

Thursday, 3 January 2008

ഈ രോദനം അമ്മയ്ക്കു (ഭൂമിദേവിക്കു) വേണ്ടി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, മറ്റു വകുപ്പു മന്ത്രിമാര്‍ റവന്യു വകുപ്പു ഉദ്ദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും കളക്ടര്‍മാര്‍, നല്ലവരായ പൊതുപ്രവര്‍ത്തകര്‍, നിതിന്യാ‍യ വകുപ്പു അധികാരികള്‍ തുടങ്ങി സമൂഹത്തില്‍ സ്വാധീനം ചെലുത്താ‍ന്‍ പ്രാപ്തരായിട്ടുള്ളവരും, ബാദ്ധ്യതയുള്ളവരുമാ‍യ എല്ലാവരോടും വളരെ ദുഃഖത്തോടുക്യൂടി ബോധിപ്പിക്കുന്ന അപേക്ഷ :-

നമ്മുടെ കൊച്ചു സം‍സ്ഥാനത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള പാടശേഖരങ്ങളും, കുന്നുകളും, തോടുകളും, പുഴകളും പലതരം കൈയേറ്റത്താല്‍ നിരന്തരം നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ! ഇതു മൂലം, പരിധസ്ഥിതിയില്‍ വളരെ മാറ്റം സംഭവിക്കുമെന്നു ദേശസ്നേഹികളായ നാട്ടുകാര്‍ ഭയപ്പെടുന്നു. ഇതിനെ എതിര്‍ത്തു പല പൊതുപ്രവര്‍ത്തകരും സമരങ്ങളും തടയലുകളും നടത്തിയിട്ടും, ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയകള്‍ അക്രമികളുടെയും, ഗുണ്ടകളുടേയും, ആത്മാര്‍ത്ഥതയില്ലാത്ത നന്ദി കെട്ട ചില ഉദ്യോഗസ്ഥരുടെയും സഹായത്താല്‍ നിര്‍ബാധം നിയമലംഘനം നടത്തികോണ്ടിരിക്കുന്നു. ഈ കാര്യങ്ങളെ പറ്റി നിരന്തരം പത്രങ്ങളിലും, മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ വരുന്നതു തങ്കളുടെയെല്ലാം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടകുമല്ലോ!

അശാസ്ത്രീയരീതിയില്‍ ഭൂമിയുടെ ഘടന മാറ്റുന്നതുകൊണ്ട് ശേഷിക്കുന്ന ഭൂമികൂടീ ഉപയോഗശൂന്യമായി കേരളത്തിന്റെ അങ്ങോളമിങ്ങോളം കിടക്കുന്നതു തങ്കളാരും കാണുന്നില്ലേ? . പെരിയാ‍ര്‍ പോലെയുള്ള മഹാനദികളുടെ നടുക്കു പൊന്തക്കാടുകള്‍ പിടിച്ചു പുഴകളുടെ സ്വാഭാവം തന്നെ മാറിപ്പോയ ദയനീയ കാഴച്ച അല്‍പ്പമെങ്കിലും മനുഷ്യത്വമുള്ളവരുടെ മനസ്സിനെ തീര്‍ച്ചയായും വേദനിപ്പിക്കും. റോഡുവക്കിലുള്ള കൃഷുഭൂമി മണ്ണിട്ടു നികത്തുന്നതുമൂലം, അതിന്റെ പുറകിലുള്ള പാടങ്ങളിലേക്കു പോകാനുള്ള വഴികള്‍ തടസപ്പെട്ടു കൃഷിനടത്താന്‍ പറ്റാതായികിടക്കുന്നതും താങ്കളെല്ലാവരും കാണുന്നില്ലെ?
കൊല്ലത്തില്‍ 6 മാസത്തോളം മഴ പെയ്യുന്ന നമ്മുടെ സംസ്ഥാനത്തു, യധേഷ്ടം മഴവെള്ളം ഒഴുകിപ്പോകുന്നതിനു സൌകര്യം വേണം. അല്ലങ്കില്‍ അതു കെട്ടിനിന്നു രോഗജ്ന്യങ്ങളായ കൃമികീടങ്ങളുടെ ഉല്‍പ്പാദനകേന്ദ്രങ്ങളായി തീരും. ഈ കഴിഞ്ഞ മഴക്കാലത്തു നമ്മടെ നാട്ടില്‍ അപരിചിതമായ പലപകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു ജനങ്ങള്‍ വലഞ്ഞതും, പലരും രോഗം മൂലം അകാല മൃത്യു വരിച്ചതും പെട്ടെന്നു മറക്കാന്‍ പറ്റുമ്മോ?

പലതരം ജന്തുക്കളുടെയും, സസ്യങ്ങളുടെയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയല്ലേ?
മണ്ണിനേയും, കൃഷിയേയും ആശ്രയിച്ചു കഴിഞ്ഞ ഒരു വിഭാഗം തന്നെ ഇല്ലാതാകുകയല്ലെ? മനുഷ്യന്റെ ഒന്നാമത്തെ അടിസ്ഥാനാവശ്യമായ “ആഹാര”ത്തിന്റെ ഉല്പാദനത്തെയും, ജീവിക്കാനുള്ള പ്രകൃതിയേയും തകര്‍ത്തിട്ടുള്ള ഒരു വികസനവും വികസനമായി കരുതാന്‍ വിവേകമുള്ള ജനതക്കു സാധിക്കുമോ?

അതിനാല്‍--

1)
നല്ലവരും, ആത്മാര്‍ത്ഥതയുള്ളവരുമായ ഒട്ടനേകം നിയമപാലകരും, റവന്യൂ ഉദ്യോഗസ്തരും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമ്പോഴും, അവയെല്ലാം പുല്ലുപോലെ കണക്കാക്കി നിര്‍ബാധം നിയമലംഘനം നടത്തുന്നവരെ നേര്‍വഴിയിലാക്കാന്‍ തങ്കളെല്ലാവരും ഒരുമിച്ചു മുന്‍‌കൈ എടുക്കേണ്ടതാണു.

2)
നിര്‍മാണാവശ്യങ്ങള്‍ക്കും, വികസനാവശ്യങ്ങള്‍ക്കും ഭൂമി ഉപയോഗിക്കുമ്പോള്‍ പ്രകൃതിയുടെ സ്വഭാവമനുസരിച്ചുള്ള നീരൊഴുക്കിനു വേണ്ടത്ര സൌകര്യമുണ്ടോ എന്നു 100 % ഉറപ്പാക്കുക.

3)
പുഴകളിലെ പാലങ്ങള്‍ ഉള്ള ഭാഗത്തു നിന്നും മണലെടുപ്പു പൂര്‍ണ്ണമായി നിരോധിക്കുക. ഇന്നു പല പാലങ്ങളുടേയും കാലുകള്‍ മണലെടുപ്പുമൂലം ഭൂമിയില്‍ തൊടാതെയാണു നില്‍ക്കുന്നതു. ഇതു വന്‍ അപകടങ്ങള്‍ വരുത്തി വയ്ക്കും. അപകടം വന്നു കരയുന്നതിനേക്കാള്‍ നല്ലതല്ലെ മുന്‍‌കരുതല്‍?

4)
പരിതസ്ഥിതിക്കും പൊതു ജനങ്ങള്‍ക്കും ഉപദ്രവകാരികളാ‍യി നിയമലഘനം നടത്തുന്ന മാഫിയകള്‍ക്കും, അവര്‍ക്കു സഹായം ചെയ്യുന്ന നന്ദികെട്ട ഉദ്യോഗസ്ഥര്‍ക്കും കഠിന ശിക്ഷകള്‍ കൊടുക്കാനും, അവരുടെ എല്ലാ സ്വത്തും സര്‍ക്കാരിലേക്കു കണ്ടുകെട്ടാനും സംവിധാനം ഉണ്ടാക്കുക. (സ്വത്തിനു വേണ്ടിയാണല്ലോ നിയമലംഘനം!)

5)
തരിശായി കിടക്കുന്ന കൃഷിഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടുകയോ, അല്ലങ്കില്‍ ഏറ്റെടുത്തു കൃഷിനടത്താന്‍ തയാറുള്ള വ്യക്തികളേയോ, സഹകരണ സംഘങ്ങളേയോ ഏല്‍പ്പിക്കുക. അതിനു വേണ്ട നിയമനിര്‍മാണം നട്ത്തുക.

6)
വികസനത്തിനുവേണ്ടി പുതിയ സംരംഭങ്ങള്‍ വരുമ്പോള്‍, സംരംഭങ്ങളെ പറ്റി പഠിച്ചു റിപ്പോര്‍ട്ടുനല്‍കാനും, സംരംഭങ്ങള്‍ നടപ്പിലാകാനും ചില സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നതിനേക്കാള്‍ നല്ലതു, സ്വദേശത്തും വിദേശത്തും ജോലിചെയ്തും, ചെയ്യിപ്പിച്ചും ധാരാളം അനുഭവസമ്പത്തുമായി തിരിച്ചെത്തികൊണ്ടിരിക്കുന്ന കഴിവുള്ള നാട്ടുകാരെ തന്നെ ഏല്‍പ്പിക്കുക. (സ്വകാര്യ കമ്പനികള്‍ ഉത്സവപറമ്പിലെ ആനയെ പോലെ - തിന്നാന്‍ പട്ടകിട്ടിയാല്‍ മതി ഉത്സവം നന്നാവണമെന്നുണ്ടോ - എന്ന ചിന്താഗതിക്കാരായിരിക്കും).

എന്റെ വ്യക്തിപരമായ സഹകരണമോ, സേവനമോ, നിര്‍ദ്ദേശമൊ ആവശ്യമെങ്കില്‍ desabhimani@gmail.com എന്ന അഡ്രസില്‍ ബന്ധപ്പെടുക.

സ്നേഹബഹുമാനത്തോടെ
പി.വി.പി നായര്‍

Wednesday, 2 January 2008

ഞാന്‍‌ അല്പം വൈകിപ്പോയീ!

ബൂലോകസുഹൃത്തുക്കളേ!
ഞാനും ഇതാ എത്തി നിങ്ങളുടെ കൂടെ !

എല്ലാവര്‍ക്കും സമാധാനപൂര്‍ണ്ണമായ 2008 ആകട്ടെ എന്നു ആശംസിക്കുന്നു!

ഞാന്‍ ഒന്നാം ക്ലസ്സുമുതല്‍ ചൊല്ലി പഠിച്ച ഒരു ഈശ്വരപ്രാത്ഥനയോടുകൂടി ഈ വര്‍ഷത്തെ എന്റ്റെ ബ്ലൊഗ് പോസ്റ്റിങ്ങ് തുടങ്ങാം!
“ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാ‍ണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
കഴിഞ്ഞ വര്‍ഷാ‍വസാനം എന്റെ മനസ്സില്‍ തോന്നിയ ‘അല്പത്തരങ്ങള്‍’ വായിക്കാന്‍ അല്പമെങ്കിലും വിലയേറിയ സമയം നീക്കിവച്ച എല്ലാ “ബൂലോക സുഹൃത്തുക്കള്‍ക്കും” ഒരിക്കല്‍ കൂടി സ്നേഹം നിറഞ്ഞ നന്ദി!
അലി ഏ.ആര്‍. നജീം sreedevi Nair അദൃശ്യന്‍ കാവലാന്‍ ഗോപന്‍ അലി സി. കെ. ബാബു
വേണു venu "ഒത്തിരി-----സ്നേഹത്തോടെ," പ്രിയ ഉണ്ണികൃഷ്ണന്‍ മൂര്‍ത്തി
Jayakeralam വേണു venuകാവലാന്‍ Arun Babu Jose അഞ്ചല്‍ക്കാരന്‍
MOHAN PUTHENCHIRA (മോഹന്‍ പുത്തന്‍‌ചിറ) സൂരജ് ഒരു “ദേശാഭിമാനി”
Show Original Post നവരുചിയന്‍ അലി Team Campus Times Islahiya ശ്രീ
വിവേകി മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ ഏ.ആര്‍. നജീം ക്രിസ്‌വിന്‍ മന്‍സുര്‍ mayavi വിമര്‍ശകന്‍ കാവലാന്‍ ഏ.ആര്‍. നജീം Meenakshi Vinu