“സര്‍വശക്തനായായ ദൈവമേ! ഇനി പുതിയതായി ഒരു മതവും ലോകത്തു സ്രുഷ്ടിക്കാതിരിക്കേണമെ! ഉള്ള മതങ്ങളെ തന്നെ താങ്ങാനുള്ള ശക്തി ഞങ്ങള്‍ക്കു ഇപ്പോള്‍ തന്നെ ഇല്ല! പകരം അങ്ങു ലോകത്തുള്ള എല്ലാവര്ക്കും വിവേകവും സ്നേഹവും കൊടുക്കേണമേ!”
എല്ലാ മതഗ്രദ്ധങ്ങളും പദാനുപദം തര്‍ജിമചെയ്തു പാവം ജനങ്ങളേ വഴിതെറ്റിക്കുന്ന പ്രവണത നിലനില്‍ക്കുന്നതുകൊണ്ടാണു, മതപരമായ തര്‍ക്കങ്ങളും അസഹിഷ്ണുതയും ഉണ്ടാകുന്നതു.
ഉദാ:
“വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന് രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന് ശിക്ഷാവിധിയില്‍ അകപ്പെടും.“ (മാര്‍ക്ക് 16:16)
ഈ വചകം തന്നെ എടുത്തു പരിശോധിക്കു!
സുവിശേഷകന് ഉദേശിക്കുന്നതു, യേശു ഉപദേശിച്ച പോലെ, അച്ചടക്കത്തോടെ, നീതിയുടെ മാര്‍ഗ്ഗത്തില്‍ ജീവിക്കാനാണു എന്നു ഏതു സാധാരണ മനുഷ്യനും മനസ്സിലാകും. അതു സ്വീകരിക്കാന്‍ എല്ലാ മാലോകരും സന്തോഷത്തോടെ തയാറാകുകയും ചെയ്തേക്കാം. അല്ലാതെ, മാമോദീസ മുങ്ങി, ക്രിസ്ത്യാനി പട്ടം വാങ്ങിയാലെ പാപമോചിതനാകു എന്നുണ്ടാകുമൊ?
ഇത്തരം ഉചിതമല്ലാത്ത വ്യഖ്യാനങ്ങള്‍ എല്ലാമതങ്ങളിലും കാണം. ഹിന്ദുക്കള്‍ക്കു അനേകം ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായതും, ഇസ്ലാമില്‍ തീവ്രവദികള്‍ ഉണ്ടാകുന്നതും, യഹൂദര്‍ അഹംങ്കാരികളായതും ഭൌതിക തലത്തിലുള്ള അര്‍ത്ഥത്തില്‍ രേഖകള്‍ വ്യാഖ്യാനിച്ചതിനാലല്ലേ?
പരിണിത ഫലമോ! തര്‍ക്കങ്ങളും, അശ്ശാന്തിയും! ലോകം സമാധാനപൂര്‍ണ്ണമാകാന്‍ പ്രവാചകര്‍ ശ്രമിച്ചപ്പോള്‍, മത പ്രചാരകര്‍ തര്‍ക്കങ്ങളുടെയും അശ്ശാന്തിയുടെയും, അക്രമങ്ങളുടേയും വഴിയിലൂടെ കൂടുതല്‍ അസമാധാനത്തിലേക്കു വലിച്ചിഴച്ചു! നിങ്ങള്‍ക്കു, ഹാ- കഷ്ഠം!
Monday, 31 December 2007
എന്റെ December 31ന്റെ പ്രാര്‍ത്ഥന
എഴുതിയതു ഒരു “ദേശാഭിമാനി” at 12/31/2007 02:04:00 pm 6 വായനക്കാരുടെ പ്രതികരണങ്ങൾ
Sunday, 30 December 2007
കിം യാനേന ധനേന വാജി കരിഭി................
കിം യാനേന ധനേന ........................
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
ഈ വര്‍ഷം ഡിസമ്പറില്‍ ബേനസീറിനെ ആക്രമണത്തില്‍ കൊന്നു.
ഇവരൊന്നും വെറും സാധാരണക്കാരായിരുന്നില്ലല്ലോ!
ഒരോ രാജ്യത്തെ തന്നെ അമ്മാനമാടിയവാരാണു ഇവര്‍.
പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!
ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?
എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!
ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?
അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?
“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചുനാണം കെട്ടു നടക്കുന്നിതു ചിലര്‍!”
ഇവരെ നമ്മള് എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?
കിം യാനേന ധനേന വാജികരിഭിഃ
ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
നിങ്ങള്‍ക്കായി പുതു വര്‍ഷത്തിലെക്കു എനിക്കു തരാനുള്ള സമ്മാനം
എല്ലാവര്ക്കും,
“സമാധാന പൂര്‍ണ്ണ മായ
ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/30/2007 10:21:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
കിം യാനേന ധനേന ..............................
കിം യാനേന ധനേന ........................
കഴിഞ്ഞ വര്‍ഷം ഡിസമ്പറില്‍ സദാമിനെ തൂക്കികൊന്നു.
പക്ഷെ അന്ത്യം എത്രയോ ദാരുണമായിരുന്നു!
ഇതില്‍ നിന്നെല്ലാം ഒരുപാടു കാര്യങ്ങള്‍ മനുഷ്യര്‍ പഠിക്കേണ്ടതില്ലേ?എത്ര അധികാരവും, പണവും, ആള്‍ബലവും കൂടെ ഉണ്ടായാല്‍ പോലും, ഈ ലോകത്തു ഇതൊന്നും വിലപോകില്ല!
ആരെങ്കിലും വിചാരികുന്നുണ്ടോ ഇവര്‍ സമാധാനത്തോടെയായിരുന്നു ഇവര്‍ ജീവിച്ചിരുന്നതെന്നു?അതു പോട്ടെ, നമ്മുടെ നാട്ടില്‍ തന്നെ അധികാരവടംവലി നടത്തി അല്‍പ്പായുസ്സുകളാകുന്നവര്‍ എത്ര?
“സ്ഥാനമാനങ്ങള്‍ ചൊല്ലികലഹിച്ചു
നാണം കെട്ടു നടക്കുന്നിതു ചിലര്‍!”
ഇവരെ നമ്മള് എല്ലാ മേഘലകളിലും ഇന്നു കാണുന്നുണ്ടു - അല്ലേ?
കിം യാനേന ധനേന വാജികരിഭിഃ
പ്രാപ്തേന രാജ്യേന കിം
കിം വാ പുത്ര കളത്ര മിത്ര പശുഭിഃ
ദേഹേന ഗേഹേന കിം
ജ്ഞാത്വൈതത് ക്ഷണഭംഗുരം സപദി രേ
ത്യാജ്യം മനോ ദൂരതഃ
സ്വാത്മാത്ഥം ഗുരുവാക്യതോ ഭജ ഭജ
ശ്രീ പാര്‍വ്വതീ വല്ലഭം!
ശ്രീ ശങ്കരാചാര്യരുടെ ഈ വരികളാണ്
എല്ലാവര്ക്കും,
ലോകത്തോടും, സഹജീവികളോടും നിറഞ്ഞ സ്നേഹ വാത്സല്യത്തോടെ!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/30/2007 12:37:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Friday, 28 December 2007
കണ്മുമ്പില് കാണുന്ന വിരോധാഭാസങ്ങള്‍!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/28/2007 02:42:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Thursday, 27 December 2007
ബേനസിര്‍ ഭൂട്ടോ കൊല്ലപ്പെട്ടു!
Pakistan's Bhutto killed in attack
വളരെ വിഷമത്തോടെ ഈ വാര്‍ത്ത അറിയിക്കട്ടെ!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/27/2007 07:43:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Wednesday, 26 December 2007
സുബോധം നഷ്ടപ്പെടുത്തിയിട്ടാണങ്കിലും!
ഇത്രയും വലിയൊരു തുക - 75 കോടി രൂപാ - സ്വന്തം സുബോധം നഷ്ടപ്പെടുത്തി കേരളാ ബ്രീവറേജ് കോര്‍പ്പറേഷനു നല്കി സഹായിച്ച എല്ലാ നല്ലവരായ കള്ളുകുടിയന്മാര്ക്കും
ക്രിസ്തുമസിന്റെ പേരിലും, കര്‍ത്താവിന്റ്റെ പേരിലും, പാവപ്പെട്ട അബ്കാരി തമ്പുരാക്കന്മാര്ക്കു വേണ്ടി നന്ദി രേഖപ്പെടുത്തുന്നു!
ഇതു 3 ദിവസം കള്ളു കുടിച്ച കാശിന്റെ കണക്കാണു. ഒരുപ്ക്ഷേ, ഈ കഴിഞ്ഞ 3 ദിവസത്തെ കള്ളുകുടി ഒന്ന് മാറ്റി വച്ച്, അതു ഒരു ഫണ്ടാക്കുമായിരുന്നെങ്കില്‍-
* പാവപ്പെട്ട 15000 പേര്‍ക്കു വീടു വയ്ക്കാമായിരുന്നു!
* ഒരു കോടി ജനങ്ങള്‍ക്കു 5 കിലോ ഏറ്റവും നല്ല അരി വീതം കൊടുക്കാമയിരുന്നു!
* 75000പേര്‍ക്കു ഹൃദയം, കിട്നി, തുടങ്ങിയ ശസ്ത്രക്രീയകള്‍ക്കു ഉതകുമായിരുന്നു!
* 15 ലക്ക്ഷം കുട്ടികള്‍ക്കു ഒരു വര്‍ഷത്തെ പാഠപുസ്തകവും, ഫീസ്സും കൊടുക്കാമായിരുന്നു!
* കേരളത്തിലെ മുഴുവന്‍ അനാധ ശിശുക്കളേയും, വൃദ്ധരേയും പുനരധിവസിപ്പിക്കാമായിരുന്നു!
(കള്ളു കുടിച്ച കണക്കു ഇവിടെ കിട്ടും)
ആലോചിച്ചാല്‍ അങ്ങനെ 100 കൂട്ടം കാര്യങ്ങള്‍ ചെയ്യാമായിരുന്നു!
അപ്പോള്‍ പാവം, അബ്കാരികള്‍ എന്തു ചെയ്യും അല്ലേ?
എക്സൈസുകാര്‍ക്ക് ശംബളവും, കിംബളവും എങ്ങനെ കിട്ടും അല്ലെ?
അതു പോട്ടെ! ഇത്രയും പണം ചിലവാക്കിയതു ആരാവാം ? കേരളത്തിലെ പാവങ്ങളും, ഇടത്തരക്കാരും!
എത്രയോ വലിയ കാര്യങ്ങള്‍ ചെയ്യുന്ന നമ്മള്‍ക്ക് ഒരു വേള ഇതൊന്നു പരീക്ഷിച്ചു നോക്കരുതോ?
എഴുതിയതു ഒരു “ദേശാഭിമാനി” at 12/26/2007 06:02:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Monday, 24 December 2007
മാലോകരേ,
“നിങ്ങള്‍
എഴുതിയതു ഒരു “ദേശാഭിമാനി” at 12/24/2007 10:26:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
Saturday, 22 December 2007
ഒത്തിരി-----സ്നേഹത്തോടെ,
എഴുതിയതു ഒരു “ദേശാഭിമാനി” at 12/22/2007 07:16:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Thursday, 20 December 2007
ഇന്നല്ലങ്കില്‍ നാളെ....... ശൂം........................................
കേരളം വിപ്ലവത്തിന്റെ നാടായി മാറുകയാണോ?
എഴുതിയതു ഒരു “ദേശാഭിമാനി” at 12/20/2007 05:45:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: ആനുകാലികം
Wednesday, 19 December 2007
ആയുര്‍വേദം+ഹോമിയോ+അലോപ്പതി+ദൈവാധീനം+കൈപുണ്യം+വിശ്വാസം+കൃത്യനിഷ്ട
ഒരു ബ്ലോഗില്‍ വളരെ പരിതാപകരമായി പാവം ആയുര്‍വേദത്തേയും, ഹോമിയോയേയും വിമര്‍ശിച്ചു കണ്ടു! എന്തായലും, എല്ലാ ചികത്സാരീതികളും, അതിന്റേതായ ഗുണദോഷങ്ങള്‍ കാണിക്കും.
ആധികാരികമായി പറയാന്‍ ഞാന്‍ അപ്പോത്തികിരിയൊ, വൈദ്യരക്നമോ, പോയിട്ടു ഒരു മുറി വൈദ്യന് പോലുമല്ല!.
എനിക്കു മറക്കാന്‍ പറ്റാത്തതും, നന്ദിയോടെ ഓര്ക്കുന്നതുമായ് ഒരു അനുഭവ കഥ പറയാം.
1986ല്‍ ഞാന്‍ മസ്കറ്റില്‍ ജോലിചെയ്യുന്ന കാലം. എന്റെ കൃത്യ നിഷ്ഠ യില്ലാത്ത ജീവിതരീതി എനിക്കു ഡിയോഡിനല്‍ അള്‍സര്‍ സമ്മാനിച്ചു. 3-4- കൊല്ലമായി തുടങ്ങിയിട്ടു. തുടക്കത്തിലെ ചികത്സിക്കാന്‍ പറ്റിയില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ആയിരുന്നു കാരണം. ഒരു ദിവസം ഒരു സുഹുര്ത്തിന്റെ “ വാസ്ത” കൊണ്ട്, റോയല്‍ ഒമാന്‍ ഹോസ്പിറ്റലില്‍ ചെന്നു. എന്റെ കാര്യം പരുങ്ങലിലാണ്, ചികത്സിച്ചാല്‍ ഇനി എത്ര പ്രയോജനം കിട്ടുമെന്നു പറയാന്‍ പറ്റില്ല എന്റെ സുഹൃത്തിനോടു ഡോക്ടര്‍ പറഞ്ഞു. നല്ലവനായ ഡക്ടര് കഴിയുന്ന എല്ലാരീതിയിലും എന്നെ പരിശോദിച്ചും, മറ്റു ഡക്ടര്മാരോട് ഡിസ്കസ് ചെയ്തും, മരുന്നുകള്‍ തന്നു. രോഗവും, വേദനയും കൂടൂകയാല്ലതെ ഒരു കുറവും ഉണ്ടായില്ല. ഓപ്പറ്ഷന്‍ ചെയാന്‍ പറ്റിയ അവസ്ത പോലുമല്ല എന്നാണു ഡാക്ടര് പറഞ്ഞതു. (ഞാന്‍ മനസ്സുകൊണ്ട് ദിവസങ്ങള്‍ എണ്ണാനും തുടങ്ങി!)
ഒരുദിവസം, ദൈവം എത്തിച്ച പോലെ ഒരു സംഭവമൂണ്ടായി. തടിച്ച് പ്രായത്തില്‍ 70 വയസ്സുള്ള് - എന്നാല്‍ ആരോഗ്യമ്മുള്ള ഒരാള്‍ ഞാന്‍ നില്ക്കുന്ന് കടയില്‍ വന്നു. സംസാരത്തിനിടയില്‍ എന്റെ വേദനയുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയ അദ്ദേഹം എന്നോട് വിവരങ്ങള്‍ ചോദിച്ചു. എന്റെ രോഗവിവരം ഞാന്‍ വിശദമായി പറഞ്ഞു. അദ്ദെഹം ഇവിടെ പാലസ്സില്‍ ക്ഷണപ്രകാരം എത്തിയതായിരുന്നു.
അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞു ബോംബെക്കു പോവുകയാണു. വന്നല് ഞാന്‍ രോഗം മാറ്റി തരാം എന്നു പറഞ്ഞു ഒരു കാര്‍ഡു തന്നു. “DR. NH. BARLAS,( Adviser to President, Homeo Dept." എന്നോ മറ്റോ ആയിരുന്നു കാര്‍ഡില്‍). ഞാന്‍ എന്റെ കമ്പനിയില്‍ കയ്യും കാലും പിടിച്ച് ഒരു മാസ്ത്തെ ലീവുമായി ബോംബെ ക്കു തിരിച്ചു. ഫിറോഷി മേത്ത റോഡീല് ഒരു വീഴാറായ കെട്ടിടത്തില്‍ എത്തിച്ചു അദ്ദേഹത്തെ തേടിയുള്ള യാത്ര. വരുന്ന വിവരത്തിനു ഞാന്‍ എഴുത്തു അയച്ചിരുന്നു.
ഞാന്‍ ചെല്ലുമ്പോള്‍ 3-4 രോഗികള്‍ ഇരിപ്പുണ്ട്. എല്ലാവരും വളരെ പാവപ്പെട്ടവര്‍! ഒരു സഹായിയും ഊണ്ട്. ഞാന്‍ കാര്ഡുകൊടുത്തപ്പോള്, വേഗം സഹായി ഡാക്ടറോടൂ വിവരം പറഞ്ഞു. ഉടന്‍ തന്നെ എന്നെ വിളിപ്പിക്കുകയും, വളരെ സ്നേഹത്തോടെ, ക്ഷേമാന്വേഷണങ്ങക്കു ശേഷം ഒരു ചെറിയകുപ്പിയില്‍ 100-120 കുഞ്ഞി-കുഞ്ഞി ഗുളികകള്‍ തന്നിട്ടു പറഞ്ഞു, ഇത് എനിക്കു വേണ്ടി തയാര്‍ ചെയ്തു വച്ചിരിക്കുന്നതാണു.3-4 ദിവസം ഈ സഹായിയുടെ കൂടെ ഇവിടെ അഡുജ്സ്റ്റു ചെയ്ത് താമസ്സിച്ചു മരുന്നു കഴിക്കുക. ഇതു ഫലിക്കുമോ എന്നു അപ്പോളേക്കും അറിയാന്‍ പറ്റും. ഫലിച്ചാല്‍ നേരേ നാട്ടിലേക്കു പൊക്കോ, വീണ്ടും 90 ദിവസ്സത്തേക്കുള്ള് മരുന്നു തന്നു വിടുകയും ചെയ്യാം എന്നു പറഞ്ഞു. ദൈവസഹായത്താല്‍ 3-4 ദിവസം കൊണ്ട് വേദന കുറഞ്ഞ പോലെ തോന്നിതുടങ്ങി. മലശോദനയും, സുഖകരമായി തുടങ്ങി. വിവരം അറിഞ്ഞ ഡക്ടര് സന്തോഷം കൊണ്ട് മുഖം തുടുത്തു. അന്നു വൈകിട്ടു ഒരു വലിയ കുപ്പിയില്‍ കുറെ ഗുളികകള്‍ തന്നിട്ടു ഉപയോഗിക്കേണ്ട വിധവും പറഞ്ഞു തന്നു. ആവശ്യം കഴിഞ്ഞാലും ഇതില്‍ കുറെഗ്ഗുളികകള് ബാക്കിവരും. ഒരു ധൈര്യത്തിനു അതുകൂടുതല്‍ ആയി വച്ചിരിക്കുന്നതണു എന്നു പറഞ്ഞു നാട്ടിലേക്കു പോയിക്കോളന് പറഞ്ഞു. എന്തു വിവരമ്മുന്ണ്ടങ്കിലും അറിയിക്കണമെന്നും പറഞ്ഞു എന്നെ യാത്രയാക്കി. പോരാന്‍ നേരത്തു എത്ര പണമാണു തരേണ്ടതെന്നു ചോദിച്ചപ്പോള്‍ - 80 രുപ ! അതാണി മരുന്നിന്റെ വില. എനിക്കു ഫീസ് ഇല്ല. നിങ്ങളുടെ രോഗം മാറി സന്തോഷത്തോടെ കാണുന്നതാണു എന്റെ ഫീസ്! പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരമണു എനിക്കപ്പോള്‍ തോന്നിയത്. എനിക്കു അതിയായാ സന്തോഷവും, പിതൃതുല്യമായ ബഹുമാനവും അദ്ദേഹത്തോടു തോന്നി.
ഒരു മാസം കൊണ്ട് രോഗം മാറിയപോലെ ആയി........ വീണ്ടും തന്ന മുഴുവന്‍ മരുന്നും പറഞ്ഞപോലെ കഴിച്ചു. അദ്ദേഹം ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു: കാപ്പി കഴിക്കരുതു, അതു പോലെ മസ്സാലകള്‍ കൂടൂതലുള്ള ആഹാരങ്ങളും! ഇന്നും അങ്ങനെ തന്നെ ഞാന്‍ ശദ്ധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൈപുണ്യം+മരുന്നു+ദൈവാനുഗ്രഹം ഇതെല്ലം ഒരുമിച്ചപ്പോള്‍ രോഗവും മാറി.
ഇതൊക്കെ പറഞ്ഞതിന്റെ കാര്യം, ഒന്നിനേയും വെല്ലുവിളിക്കന്‍ നമ്മള്‍ക്കാവുമോ? അലോപ്പതി വളരെ വളര്‍ന്ന ഒരു വൈദ്യശാസ്ത്രമാണു. എന്നാല്‍ ആയുര്‍വേദവും, ഹോമിയോയും, അത്രമാത്രം പരീക്ഷണങ്ങള്‍ നടക്കുന്ന മേഖലയല്ല! ഈ മൂന്നു മേഖലകള്‍ ഒരുമിച്ചാല്‍ പലതരം സൈഡ് എഫ്ഫെക്റ്റുകള് കുറഞ്ഞ ചിക്ത്സാരീതി വികസ്സിപ്പിച്ചെടുക്കമെന്നു തോന്നുന്നു.
ഒന്നു പറയാം.... എല്ലാ രോഗ ശുശ്രൂഷകരും രീതിയും നല്ലത് തന്നെ! മോശം ഞാന്‍ പഠിച്ചതു മാത്രം ശരി എന്ന വാശിയാണു.
എല്ലാ രോഗാതുര സേവകര്‍ക്കും സ്നേഹാശംസകള്‍!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/19/2007 12:53:00 pm 5 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: അനുഭവങ്ങള്‍
മൊബൈല്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ദയവായി സൂക്ഷിക്കുക!
ദയവായി, മൊബൈലുകള്‍ ചാര്‍ജ് ചെയ്യുന്നാതു സൂക്ഷിച്ചു ചെയ്യുക. അപകടങ്ങള്‍ വരാന്‍ സാധ്യതകള്‍ ഏറെയാണു. താഴെ കാണുന്ന ചിത്രങ്ങള്‍ നോക്കുക:
എഴുതിയതു ഒരു “ദേശാഭിമാനി” at 12/19/2007 02:07:00 am 1 വായനക്കാരുടെ പ്രതികരണങ്ങൾ
Tuesday, 18 December 2007
ഹ - ഹ, ആര്‍ക്കാ ചേതം,...........
വിഷയം:
പുതുപണക്കാര് രാഷ്ട്രീയത്തില്‍ വേണോ!
ഹ -- ഹ-- , ആര്‍ക്കാ ചേതം? ആയിക്കോട്ടേ! പക്ഷെ,,,,,,,,,,,,
1) ഈ പുതുപ്പണക്കാരുടെ പുതുപ്പണം എങ്ങനെ വന്നൂ?
2) ഈ പുതുപ്പണക്കാരനു ഇനി പറയുന്ന ഇടപാടോ, ഇടപാടുകാരുമായി ബന്ധങ്ങളോ
ഉണ്ടോ?
അ.
കള്ളു കച്ചവടം (അബ്ക്കാരി എന്നു ഓമനപ്പേര്)
ആ.
ഭൂമിവ്യാപാരം (രാഷ്റ്ട്രീയ സ്വാധീനം ഇനി കൂടിയേ തീരു ഇവര്‍ക്കു)
ഇ.
വിഷയസംബന്ധമായ ഇടപാടുകള്‍ ( ഉദാ: ഐസ്ക്രീം, വിതുര, ലേറ്റസ്റ്റു- കോതമംഗലം)
ഈ.
ഹവാല ഇടപാടുകള്‍ ( വിദേശ നാണയ വ്യാപാരം എന്നു പേര്)
ഉ.
ഗുണ്ടാ- കൂലിത്തല്ലു ഇടപാടുകള്‍ ( ലേബര്‍ സപ്ലെ - ബ്ലേഡ് വ്യാപാരികള്‍ക്കും, പെണ്ണു
കച്ചവടക്കര്ക്കും സെക്യൂരിട്ടിയും, റിക്കവറിയും ചെയ്യുന്ന അന്തസ്സുള്ള പണീ)
ഊ.
ബ്ലേഡു ബിസിനസ്സ് ( കൊള്ള പലിശക്കാരന്- പ്രൈവറ്റ് ബാങ്കിങ്ങ്)
എ.
കോണ്ട്രാക്റ്റിങ്ങു (അമക്കാനും, ബില്ലുമാറാനും, രാഷ്ടീയം നല്ല മറയാണു)
ഐ.
കള്ളകടത്ത് (എക്സ്പോര്‍ട്ടു - ഇമ്പോര്‍ട്ട് നേരേയല്ലത്ത വഴിയില്‍ കൂടി)
ഒ.
മാഫിയ... മണല്‍, അരി, ഭൂമി...... (കേള്‍ക്കുമ്പോള്‍ നല്ല രസ്സമുള്ള പേരു. അല്ലെ?)
ഔ.....
ഇങ്ങനെ സല്‍പ്പേരുണ്ടാക്കാന്‍ പറ്റിയ ഒത്തിരി മേഘലകള്‍ ഉണ്ട്. അതു ഇതു ആരെങ്കിലും വായിച്ചാല്‍ അവര്‍ മനോധര്‍മ്മം പോലെ ചേര്‍ത്തുകൊള്ളുക!
മേല്പറഞ്ഞ കൂട്ടത്തിലുള്ളവര്‍ രാഷ്ടീയത്തില്‍ വരുന്നതു - മന്ദബുന്ധികളായ കുട്ടികളെ രക്ഷിതാക്കള്‍ ഡാക്ടറാക്കുന്നപേലെ വെറും പണത്തെ മാത്രം മുന്നില്‍ കണ്ടിട്ടാണു!
പിന്നെ, എന്റെ പൊന്നു നാട്ടാരെ, ഈയുള്ളവനെ ഗുരുക്കന്മാരും, കാരണവന്മാരും പറഞ്ഞുതന്നിട്ടുള്ളതില് നിന്നും മനസ്സിലാക്കിയിട്ടുള്ളത്, - ജനസേവനം ഒരു നിയോഗം ആണു!
അതു അതിന്റെ പരിശുദ്ധിയോടുകൂടി ചെയ്യേണ്ട ഒരു സാധന തന്നെയാണു. കള്ളുവ്യാപാരികളും, പെണ്ണുപിടുത്തക്കാരും, കള്ളകടത്തുകാരും, ഗുണ്ടാപണിക്കാരും എല്ലാം കൂടി ഭരിച്ചാല്‍, ആ നാട് എന്താവും? അതുപോലെ വലിയ ബിസിനസ്സുകാരും മറ്റും ജനസേവനമേഘലയായ രഷ്ട്രീയത്തില്‍ വന്നാല്‍, അവര്‍ക്കു ജനസേവനത്തിനെ നേരം കിട്ടുമോ?
പിന്നെ പണക്കാര്‍ക്കു അയിത്തമുള്ളമേഘലയല്ല രഷ്റ്ട്രീയം:
ഉദാ: നെഹ്രു, തുടങ്ങി ഇ.എം.എസ്സ്, എ.കെ.ജി വരെ! മണുമറഞ്ഞ ഇവരെല്ലാം, അവരുടെ പിതുക്കള്ക്കു പുണ്യം ചെയ്തവരാണു- നാടിനും!
ഞാന്‍ പറഞ്ഞുവന്നതു രഷ്ട്രീയത്തില്‍ ആരെ വേണമെങ്കിലും എടുക്കാം. അവരുടെ വ്യക്തിത്വം നോക്കി!
ഒരു പ്രാത്ഥന:
സര്‍വശക്തനായ ദൈവമേ, നിരപരാധികളും, ശുദ്ധന്മാരും, പാവങ്ങളുമായിട്ട് ഞങ്ങളുടെ നാട്ടില്‍ അനേകലക്ഷം പേരുണ്ട്. അവരുടെ ജീവിതം ദുരിത്തിലാക്കുന്ന എല്ലാ തരം ലോബികളുടെയും, (വിദ്യാഭ്യാസം, വൈദ്യം, ഭൂമി, കൃഷി, .....തുടങ്ങീ) ദുഷ്പ്രവര്‍ത്തികള്‍ സഹിക്കാന്‍ അവര്‍ക്കു ത്രാണി കൊടുക്കേണമെ!
“ദീപസ്തംഭം മഹാശ്ചര്യം - എനിക്കും കിട്ടണം പണം”
എഴുതിയതു ഒരു “ദേശാഭിമാനി” at 12/18/2007 08:35:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: ജനകീയം
എന്റെ ഹൃദയത്തില്‍ നിന്നും!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/18/2007 01:36:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Monday, 17 December 2007
ഇതു ഞാന്‍ ഇടക്കിടക്കു ഓര്പ്പിക്കുവേ......ആരും ദ്വേഷ്യം പിടിക്കരുതു!
1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്ന കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിസഹകരണത്തിലൂടെയും, അവരുടെ സംരംഭങ്ങളെ അവഗണിച്ചും ചെറുക്കുത്തു തോല്‍പ്പിക്കുക!
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി“
(പലരും എനിക്കയച്ച ഇമെയിലില്‍, ചെറുകിട വ്യാപാരികളുടെ കൊള്ള ലാഭക്കൊതിയെ പറ്റി എഴുതി. ശരിയാണു. എന്നാല്‍ എല്ലവരും അങ്ങനെയല്ലല്ലോ!നിസ്സഹകരിക്കാന്‍ 10% ആളുകളുടെ സഹകരണമുണ്ടെങ്കില്‍ ഇതെക്കെ ശരിയാക്കവുന്നതെയുളളു - വഴക്കും ഒച്ചപ്പാടും ഒന്നും വേണ്ടി വരില്ല. നിസ്സഹകരണത്തേക്കാള് വലിയ ആയുധമില്ല!)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/17/2007 02:57:00 am 3 വായനക്കാരുടെ പ്രതികരണങ്ങൾ
Saturday, 15 December 2007
നിങ്ങള്‍ എല്ലാവരും വളരെ നല്ലവരാണു!
നല്ലവരായ സഹോദരങ്ങളെ!
ഈ ബ്ലൊഗില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി നടത്തുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം ദയവായി ഇതിലേകൂടി പോകുന്നവര്‍ ശ്രദ്ധിക്കുമല്ലോ?
നമ്മുടെ ഭാരതത്തിനു ഭാരമായി കൊണ്ടിരിക്കുന്ന അയോദ്ധ്യയിലെ പള്ളി/ക്ഷേത്രം(ഏതാണു ശരി എന്നു നമുക്കു അറിയില്ലല്ലോ - ആളുകള്‍ മരിക്കുന്നതല്ലാതെ!) :(---- എല്ലാ രാഷ്ട്രീയപാര്ട്ടിക്കര്ക്കും ഒരു അത്താണിയാണു! ഒരു കാരണവശാലും ഒരു പാര്‍ട്ടിക്കാരും സമൂലമായി ഈ പ്രശ്നം പരിഹരിക്കാന്‍ ഇഷ്ടപ്പെടില്ല!കാരണം, ഇന്ത്യയിലെ ഹിന്ദു-മുസ്ലീങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തേണ്ടതു ഇവരുടെആവശ്യമാണു. ഈ പ്രശ്നത്തിന്റെ പേരില്‍ മരിക്കുന്ന ഒരോ ഹിന്ദുവിന്റേയുംമുസ്ലീമിന്റേയും ജീവനു അനേകം വോട്ടുകളുടെ വിലയാണു ഉള്ളതു. ഒരു വിലയുംഇല്ലാത്ത വസ്തു നമ്മുടെനാട്ടില്‍ മനുഷ്യരുടെ ‘ജീവന്’ മാത്രമാണല്ലോ!
ഒരാഴ്ച്ചയായി ഇതിലേ വന്നു പോയവര്‍ ---------- 590 പേര്
അഭിപ്രായം രേഖപ്പെടുത്തിതു ------------------------ 21 പേര്
പള്ളി വേണമെന്നുള്ളവര്‍----------------------------- 1 ആള്= 4%
ക്ഷേത്രം വേണമെന്നുള്ളവര്‍--------------------------- 7 പേര്= 33%
ഇതു രണ്ടും വേണ്ട -ഭാവിതലമുറക്കു ഗുണപാഠമാകാന്‍
മതാന്ധത മൂലം മരിച്ചവര്‍ക്കു സ്മാരകം
പണിയണമെന്ന്നുള്ളവര് -------- ------- ----------- 13 പേര്= 61%
ഇത്രയും തുച്ഛമായ ആളുകളുടെ അഭിപ്രായം കോടാനുകോടീ ജനങ്ങളുടെ അഭിപ്രായവുമായി താരതമ്യം ചെയ്യാമോ? എനിക്കും അറിയില്ല!
എങ്കിലും, ഈ കണക്കിനെ ഇന്ത്യയിലെ ജനസംഖ്യയുമായി താരതമ്യം ചെയ്തു നോക്കുക!
1. കേവലം 3.5% ആളുകളാണു ഇത്തരം കാര്യങ്ങളൊടു പ്രതികരിച്ചുള്ളു!
2. അതില്‍ തന്നെ 61% പേരും സമാധാനകാംക്ഷികളാണു!
3. മൊത്തം, ഹിന്ദുക്കളും മുസ്ലീമുകളും കൂടി 1.3% ത്തിനു മാത്രമേ ഇക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഉള്ളു. അതില്‍ 1 ശതമാനം പേരേ തീവ്രമായ മതവികാരം കൊണ്ടുനടക്കുന്നുണ്ടാവു. അവരാകട്ടെ, മൊത്തം ജനസംഖ്യയുടെ 0.08% - അതായതു
10000ത്തില്‍ ഒരാള്‍ മാത്രം!
ബാക്കിയുള്ള സമാധാനകാംക്ഷികള്‍ , ഈ മതാന്ധന്മാരുടെ വെകിളിത്തരത്തിനു ഇരകളായി
തീരുന്നു - അല്ലേ? - എത്രയോ പരിതാപകരം -
സാധിക്കുമെങ്കില്‍, ദയവായി നിങ്ങളുടെ മക്കളോ, സഹോദരങ്ങളൊ, ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുവാനും, രാഷ്ട്രീയ-മത ഭീകരുടെ ഇരകളാകാതിരിക്കുവാനും നിങ്ങളുടെ മുഴുവന്‍ സ്നേഹവും സ്വാധീനവും ഉപയോഗിച്ചു ഉപദേശിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു!
സ്നേഹത്തോടെ
എഴുതിയതു ഒരു “ദേശാഭിമാനി” at 12/15/2007 09:17:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
Thursday, 13 December 2007
സന്മാര്ഗ്ഗികളേ - സ്വാഗതം!
സര്‍വേശ്വരനില്‍, ആരായാലും ആത്മസമര്‍പ്പണം നടത്തി ഭൌതിക വാസനകളോടൂള്ള ആര്‍ത്തി ദൂരീകരിച്ചു, മോക്ഷേച്ഛയില് മനസ്സു ഉറപ്പിച്ചാല്‍ അവര്‍ക്കു സുരക്ഷിത്ത്വബോധവും സമാധാനവും, പ്രായേണ സന്തോഷവും തീര്‍ച്ചയായും ലഭിക്കും!
ഇനിമുതല്‍ ഈ ബ്ലൊഗില്‍, (എന്റെ പതിവ് ആത്മരോക്ഷ പ്രകടനത്തോടൊപ്പം,) ഇടക്കിടെ അല്പം ആധ്യാത്മികതകൂടി ചേര്‍ക്കുകയാണു.
സര്വേശരനേയും, സദ്ഗുരു ശ്രീ ശങ്കഭഗവത് പാദരേയും, അജ്ഞാനിയായ ഈ ഉള്ളവന് മനസ്സുകൊണ്ടു സാഷ്ടാംഗം നമസ്കരിക്കുന്നു!
ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഞാന്‍ അത്ര നിപുണനല്ല! വേദ-പുരാണങ്ങളില്‍ അറിവു ഒട്ടും തന്നെയില്ല. എന്തെങ്കിലും ഉള്ള അറിവുകള്‍ തന്നെ പൂര്‍ണ്ണവുമല്ല! ആ അപൂര്‍ണ്ണമായ അറിവുകള്‍ പോലും ഒരു ഗുരുവില്‍ നിന്നു ലഭിക്കാതിരുന്നതിനാല്‍, അതിന്റെ നിജസ്തിതി പോലും സാധൂകരിക്കപ്പെട്ടിട്ടില്ല! അതുകൊണ്ടു പണ്ഡിതരും, വേദപുരാണങ്ങളില്‍ അറിവുള്ളവരുമായ സജ്ജനങ്ങള്‍ ദയവായി മാര്‍ഗ്ഗദര്‍ശനം തരണമെന്നു
അപേക്ഷിക്കുന്നു.
“വിവേകചൂഢാമണി” എന്ന ശ്രീശങ്കരാചാര്യസ്വാമികളുടെ കൃതിയെ ആണു ഇതിനുവേണ്ടി അവലംബിക്കുന്നതു. മുക്തിക്കു തടസ്സമായിനില്‍ക്കുന്ന സാധങ്ങളില്നിന്നും വിരക്തിയുണ്ടാകാന്‍ ഇതു വായിക്കുന്നവര്‍ക്ക് സഹായകമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു!
1
ആചാര്യര്‍ പറയുന്നു, “ ജന്തുക്കളില്‍ (ജീവികളില്‍) മനുഷ്യജന്മം ലഭിക്കുന്നതു ദുര്‍ലഭമാണു. അതില്‍ പുരുഷനായി പിറക്കുന്നതു പ്രയാസം തന്നെ! ആ പുരുഷനു ബ്രഹ്മണ്യം ലഭിക്കാന്‍ വീണ്ടും പ്രയാസം. (ബ്രാഹമണകുലത്തില് ജനിച്ചു എന്നു കരുതി ആരും ബ്രാഹ്മണനാകുന്നില്ല എന്ന് ആണു തോന്നുന്നതു!) അഥവാ ബ്രഹ്മണനായാല്, ശാസ്ത്രജ്ഞാനം നേടി, അത്മാവിനെ അറിഞ്ഞു, ആത്മസാക്ഷാത്കാരം നേട്ക എത്രയോ പ്രയാസം! ബഹുജന്മാര്ജ്ജിതമായ പുണ്യം കൊണ്ടേ സാധ്യമാകൂ അത്രേ!
അപ്പോള്‍ നമ്മള് എത്രയോ ജന്മങ്ങള്‍കൊണ്ട് നേടി എടുത്ത ഈ ജന്മത്തെ, കേവലം ചപലമായ സ്വാര്‍ത്ഥതയാല്‍, അസ്ഥിരമായ ഭൌതിക മോഹങ്ങളില്പെട്ടു കൈവിട്ടു കളയുന്നത വെറും മൂഡത്വമല്ലേ?
“ഇതഃ കോ ന്വസ്തി മൂഢാത്മാ യസ്തു സ്വാര്‍ത്ഥേ പ്രമാദ്യതി
ദുര്ലഭം മാനുഷം ദേഹം പ്രാപ്യ തത്രാപി പൌരുഷം”
ഏറ്റവും ദുര്‍ലഭമായ മനുഷ്യജന്മവും, അതില്‍ പുരുഷനായി ജനിക്കുകയും, ചെയ്തിട്ട്,
തനിക്കു ശ്രേയസ്സ്കരമായതിനു വേണ്ടി പ്രയത്നിക്കത്തവനേപ്പോലെ മൂഢന് ആരാണുള്ളതു? എന്നു സാരം!
(സ്കൃത ശ്ലോകങ്ങളുടെ പദാനുപദ അര്‍ത്ഥവും, കൃതികളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനവും, ഈയുള്ളവനു സ്വപ്നേപി ചിന്തിക്കാന്‍ സാധിക്കില്ല! മലയാളം തന്നെ കഷ്ടിയാണു. ദയവായി വായനക്കാര്‍ക്കു കൂടൂതല്‍ അറിവും, വിജ്ഞാനവും,സന്മാര്ഗ്ഗ ചിന്തകള്‍ക്കു പ്രചോദനവും, ര്‍വോപരി എന്റെ തെറ്റുകള്‍ തിരുത്തിയും, സജ്ജനങ്ങള്‍ അഭിപ്രായങ്ങള്‍ എഴുതുമല്ലൊ!)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/13/2007 08:35:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സന്മാര്ഗ്ഗം
Wednesday, 12 December 2007
അര്‍ഹതയില്ലാത്ത അപ്പകഷണം
നിങ്ങള്‍ അഭിമാനിയായ ഭാരതീയനോ, അതോ - വെറും ഒരു - നായരോ, നമ്പൂരിയോ, ഈഴവനോ, പുലയനോ, പറയനോ, റോമന്‍ കത്തോലിക്കനോ, ലത്തീനോ, ബാവാക്കരനോ, മെത്രാന്കാരനോ, സിയയോ, സുന്നിയോ, ലീഗോ, ഇടതോ, വലതോ, അല്ലങ്കില്‍ എണ്ണിയാലൊടുങ്ങാത്ത ഇതുപോലുള്ള അനേകം ഒന്നില്‍ ഏതെങ്കിലുമൊന്നില്‍ ഒന്നാണോ?
നിയമങ്ങള്‍ പൊളിച്ചെളുതേണ്ട കാലം കഴിഞ്ഞു. ജാതിയില്‍ അധിഷ്ടിതമായ ഒരു ഭരണസംവിധാനമാണു ഇന്നു ഉള്ളതു. നുന പക്ഷത്തിന്റെ പേരിലും, മറ്റു വിഭാഗീയ സംരക്ഷണത്തിന്റെ പേരിലും, സര്‍ക്കാര്‍ കൊടുക്കുന്ന ഇളവുകള്‍ അവസ്സാനിപ്പിക്ക്ണം! നിര്ഭാഗ്യവാന്മാരായ ദാരിദ്ര്യരേഖക്കു താഴെ ഉള്ളവര്‍ സര്‍ക്കരിന്റെ ഔദാര്യം അര്‍ഹിക്കുന്നു. ഈ ജനാധിപത്യരാജ്യത്തു, എല്ലാവര്ക്കും പഠിക്കാനും, ജോലി ചെയ്യാനും, വ്യാപാരങ്ങള്‍ നടത്താനും അവസരമുണ്ടു. അല്ലാതെ കൃസ്ത്യാനികളും, മുസ്ലീമുകളും, ഹിന്ദുക്കളും വെവ്വേറെ നിയമപരിരക്ഷക്കുള്ളിലായാല്‍, ജനാധിപത്യം എന്ന് വാക്കിനു അര്ത്ഥമെന്തു?
അതുപോലെ തന്നെ, അധകൃത വര്‍ഗ്ഗം, പട്ടിക ജാതി, പട്ടികവര്‍ഗ്ഗം, എന്നിത്യാദി ലേബലുകള്‍, ഇന്നത്തെ കാലത്തു ജനങ്ങളില്‍ അപകര്‍ഷതാ ബോധം വളര്‍ത്തുകയും, അവരുടെ മുന്നിരയിലേക്കുവരുവാനുള്ള മോഹങ്ങളും സാഹചര്യങ്ങളും അവര്‍ക്കുകിട്ടുന്ന ചില്ലാറ സഹായങ്ങള്‍ മുലം മുരടിപ്പിക്കുകയും ചെയ്യും.
വോട്ടുബാങ്കുകളാണു ഇത്തരം വേര്‍തിരിവികള്‍ നില നിര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ഘടകം. അല്ലതെ ഒരു പിന്നോക്ക പ്രേമവുമല്ല! ഈ പിന്നോക്കങ്ങളെ പിന്നോക്കമായി നിലനിര്‍ത്തിയാലെ രാഷ്ട്രീയ കുറുക്കന്മാര്‍ക്കു മുന്നോക്കം പോകാന്‍ പറ്റൂ. മാത്രമല്ല ഉദ്യോഗസ്ഥന്മാര്ക്കും, തുക്കടാ നേതാക്കള്‍ക്കും ഈ പേരില്‍ അടിച്ചുമാറ്റാന്‍ ഇഷ്ടമ്പോലെ ഫണ്ടുകളും ഉണ്ടല്ലോ!
മനശാത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും, രാഷ്ട്രീയ ശാസ്റ്റ്രത്തിലും, ധനതത്വശാസ്ത്രത്തിലും നിയമങ്ങളിലും പ്രാവീണ്യമുള്ളവരുടെ കൂട്ടായ ഭരണത്തിനു മാത്രമെ ഈ അവസ്തക്കു മാറ്റം വരുത്തന്ന് പറ്റൂ.
അല്ലതെ, പാരയ്ക്കും, കരിംചന്തക്കും, കള്ളുനിര്‍മാണത്തിലും, ഗുണ്ടാപണിക്കും, മാത്രം പ്രാവീണ്യം നേടിയവര്‍ക്കു ഇതിനെപറ്റി ചിന്തിക്കാന്‍ പറ്റില്ല!
(ജനശക്തി ന്യൂസിനു “മതാധിപത്യ സങ്കുചിത വീക്ഷണങ്ങളെഎതിര്‍ത്ത് തോല്‍പ്പിക്കണം" എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിനുള്ള അനുബന്ധ മായ കമന്റു. - ദയവായി ആബ്ലോഗുകൂടീ വായീക്കുക)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/12/2007 01:53:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
Monday, 10 December 2007
ഈ മരണങ്ങള്‍ക്കു ആരു ഉത്തരവാദി?
ബോംബു നിര്മ്മണത്തിനെടെ സി.പി.എം പ്രവര്ത്തകന് മരിച്ചു. (ഇന്നത്തെ മാതൃഭൂമി വാര്‍ത്ത) ഈ വാര്‍ത്ത വായിക്കുമ്പോള്‍ നിങ്ങള്‍ക്കുണ്ടായ ഫീലിങ്സ് എന്തായിരുന്നു - ഒന്നാലോചിക്കൂ! ഒരു നിമിഷം - പ്ലീസ്!
ഈ വാര്‍ത്തയില്‍ മരിച്ചയാളുടെ അമ്മയ്ക്കും അച്ഛനും മക്കള്‍ക്കും ഭാര്യക്കും ഉള്ള വ്യഥ എന്തായിരിക്കും? ( മരിച്ചയാളെ പറ്റി എനിക്കു വെറും പുച്ഛഃമേ തോന്നിയുള്ളു! )
ഏതു രാജ്യത്തിന്റെ പ്രതിരോധത്തിനാണു അയാള്‍ ബോമ്പു നിര്‍മ്മിച്ചതു??
ഈ ഉല്‍പ്പന്നം ഉണ്ടാക്കുവാനും ഉപയോഗിക്കാനും ഒരു സാധാരണ പൌരനു എന്താവശ്ശ്യം?
ഇതു ചിലവാകുന്നതു 3 സ്വപ്ന സാമ്രാജ്യങ്ങളുടെ നിലനില്പിനും, മുന്നേറ്റത്തിനുമാണു - അല്ലെ? ആര്‍ക്കെങ്കിലും സംശയമുണ്ടൊ?
1. രാഷ്ട്രിയ സാമ്രാജ്യം 2. മാഫിയാ സാമ്രാജ്യം 3. മത ഭീകരുടെ സാമ്രാജ്യം
ഇതൊന്നിലും പെടാത്ത 99.99999% വരുന്ന ഭീരുക്കാളയ ജനങ്ങള്‍ ഇവരുടെ ഭീതിയുടെ നിഴലില്‍, പുലര്‍ന്നാല്‍ അന്തിയാകുന്നവരെയും അന്തിയായാല്‍ പുലരുവോളവും കഴിയാന്‍ വിധിക്കപ്പെടുന്നു!
നാണമില്ലേ നമുക്ക്? (നമുക്കു ഈ ചോദ്യം കുറച്ചുനാള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു കളിക്കാം ) (ക്ഷമിക്കണം!)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/10/2007 11:42:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
പ്രതീക്ഷിക്കുക - പുത്തന്‍ വാര്‍ത്തകള്‍
ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു
“എഴച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും”----
ഇനി പുതിയ പ്രശ്നങ്ങളുമായി, പുതിയ വാര്‍ത്തകളുമായി, നമ്മുടെ മാദ്ധ്യമലോകത്തെ ധന്യമാകാന്‍ ഈ കൂടീച്ചേരല് ഇടവരുത്തട്ടെ എന്നു ആശംസിക്കുന്നു!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/10/2007 01:16:00 pm 2 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: ആനുകാലികം
Sunday, 9 December 2007
പുന: സംപ്രേഷണം
കഥയില്ലാത്തൊരു കഥയാണു.........!(ഇതൊരു പുനഃ സംപ്രേക്ഷണമാണു)
വിഷയം:
കഴിഞയാഴ്ചത്തെ സ്റ്റണ്ടു നാടക-പത്രവാര്‍ത്ത:
“കൊച്ചിയില്‍ കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.കൊച്ചിയില്‍ കെ.കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു. പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കരുണാകരനൊപ്പം എന്‍.സി.പി വിടാന്‍ തീരുമാനിച്ചവരാണ് കൊച്ചിയിലെ ജി-ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.“
“ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഒര്‍മ വന്നതു, ഒരു മാര്‍വാടി കഥയാണു: നാടുകാര്‍ക്കൊക്കെ കുടുക്കുവച്ചു (പാര പണിതു) രസിക്കുന്ന ഒരാളുണ്ടായിരുന്നു. അതുകൊണ്ടു നാട്ടുകാര്‍ക്കൊക്കെ അയാളോട് പേടിയും വെറുപ്പും ആയിരുന്നു. ആരും സ്വമേധയാ അയാളുമായി സഹകരിക്കറുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്യുന്നതുതന്നെ അയാളെ ഭയന്നിട്ടായിരുന്നു.
അയാല്‍ക്കു വയസ്സയി, കിടപ്പിലായി. പാര പണിയാന്‍ ഇനി അധികനാളൊന്നും ജീവിച്ചിരിക്കില്ല. മറ്റുള്ളവര്‍ക്കു പാര വയ്ക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന വിഷമത്തില്‍ അങ്ങനെ മരണകിടക്കയില്‍ നെടുവീര്‍പ്പിട്ടു പാവം കിടക്കുകയാണു. ഒരു ദിവസം മൂപ്പര് നാട്ടിലുള്ള്വരെ ഒക്കെ തന്റ്റെ അടുത്തു വിളിച്ചു വരുത്താന്‍ മക്കളോടു പറഞ്ഞു.
മരിക്കാറയില്ലെ - ഇനി എന്തു ചെയ്യാനാ, ഏതായാലും അവസ്സാനത്തെ ആഗ്രഹമല്ലെ എന്നു കരുതി നല്ലവരായ നാട്ടുകാര്‍ അയാളുടെ വീട്ടില്‍ ചെന്നു.
“ഞാന്‍ വളരെ അധികം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ക്ഷമിക്കണം. ഞാന്‍ മരിക്കാറായി. എനിക്കു പ്രായിചിത്തം ചെയ്യണം. അതു കൊണ്ടു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്റെ ശവം കുത്തികീറി വികൃതമാക്കണം. എന്നിട്ടീ ഗ്രാമത്തിനു വെളിയില്‍ കൊണ്ടുപോയി കളയണം. അങ്ങനെ നിങ്ങള്‍ക്കുള്ള ദേഷ്യം തീര്‍ക്കണം. “ ഇത്രയും പറഞ്ഞു കണ്ണുതുടച്ചു. അതുകേട്ട നല്ലവരായ നാട്ടുകാരുടെ കണ്ണു നിറഞ്ഞു.
മരിക്കാന്‍ പോകുന്നയാളുടെ ആശയല്ലെ, എത്ര പാപിയായാലും, ഇപ്പോഴെങ്കിലും, മനസ്സു മാറിയല്ലോ എന്നു പരസ്പരം പറഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു. കുറച്ചു ദിവസം കൊണ്ടു ആള് വടി ആയി - മനസമാധാനത്തോടെ!
നാട്ടുകാര്‍ മൂപ്പരുടെ അന്ത്യാഭിലാഷം അനുസരിച്ചു, പറഞ്ഞ ശരീരമെല്ലാം കുത്തികീറി ഗ്രാമത്തിനെ പുറത്തേക്കു ശവവുമായി പോകുകയണു. എതിരേ ഒരു പോലീസുവണ്ടി വരുന്നു. വണ്ടി നിര്‍ത്തി നീതിപാലകന് ചോദിച്ചു,
“എന്താണിതു? “
“ “ഒരു ശവമാണു “” ജനം.
എങ്ങനെ യാണു മരിച്ചതു” പോലീസ്
“വയസ്സയ്ട്ടാണു“ ജനം.
പോലീസ് വിശദമായി ശവം പരിശോദിച്ചു. പോലീസിനു മരിച്ച ആളെ പിടി കിട്ടി. ദേഹം നിറയെ മുറിവുകള്‍. ഇനി എന്തുണ്ടയികാണാമെന്നു ഊഹിക്കുക. ഗുണപാഠം: പാര പണിയുന്നവര്‍ അവസ്സാനകാലം വരേയും ആത്മാര്‍ത്ഥമായി അതു “ഇതു’ പോലെ ചെയ്യുക. മറ്റുള്ളവര്‍ക്കു സമാധാനം ഒരിക്കലും കൊടുക്കരുതു.
എഴുതിയതു ഒരു “ദേശാഭിമാനി” at 12/09/2007 03:13:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
Saturday, 8 December 2007
ഇതു നമുക്ക് പുന്ണ്യ കാലം
മണ്ഡലക്കാലം - മലയാളികളായ ഇന്ത്യാക്കാര്‍ക്കു പുണ്യമാസമാണു!
വൃശ്ചികകുളിരില്‍, രാവിലെ കുളിച്ചുള്ള ക്ഷേത്രദര്‍ശനം, ശരണം വിളികള്‍, വലിയവനും ചെറിയവനും എന്ന വ്യത്യാസമില്ലാതെ, പരസ്പരം, ഒരേ പേരു വിളിച്ചു സംബോധന ചെയ്യുന്ന സൌഹാര്‍ദ്ദം! പരസ്പരം “സ്വമീ” മത്രം! സ്വാമീ! (ഇതെന്റെ ചെറുപ്പത്തിലെ ഓര്മ്മയാണു)
അറബിയായിരുന്ന, ‘വാവരു‘ സ്വാമിയെ, ആത്മമിത്രമായി “സഹോദരതുല്യം” കണക്കാക്കി, ജനങ്ങളില്‍ സൌഹാദ്ദത്തിന്റെ മാതൃക കാണിച്ച ശ്രീ അയ്യപ്പസ്വാമി, നമ്മുടെ മാര്‍ഗ്ഗദര്‍ശി ആകട്ടെ! “അവിടത്തെ പ്രസാദമായി --അപ്പത്തിനും അരവണക്കും ഒപ്പം തന്നെ, സൌഹാര്‍ദ്ദവും, നൈര്‍മല്യവും, സാഹോദര്യവും- കൈ നീട്ടി വാങ്ങി അനുഗ്രഹീതരാവൂ!”
അഹംങ്കാരവും, ആര്‍ത്തിയും, അസമത്വവും, സ്വര്‍ത്ഥതയുമെല്ലാം --അലിഞ്ഞു തീരട്ടെ!
വെറും ഒരു സിനിമാപ്പാട്ട്:
ഈശ്വരന് ഹിന്ദുവല്ലാ!
ഇസ്ലാമല്ലാ!
കൃസ്ത്യാനിയല്ലാ
ഇന്ദ്രനും, ചന്ദ്രനുമല്ലാ! ....
പിന്നയോ,...........?
" THE GODS OWN COUNTRY" -
എഴുതിയതു ഒരു “ദേശാഭിമാനി” at 12/08/2007 06:38:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സന്മാര്ഗ്ഗം
കൊടുംകാറ്റ് വീഴും മുമ്പേ....( a reminder!)
ഇന്ത്യയിലൊട്ടാകെ വന്‍കിട കുത്തകകള്‍ ആരംഭിക്കുവാന്‍ പോകുന്ന ചില്ലറ വ്യാപാര ശൃംഗല ആനേകലക്ഷം ചെറുകിട വ്യാപാരികളുടെ ജീവിതമാര്‍ഗ്ഗം ദുരിതപൂര്‍ണ്ണമാക്കും.
ഇതു പോലെയുള്ള പല ചെറുകിട വരുമാനമാര്ഗ്ഗങ്ങളിലും, കുത്തകക്കാര്‍ കൈവയ്ക്കും! ഇതു വീണ്ടും, കുറെ ആത്മഹ്ത്യാ വാര്തകള് കേള്‍പ്പിക്കാന്‍ ഇടവരുത്തും!
അതിനാല്‍ ഇതു പ്രാവര്‍ത്തികമാകാതിരിക്കാന്‍, എല്ലാസാധാരണക്കാരും കൂട്ടായി സഹകരിക്കണം. ഈ തരം സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സ്ഥലം കൊടുക്കുന്നതു നിരുത്സഹപ്പെടുത്തുക, ഇവര്‍ തുടങ്ങിയ സ്ഥാപങ്ങളെ നിരാകരിക്കുകയും, അവരോടു ഒരു തരത്തിലും സഹകരിക്കുകയില്ല എന്ന തീരുമാനിക്കുക, എല്ലാ സിറ്റികളിലേയും സാധിക്കുന്നത്ര ചെറുകിടവ്യാപാരികളുടെ സംഘടന യുണ്ടാക്കി, മൊത്തമായി സാധനങ്ങള്‍ എടുത്തു കുറഞ്ഞ വിലക്കു ലഭീക്കുന്നതിനു ശ്രമിക്കുക, തുടങ്ങിയ കാര്യങ്ങളാണു ഈ വരാന്‍പോകുന്ന കൊടും വിപത്തില്‍ നിന്നും രക്ഷനേടാനുള്ള മാര്‍ഗ്ഗം. നിലവിലുള്ള് സമരമാര്ഗ്ഗങ്ങളോടൊപ്പം, ഇത്തരം പ്രവര്ത്തങ്ങള്ക്കുകൂടി ഊന്നല്‍ കൊടുക്കുക.
(ചെറുകിടക്കാര്‍ കുട്ടയിലിട്ട ഞണ്ടുകളേപോലെ മത്സരിച്ചു കാലുവാരാതെ, പരസ്പരം സഹകരിച്ചാലെ നിങ്ങള്‍ക്കു നിലനില്‍പ്പുള്ളൂ)
സ്നേഹത്തോടെ, ഒരു ദേശാഭിമനി
നോട്ട്: എനിക്കു വ്യാപാരമുണ്ടായിട്ടോ, മുതലാളികലളോടു വിരോധമുണ്ടായിട്ടോ അല്ല ഞാന്‍ ഇതു പറയുന്നതു. കുറേ പേരുടെ കണ്ണീര് കാണാന്‍ ഇടവരത്തരുതേ എന്ന പ്രാര്‍ത്ഥന യാണു!
എഴുതിയതു ഒരു “ദേശാഭിമാനി” at 12/08/2007 03:08:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
Thursday, 6 December 2007
കണ്ണു തുറക്കാത്ത ദൈവങ്ങളേ............
വായിക്കാന്‍ രസമുള്ള ഒത്തിരി ബ്ലൊഗുകള് ഉണ്ട് ഇന്നു!
അതെല്ലാം മനസ്സിനു സുഖവും തരുന്നു.
ചില ബ്ലൊഗുകള് വായിക്കുമ്പോള്‍, ചില ദുഃഖ സ്മൃതികളും....
No.1
No.2
(താഴെയുള്ള് ഭാഗം വായിക്കരുതു)
1)
വികളിപിടിച്ച മത വക്താക്കളുടെ പ്രലോഭനത്താല്‍.....എത്രയോ ചോര ഒഴുക്കി!, കഴിഞ്ഞ സംഭവങ്ങളെ ഒരു ദുഃസ്വപനം പോലെ മറന്നു, പറ്റിയതെറ്റുകള്ക്കു പശ്ചാത്തപിക്കട്ടെ!
2)
വടക്കെ ഇന്ത്യയിലെ കൃഷ്ണണനും, മറ്റു ദൈവങ്ങള്‍ക്കും, നമ്മുടെ ദൈവങ്ങള്‍ക്കും തമ്മില്‍ പ്രോട്ടോക്കോളില്‍ വ്യത്യാസമുണ്ടോ? ദര്‍ശനത്തിനു വരുന്നവര്‍ എങ്ങനെയൊക്കെ വസ്ത്രം ധരിച്ചു വരണമെന്നു പുരാണങ്ങളിലോ, ഉപനിഷത്തിലോ, വേദങ്ങളിലോ കാണുന്നില്ല എന്നാണു അടിയന്റെ അറിവു്!
3)
ജ്യോതിഷം ഒരു പരിധി വരെ അംഗീകരിക്കാം. അറിയാവുന്ന ജ്യോതിഷികള്‍ ശരിയായ രീതിയില്‍ ഗണിച്ചാല്‍, ഗ്രഹസ്ഥിതിയും അതുകൊണ്ടു ഭൂമിയിലുള്ള് ചരാചരങ്ങളി ലുണ്ടാകാവുന്ന സ്വാധീനവും പ്രവചിക്കാന്‍ പറ്റിയേക്കാം. ഭഗവാന്റെ ഇഷ്ടം പ്രശ്നം വച്ചാല്‍ അറിയാമെന്നു എനിക്കു തോന്നുന്നില്ല. കാരണം, ഭഗവാന് ഇഷ്ടാനിഷ്ട്ങ്ങള്ക്കു് ഒരിക്കലും വശംവദനാകുന്നില്ല. അതു, നിര്ഗ്ഗുണ്നാണു. നിരാമയനാണ്!
(പിന്നെ വേണങ്കി, ഞഞ്ഞാ പിഞ്ഞാ കഥകളൊക്കെ പറഞ്ഞു പേടീപ്പിക്കാം)
ക്ഷേത്രാചാരങ്ങള്‍ ഉണ്ടാക്കിയത് ഭഗവാന്റെ ഇച്ഛക്കനുസ്സരിച്ചാവാന് തരമില്ല! മറ്റ് പല ഉദേശ്ശങ്ങ്ലുമായിരുന്നു അതിന്റെ പിന്നില്‍, ഷര്‍ട്ടു പോലുള്ള വസ്ത്രങ്ങള്‍ പുര്ഷന്മാര്ക്കു വിലക്കിയതു,ക്ഷേത്രത്തില്‍വരുന്ന നാടുവാഴികളുടെ പേടി കൊണ്ടായിരുന്നിരിക്കാം. ആയുധങ്ങളും മറ്റും ഒളിപ്പിച്ചു കൊണ്ടുവന്നു തട്ടിക്കളഞ്ഞാലോ? പിന്നെ മോഷണം തുടങ്ങിയവ തടയാനും ഈ ‘നിയമം’ സഹായിച്ചിരുന്നിരിക്കാം. പിന്നെ പൂജാദി കാര്യങ്ങള്‍ ചെയ്യുന്നവര്‍ മനുഷ്യരല്ലെ? അവര്ടെ വയറും പുലരേണ്ടെ?
ഒരു സംശയം ഉള്ളതു സ്ത്രീകളുടെ കാര്യത്തിലാണു - പണ്ടു സവര്‍ണ്ണരായ സ്ത്രീകള്‍ക്കു മുലകച്ചയും, മുണ്ടും, പിന്നെ ഒരു നേര്യതും ആയിരുന്നു വേഷം. പിന്നെ എന്നാണാവോ ദൈവങ്ങള്‍, അതു സാരിയാക്കിക്കോളാന് പ്രശ്നദ്വാരാ പ്രോട്ടോക്കോളു മാറ്റി ഉത്തരവിറക്കിയതെന്നു തെളിവുകള്‍ ക്ണ്ടെത്തേണ്ടി ഇരിക്കുന്നു.. .... എന്തേയ്??
ഭക്തന്മാരേ..... (ഞാനും അടിയുറച്ച ഒരു ദൈവ വിശ്വസിയാണു) നിങ്ങള്‍ വഞ്ചിക്ക പെടാതിരിക്കുക! അതിനു ----,
1) കൈക്കുലി കൊടുത്താല്‍ അടുത്തു പോയി തൊഴാം എന്നുള്ളിത്തു തൊഴാന്‍ പോണോ?
2) കണക്കു പറഞ്ഞു കാശു വാങ്ങി പൂജ ചെയ്യുന്നിടത്തു പോണൊ?
3) മനസ്സിനും, ശരീരത്തിനും അസ്സുഖകരമായ നിയമം ഉള്ളൊടത്തു പോണോ?
4) കട്ടുമുടിക്കാന്‍ -- കണ്ണും നട്ടിരിക്കുന്ന ഭരണാധികാരികളുള്ളോടത്തു പോയി കാശു വീശണോ
5) ആശ്രിതവത്സലനായ ദൈവം, അത്യാഗ്രഹിയായാല്‍, -- സാധു ജനങ്ങള്ക്കെവിടെ ശരണം!
6)നിങ്ങളില്‍ എത്ര പേര്‍ക്കു, ടീ.വീ യില്പരസ്യങ്ങളില് കാണുന്ന മ്ന്ത്ര ഏലസ്സുകൊണ്ടും, പൂജ കൊണ്ടും കോടീശ്വരനാവാന്‍ പറ്റീ? (പറ്റിയാല്‍ ഒന്നു പറയണേ! വര്‍ഷങ്ങളയി
കഷ്ടപ്പെടുന്ന എനിക്കു ഒന്നു ശ്രമിക്കാനാണു.)
വീണ്ടും,ഭക്തന്മാരേ.... ഭഗവാന്മാര്, കല്ലും ലോഹവുമായിപ്പോയി, അവര്‍ക്കു മീണ്ടാന്‍ പറ്റുന്നില്ല! പറ്റുമായിരുന്നെങ്കില്‍, യേശൂ യറുശ്ശലേമിലെ ദേവാലയത്തിലെ വ്യാപാരികളെ ആട്ടിയപോലെ ഇവരേയും ഒരു പാഠം പഠിപ്പിക്കുമായിരുന്നു!
ഒന്നുകൂടി, ഭക്തരേ, ഭഗവാന് എല്ലായിടത്തുമുണ്ട്. നിങ്ങള്‍, നിര്മലമനസോടെ പ്രാര്‍ത്ഥിച്ചു മനശാത്തിയും, മോക്ഷവും നേടുവിന്‍: അതിനു അത്യാവശ്യം വേണ്ടുന്ന ഉപദേശം ദാ ഈ സൈറ്റില്‍ കിട്ടും ഉദാ: 3
എഴുതിയതു ഒരു “ദേശാഭിമാനി” at 12/06/2007 08:08:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സന്മാര്ഗ്ഗം
Wednesday, 5 December 2007
മറ്റൊരു ഭീകര സംഘടന!
- ഡ്രഗ്ഗിസ്റ്റ്സ് അസ്സോസിയേഷന്റെ പ്രവത്തനം മാഫിയരീതിയില്! ഈ പത്രവാര്‍ത്ത - നിങ്ങളെ ഞെട്ടിക്കുന്നുണ്ടോ? ഇല്ലങ്കില്‍, നിങ്ങള്‍ ഒരു കഠിനഹൃദയനും, നിര്ദയനുമാകാം!
- 27 പേര്‍കൂടി കേരളത്തിലെ ലക്ഷോപലക്ഷം നിര്‍ഭാഗ്യരായ രോഗികളുടെ ജീവനു വിലപേശാന്‍ വേണ്ടി, കൊച്ചിയില്‍ ഒരു കമ്പനി (അസോസിയേഷന്) രൂപീകരിച്ചു, മുഴുവന്‍ മരുന്നുല്പാദകരുടെയും, ഉല്പന്നങ്ങള്ക്കു, കുത്തക കൈക്കലാക്കനുള്ള ശ്രമങ്ങല്‍ നടക്കുന്നു. ഏറ്റ്വും ഗുരുതര രോഗങ്ങളായ ഹൃദ്രോഗം, അര്ബ്ബുധം തുടങ്ങിയവക്കുള്ള മരുന്നുകള്‍ പറഞ്ഞ വിലക്കുവിറ്റു കൊള്ളലാഭം കൊയ്യുവാനുള്ള നീചമായ ശ്രമം. ഇവരുടെ വരുതിയില്‍ വരാത്ത മരുന്നുല്പാദകര്ക്കു ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നു! (വാര്‍ത്ത വായിച്ചതു ഗള്‍ഫ് മാധ്യമത്തില്‍ നിന്നു - അവരോടു നന്ദി രേഖപ്പെടുത്തുന്നു.)
ആളുകളെ തട്ടിക്കൊണ്ടു പോയി കൊന്നും, കൊല്ലാതെയും, ആന്തരാവയവങ്ങള്‍ കട്ടെടുത്റ്റു വില്‍ക്കുന്ന വാര്‍ത്തകളും നമ്മള് വായിക്കാരുണ്ടല്ലോ!
സംസ്കാര ശൂന്യരായ എതാനും ചില രാഷ്ട്രീയക്കാരുടെ ഗുണ്ടാപന്ണിയും, അടിപിടികേസ്സും , അച്ച്ചനു മോന് പാര വച്ചതും, പള്ളീല് മാമോദിസ്സ മുക്കിയ വിവാദവും, തുടങ്ങിയ തരം താണ വാര്‍ത്തകളും മറ്റും റിപോര്‍ട്ടുചെയ്യാന്‍ പേജുകള്‍ തന്നെ പത്രങ്ങല്‍ മാറ്റിവക്കുന്നു. ഇതുപോലെയുള്ള കൊള്ളക്കാര്‍ക്കും ഗുണ്ടകള്‍ക്കും എതിരെ മധ്യമങ്ങള്‍ കൂടുതല്‍ ശ്രധ്ദ വെക്കേണ്ടതാണു. പത്രങ്ങള്‍ വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിനോടോപ്പം, ഇമ്മതിരിയുള്ള കൊള്ളക്കാരുടെ കൊള്ള്രുതായ്മകള് അധികാരികളില്‍ എത്തിക്കുകയും, ഉചിതമായ നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും വേണം. (മണ് മറഞ്ഞു പോയ പല പത്ര പ്രവര്‍ത്തകരും ഇതു ചെയാറുണ്ടായിരുന്നു! അവരെ നന്ദിയോടെ സ്മരിക്കുന്നതിനൊപ്പം, പുതു തലമുറയിലുള്ളവരോടു, തങ്ങളുടെ പ്രവര്‍ത്തി മണ്ഡലത്തില്‍ ആ മഹാന്മാരുടെ അനുഗ്രഹങ്ങള്‍ കൂടീ ആവാഹിച്ചു പുണ്യം നേടാന്‍ അപേക്ഷിക്കുന്നു) സ്നേഹത്തോടെ,
എഴുതിയതു ഒരു “ദേശാഭിമാനി” at 12/05/2007 12:16:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
Labels: സാമൂഹ്യം
Tuesday, 4 December 2007
കഥയില്ലാത്തൊരു കഥയാണു.........!
ഇന്നത്തെ പത്രവാര്‍ത്ത: “കൊച്ചിയില്‍ കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കൂട്ടത്തല്ല്.കൊച്ചിയില്‍ കെ.കരുണാകരന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കെ.മുരളീധരനെ അനുകൂലിക്കുന്ന പ്രവര്‍ത്തകര്‍ തള്ളിക്കയറി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. അക്രമികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകള്‍ തല്ലിത്തകര്‍ത്തു. പ്രശ്നമുണ്ടാക്കിയവരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തിച്ചാര്‍ജും നടത്തി. കരുണാകരനൊപ്പം എന്‍.സി.പി വിടാന്‍ തീരുമാനിച്ചവരാണ് കൊച്ചിയിലെ ജി-ഓഡിറ്റോറിയത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്. “ ഈ വാര്‍ത്ത വായിച്ചപ്പോള്‍ ഒര്‍മ വന്നതു, ഒരു മാര്‍വാടി കഥയാണു: നാടുകാര്‍ക്കൊക്കെ കുടുക്കുവച്ചു (പാര പണിതു) രസിക്കുന്ന ഒരാളുണ്ടായിരുന്നു. അതുകൊണ്ടു നാട്ടുകാര്‍ക്കൊക്കെ അയാളോട് പേടിയും വെറുപ്പും ആയിരുന്നു. ആരും സ്വമേധയാ അയാളുമായി സഹകരിക്കറുണ്ടായിരുന്നില്ല. എന്തെങ്കിലും ചെയ്യുന്നതുതന്നെ അയാളെ ഭയന്നിട്ടായിരുന്നു. അയാല്‍ക്കു വയസ്സയി, കിടപ്പിലായി. പാര പണിയാന്‍ ഇനി അധികനാളൊന്നും ജീവിച്ചിരിക്കില്ല. മറ്റുള്ളവര്‍ക്കു പാര വയ്ക്കാന്‍ ഇനി പറ്റില്ലല്ലോ എന്ന വിഷമത്തില്‍ അങ്ങനെ മരണകിടക്കയില്‍ നെടുവീര്‍പ്പിട്ടു പാവം കിടക്കുകയാണു. ഒരു ദിവസം മൂപ്പര് നാട്ടിലുള്ള്വരെ ഒക്കെ തന്റ്റെ അടുത്തു വിളിച്ചു വരുത്താന്‍ മക്കളോടു പറഞ്ഞു. മരിക്കാറയില്ലെ - ഇനി എന്തു ചെയ്യാനാ, ഏതായാലും അവസ്സാനത്തെ ആഗ്രഹമല്ലെ എന്നു കരുതി നല്ലവരായ നാട്ടുകാര്‍ അയാളുടെ വീട്ടില്‍ ചെന്നു. “ഞാന്‍ വളരെ അധികം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ ക്ഷമിക്കണം. ഞാന്‍ മരിക്കാറായി. എനിക്കു പ്രായിചിത്തം ചെയ്യണം. അതു കൊണ്ടു ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ എന്റെ ശവം കുത്തികീറി വികൃതമാക്കണം. എന്നിട്ടീ ഗ്രാമത്തിനു വെളിയില്‍ കൊണ്ടുപോയി കളയണം. അങ്ങനെ നിങ്ങള്‍ക്കുള്ള ദേഷ്യം തീര്‍ക്കണം. “ ഇത്രയും പറഞ്ഞു കണ്ണുതുടച്ചു. അതുകേട്ട നല്ലവരായ നാട്ടുകാരുടെ കണ്ണു നിറഞ്ഞു. മരിക്കന്‍ പോകുന്നയാളുടെ ആശയല്ലെ, എത്ര പാപിയായാലും, ഇപ്പോഴെങ്കിലും, മനസ്സു മാറിയല്ലോ എന്നു പരസ്പരം പറഞ്ഞു നാട്ടുകാര്‍ പിരിഞ്ഞു. കുറച്ചു ദിവസം കൊണ്ടു ആള് വടി ആയി - മനസമാധാനത്തോടെ! നാട്ടുകാര്‍ മൂപ്പരുടെ അന്ത്യാഭിലാഷം അനുസരിച്ചു, പറഞ്ഞ ശരീരമെല്ലാം കുത്തികീറി ഗ്രാമത്തിനെ പുറത്തേക്കു ശവവുമായി പോകുകയണു. എതിരേ ഒരു പോലീസുവണ്ടി വരുന്നു. വണ്ടി നിര്‍ത്തി നീതിപാലകന് ചോദിച്ചു, “എന്താണിതു? “ “ഒരു ശവമാണു” ജനം. “എങ്ങനെ യാണു മരിച്ചതു” പോലീസ് “വയസ്സയ്ട്ടാണു - “ ജനം. പോലീസ് വിശദമായി ശവം പരിശോദിച്ചു. പോലീസിനു മരിച്ച ആളെ പിടി കിട്ടി. ദേഹം നിറയെ മുറിവുകള്‍. ഇനി എന്തുണ്ടയികാണാമെന്നു ഊഹിക്കുക. ഗുണപാഠം: പാര പണിയുന്നവര്‍ അവസ്സാനകാലം വരേയും ആത്മാര്‍ത്ഥമായി അതു “ഇതു’ പോലെ ചെയ്യുക. മറ്റുള്ളവര്‍ക്കു സമാധാനം ഒരിക്കലും കൊടുക്കരുതു.
എഴുതിയതു ഒരു “ദേശാഭിമാനി” at 12/04/2007 09:33:00 pm
Labels: ആനുകാലികം
ഒരു സംശയം.....
ഖണ്ഡികകള്‍ തിരിച്ചു എഴുതുന്നതു് എങ്ങനെയാണന്നു ആരെങ്കിലും ഒന്നു വിശദീകരിക്കാമോ? ഞാന്‍ പോസ്റ്റു ചെയ്തു കഴിയുമ്പോള്‍, എല്ലാം ഒന്നിച്ചു ഒരു ഖണ്ഡികയായിട്ടാണു് ബ്ലോഗില്‍ വരുന്നതു്.
എഴുതിയതു ഒരു “ദേശാഭിമാനി” at 12/04/2007 09:33:00 pm
Labels: സംശയങ്ങള്‍
ഹലോ - മറക്കല്ലെ....!
1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്ന കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിസഹകരണത്തിലൂടെയും, അവരുടെ സംരംഭങ്ങളെ അവഗണിച്ചും ചെറുക്കുത്തു തോല്‍പ്പിക്കുക!
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി
(പലരും എനിക്കയച്ച ഇമെയിലില്‍, ചെറുകിട വ്യാപാരികളുടെ കൊള്ള ലാഭക്കൊതിയെ പറ്റി എഴുതി. ശരിയാണു. എന്നാല്‍ എല്ലവരും അങ്ങനെയല്ലല്ലോ!നിസ്സഹകരിക്കാന്‍ 10% ആളുകളുടെ സഹകരണമുണ്ടെങ്കില്‍ ഇതെക്കെ ശരിയാക്കവുന്നതെയുളളു - വഴക്കും ഒച്ചപ്പാടും ഒന്നും വേണ്ടി വരില്ല. അതിനേക്കാള്‍ വലിയ ആയുധവുമില്ല!)
എഴുതിയതു ഒരു “ദേശാഭിമാനി” at 12/04/2007 01:00:00 pm
Labels: സാമൂഹ്യം
Monday, 3 December 2007
നിങ്ങളും സഹകരിക്കില്ലേ?
- 1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്നാ കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം നിഷ്കരണത്തിലൂടെ ചെറുക്കുക.
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി"
എഴുതിയതു ഒരു “ദേശാഭിമാനി” at 12/03/2007 12:13:00 pm
Labels: ജനകീയം
മുമ്പേ നടക്കുന്നൊരു ഗോവുതന്റെ പിമ്പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാം
“ക്രിസ്ത്യന്‍ സമുദായഗങ്ങള്‍, തങ്ങളുടെ കുട്ടികളെ, ക്രിത്യന്‍ സ്കൂളുകളില്‍ പഠിപ്പിക്കണന്മ്”
പറഞ്ഞതു, മാര്‍ പൌവ്വത്തില്‍! ഇന്നത്തെ പത്രവാര്‍ത്ത! (3-12-07)
പുരോഹിതന്മാര് ഇങ്ങനെ മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ത്തു എന്തു നേടാനാണു? പരസ്പരം ഉള്ള സഹകരണം ഇതുമാതിരിയുള്ള ബാലിശ്ശമായ ആഹ്വാനങ്ങള്‍ കോണ്ടു, അവസ്സാനം സ്പര്‍ദ്ധയിലേക്കു വള്രും അച്ചോ!
ഓരോമതക്കാരും ചിന്തിക്കുന്നതു, ലോകത്തു അവരുടെ മതം മാത്രമെ പാടുള്ളു എന്നരിതിയില്‍ ആണു. സാത്താന്മാരെ പോലെ മനുഷ്യരെ തമ്മില്‍തല്ലിക്കുന്നതു എന്താണു്? സാധാരണക്കാരായ ജനങ്ങളെ സ്നേഹവും, സാഹോദര്യവും പഠിപ്പിക്കേണ്ടവര്‍, മനുഷ്യനെ വേര്‍തിരിച്ചു കാണാന്‍ പഠിപ്പിക്കുന്നതെന്തേ?
മതഭ്രാന്തന്മാരേ! മനുഷ്യനേക്കാള്‍ വലിയ മതമോ? ദൈവത്തെക്കാള്‍ വലിയ പൂജാരിയോ?
ദൈവം തന്ന വിവേകബുദ്ധി മനുഷര്‍ പരസ്പരം സഹവര്‍ത്തിത്തോടെ മനുഷ്യരാശിയുടെ സന്തോഷകരമായ നിലനില്‍പ്പിനുവേണ്ടി ഉള്ളതാകാന്‍ ഉപയോഗിക്കൂ!
സ്നേഹത്തോടെ, “ദേശാഭിമാനി”
എഴുതിയതു ഒരു “ദേശാഭിമാനി” at 12/03/2007 12:13:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Sunday, 2 December 2007
നിങ്ങളും കൂടില്ലേ?
ഈ രണ്ടു വരികള്‍ എന്നും ബ്ളോഗില്‍ കാണും
1. സാധരണക്കാരായ ചെറുകിട വ്യാപാരികളേയും കൃഷിക്കാരേയും വഴിയാധാരമാക്കൂന്നാ കുത്തകമുതലാളിമാരുടെ കടന്നുന്നുകയറ്റം ചെറുക്കുക.
2. ജനതാല്‍പ്പര്യം കണക്കിലെടുക്കാതെ, തുടങ്ങുന്ന കുത്തകസംരംഭങ്ങള്‍ ബഹിഷ്കരിക്കുക - അതോടൊപ്പം മറ്റുള്ളവരെയും കൂടി ബഹിഷ്ക്കരിക്കാന്‍ പ്റേരിപ്പിക്കുക.
ഇതു നമ്മുടെ കടമയാണു. ഇതു പ്രാര്‍വത്തികമായാല്‍, നമുക്കു ഒരുപക്ഷെ, കുറേപേരേ ആത്മഹത്യയില്‍ നിന്നും രക്ഷിക്കാന്‍ പറ്റും. സ്നേഹത്തോടെ, "ദേശാഭിമാനി"
എഴുതിയതു ഒരു “ദേശാഭിമാനി” at 12/02/2007 06:57:00 pm 4 വായനക്കാരുടെ പ്രതികരണങ്ങൾ
Friday, 30 November 2007
മൂല മന്തം (ഗൂഡം)
ചില ഭാര്തീയ ചിന്തകള്‍ക്കു, പുതിയ ഭാഷ്യം വേണ്ടിവരുമോ എന്നു തോന്നുന്നു,
൧. സത്യം വദ: = സത്യത്തെ വധിക്കുക!
൨. ധര്‍മം ചര: = ധര്‍മം മേടിച്ചു ജീവിച്ചു കൊള്ളുക (പിച്ച യെടുത്തു ജീവിക്കുക)
൩) അതിഥി ദേവോ ഭവ: = അതിഥികള്‍ നമ്മുടെ വീട്ടില്‍ ദൈവത്തിണ്റ്റെ സ്ഥനത്താണൂ. (അവന് പറഞ്ഞപോലെ വീട്ടുകാരന് കേട്ടോളണം)
ബുഷായ നമ:
ബൂര്ഷായ നമ:
ആഗോളീകരണം സ്വാഹ!
സകല ദാരിദ്രവാസികളും, നാശയ- നാശയ:
കൃഷി, ചെറുകിട വ്യാപാരം, സര്‍വതും ഉച്ചാടോച്ചാടയ:
ഓം ഫ്ട് സ്വാഹ:(ഇതെല്ലാൊ "പ്ഠേ "ന്നു് സാധ്യമാവണേ! എന്നു ചുരുക്കം)
ഇതാണൂ ഇനി മുതലുള്ള മൂല മന്ത്രം. മനസ്സിരുത്തി പഠിച്ചു ജപിച്ചു, നശ്ശിച്ചു കൊള്ളുക കശ്മലന്മാരേ!
എഴുതിയതു ഒരു “ദേശാഭിമാനി” at 11/30/2007 03:20:00 pm
കാലം -- കലികാലം!
പണ്ടു എഷ്യാനെറ്റിലോ മറ്റോ ഒരു സംസ്കാരശൂന്യമായ പരിപാടി നടത്തിക്കണ്ടിരുന്നു. ആളുകളെ തേജോവധം ചൈയ്തു സുഖിക്കുകയും, അതു ചാനല്കാര്ക്കു വിറ്റ് കാശുണ്ടാക്കുകയും ചെയ്യുമ്പൊള്‍, അതു മൂലം, മാനസികമായി എത്രമാത്രം ജനങ്ങള്‍ പീഠിപ്പിക്കപ്പെട്ടിരുന്നു എന്നു ഈ നാറിയ പരിപാടിക്കാര് ചിന്തിച്ചിരിക്കുമോ? ആ പരിപാടി നടത്തിയവന് ഒരു സിനിമയില്‍ അഭിനയിച്ചു കണ്ടു. ഒരു പാട്ടു സീന്‍ ആരോ ബ്ളൊഗില്‍ ഇട്ടിട്ടുമുണ്ടു. ഇനി ഇതുമതി, ഒരുപണിയുമില്ലാതെ, വായില്‍നോക്കി നടക്കുന്ന വര്‍ക്കു കണ്ടു പഠിക്കാന്‍, -- അതായതു, തെണ്ടിത്തരം കാണിച്ചാലും, ആളുകള്‍ അംഗ്ഗീകരിക്കുകയും, അത് ചിലപ്പൊള്‍, ഉയരങ്ഗളിലെത്തിക്കുകയും ചെയ്യും എന്നു!
പാട്ടിണ്റ്റെ സീന്‍, 'ഗാനശാഖി" എന്ന ബ്ളോഗ് സന്ദര്‍ശിക്കുക! കാലം, കലികാലം!
മൂല്യച്യുതിയുടെ വിഷമത്തോടെ,
നിങ്ങളെ പ്പോലെയുള്ള ഒരു ദേശാഭിമാനി!
എഴുതിയതു ഒരു “ദേശാഭിമാനി” at 11/30/2007 03:20:00 pm
Thursday, 29 November 2007
പൂച്ചക്ക് ആരു് മണി കെട്ടും?
ഇന്നു പല ബ്ളോഗുകളിലും, ആശയപരമായി യോജിപ്പുള്ള പല ബ്ളോഗുകളും കണ്ടു. എല്ലാവരുടെയും അമര്‍ഷം നമ്മുടെ വ്യവസ്തിതിക്കെതിരെ പൊട്ടിപുറപ്പെടുന്നതും കണ്ടു. എന്തുകൊണ്ടു ഈ സ്വരം നമുക്കെല്ലവര്‍ക്കും കൂടി, കേഴ്ക്കേണ്ടവരെ കേഴ്പ്പിക്കാനുള്ള വഴികള്‍ ചിന്തിച്ചു മാര്ഗ്ഗ്നിര്ദ്ദേശങ്ങള് എഴുതിക്കൂടെ? ഇങ്ങനെ ഒരു കൂട്ടായ്മയെപ്പറ്റി ചിന്തിക്കൂ!
സ്നേഹത്തോടെ,
നിങ്ങളെപ്പോലുള്ള ഒരു 'ദേശാഭിമാനി'
എഴുതിയതു ഒരു “ദേശാഭിമാനി” at 11/29/2007 11:09:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ
Saturday, 24 November 2007
ഞാന്‍, ..... പൊട്ടന്!
സന്തോഷം നിറഞ്ഞ ലോകം സ്വപ്നം കാണുന്ന എനിക്കു, അമ്പിളിമാമനെ പിടിക്കാന്‍ നോക്കുന്ന കുട്ടികളുടെ ബുദ്ധിയേ ഉള്ളൂ എന്നു ഒരു സുഹ്രുത്തു എന്നോട് പറഞ്ഞു। എണ്റ്റെ സുഹ്രുത്തു പറഞ്ഞതു ശരി തന്നെ! ഒരിക്കലും വരാന്‍ സാധ്യത ഇല്ലാത്ത ഒരു വ്യവസ്ഥിതിയെ സ്വപ്നം കാണാന്‍ മാത്രമല്ലെ പറ്റൂ?
സന്തോഷം, മനസ്സിണ്റ്റെ ഒരു തോന്നലാണത്രെ! അതുപോലെ ദുഖവും! ഇതൊന്നും ഞാന്‍ പറഞ്ഞതല്ല - ഞാന്‍ കേട്ടിട്ടുള്ളതാണു। അപ്പോള്‍ അങ്ങനെ ഒന്നും ഇല്ല്യെ?
വേണങ്കില് ഉണ്ടു് -- വേണ്ടങ്കില്‍ ഇല്ല്യ!
മഹര്‍ഷികളും, മഹാന്മാരും അങ്ങനെ ആണു പറേണതു. അങ്ങനെ ഒരു മാനസ്സികാവസ്ഥയില്‍ എത്തിചേര്‍ന്നാല്‍, പിന്നെ ഒരു നിസംഗതാവസ്ഥയില് ആയി തീരും. ഒന്നിനോടും, മോഹമില്ലതെയും, ഒന്നും അറിയാത്തപോലെ ജീവിച്ചു മരിക്കുക എന്നാണോ? ആല്ല!
അവര്‍ ഉദ്ദേശിച്ചതു, എന്തായിരിക്കാം എന്നു അറിവുള്ളവര്‍, വിശദീകരിച്ചു, സംസാരദുഖഹേതുക്കളിളില് നിന്നുള്ള മോചനമാര്ഗ്ഗത്തെ പറ്റി കുറിപ്പുകള്‍ എഴുതിയാല്‍ നന്നായിരു
എഴുതിയതു ഒരു “ദേശാഭിമാനി” at 11/24/2007 09:29:00 pm 3 വായനക്കാരുടെ പ്രതികരണങ്ങൾ
കഥയറിയാത്ത ആട്ടക്കാര്‍!!!!
ഞാന്‍ എണ്റ്റെ ബ്ളോഗില്‍ യുക്തിവാദം ബ്ളോഗ്സ്പോട്ടിലേക്കു ഒരു ലിങ്ക് കൊടുത്തു. ഞാന്‍ ഒരു യുക്തിവാദി ആയതു കൊണ്ടല്ല അങ്ങനെ ചെയ്തത്. കുറച്ച് കാര്യങ്ങള്‍ പൊതുവായി ഇതില്‍ നിന്നും എനിക്കു പഠിക്കന്‍ സാധിച്ചു. , അന്ധ്മായ മതമൌലികവാദത്തിണ്റ്റെ ദൂഷ്യവശങ്ങള്‍ ഇതില്‍ പലരും പ്രദിപാദിച്ചിരിക്കുന്നതു ന്യായമായി തോന്നി നമ്മള് പാവം മനുഷ്യര്‍, നമ്മുടെ ബൂദ്ധിക്കും ചിന്താശേഷിക്കും എത്രയോ അപ്പുറത്തുള്ള കാര്യമാണു ഈ പ്രപഞ്ചവും, അതിലെ സൃഷ്ടികളും! നമുക്ക് അറിയില്ലാത്ത, എത്രയോ രഹസ്യങ്ങള്‍ നമ്മള് അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ പ്രപഞ്ച സൃഷ്ടിക്കു പിന്നില്‍ ഉണ്ടാകാം.
പലരുടെയും ഭാവനയില്‍ വിരിഞ്ഞ കഥകളുടെയും, ന്യായപ്രമാണങ്ങളുടെയും, അടിസ്താനത്തില്‍ ദൈവത്തിണ്റ്റെ നിര്‍വചനം പറയാനോ, അതിനെ പറ്റി എന്തെങ്കിലും ആധികാര്യമായി പറയാനോ, മനുഷ്യര്‍ക്കു പറ്റും എന്നു തോന്നുന്നില്ല.
ലോകത്തിണ്റ്റെ നിലനില്‍പ്പിനു, നമുക്കു ദൈവത്തിണ്റ്റെ കൂട്ടുപിടിച്ചെ പറ്റൂ! നമ്മള് കാണാത്ത ദൈവം, ഉണ്ടാവാം, ഇല്ലായിരിക്കാം. രാജാവില്ലാത്ത രാജ്യം, (അതായതു, ഭരിക്കാനുള്ള സംവിധാനം ഇല്ലാത്ത) നാടിനെ പറ്റി ഒന്നാലോചിച്ചു നോക്കൂ! എത്ര വിചിത്ര മായിരിക്കും! ജനങ്ങള്‍ എല്ലാ നല്ലവരായിരുന്നാല്‍, മാവേലി നാടുപോലെ സമത്വസുന്ദരമായിരുന്നേനെ! എന്നാല്‍ പ്രാവാചകണ്റ്റെ കാലഘട്ടത്തിലെ അറബികളെപോലെയോ, യേശുവിണ്റ്റെ കാലത്തെ ഇസ്രായേലികളെപ്പോലെയൊ ഉള്ളവരാണങ്കില്‍, സ്ഥിതി എന്താവും? അപ്പോള്‍ നമുക്ക് ഭയപ്പെടാന്‍ ആരെങ്കിലും വേണം.
പ്രവാചകന്മാര് ആരും തന്നെ "നിങ്ങള്‍ ഇന്നുമുതല്‍ ഇന്ന മതക്കാരായിക്കണം" എന്നോ മറ്റോ പറഞ്ഞിട്ടുള്ളതയി ഞാന്‍ മനസിലാക്കിയിട്ടില്ല! എന്നാല്‍ എല്ല പ്രവാചകന്മാരും " മനുഷ്യരായ നമ്മള്, പരസ്പരം സ്നേഹത്തോടെ, നീതിപൂര്‍വമായി, സഹായിച്ചും, സഹകരിച്ചും ജീവിക്കണമെന്നു പറഞ്ഞിട്ടുള്ളത്തായി കേട്ടിട്ടുണ്ട്! അവര്‍ ഉണ്ടായിരുന്ന കാലഘട്ടത്തില്‍, ആ പ്രത്യേക സാഹചര്യത്തില്‍, അന്നു ഉണ്ടായിരുന്ന അവിടത്തെ ജനങ്ങളുടെ, അക്രമങ്ങളൂം, അനീതിയും, മാറ്റിയെടുക്കാന്‍ വേണ്ട ഉപ്ദേശങ്ങളും, നിയമങ്ങളും ഉണ്ടാക്കി. അതു് ആ പ്രദേശത്തേക്കു മാത്രം ബാധകമായ കാര്യങ്ങള്‍ ആയിരുന്നു. ഇന്ത്യാക്കാരായ നമ്മള് ചൈനാക്കാരോടു നമ്മുടെ ഭരണഘടന അനുസരിക്കണമെന്നു പറയാന്‍ പറ്റുമോ? ചൈനാക്കാര്‍ക്കു അവരുടെ നാടിണ്റ്റെ പ്രത്യേകത അനുസരിച്ചും, ജനങ്ങളുടെ സ്വഭാവമനുസരിച്ചും ഉള്ള നിയമവും, ഭരണക്രമവും ചിട്ടപ്പ്പ്പെടുത്തി അതനുസരിച്ചു ജീവിക്കുന്നു. അതു പോലെ തന്നെ യാണു ലോകത്തിലെ എല്ല രാജ്യക്കാരും. അവര്‍ ചെയ്യുന്ന നല്ലകാര്യങ്ങല്‍ വേണമെങ്കില്‍ നമുക്കു സ്വീകരിക്കാം. അല്ലാതെ അവര്‍ ചെയ്യുന്നതു മാത്ര്‍മാണു ശരി, അതു കൊണ്ടു ലോകം മുഴുവന്‍ അവരെപിന്തുടരണമെന്നു പറഞ്ഞാല്‍ അതു മറ്റുള്ളവരുടെ സ്വതന്ത്യ്രത്തിലുള്ള കൈ കടത്തലായിരിക്കും. ആരും അവനവണ്റ്റെ സ്വാതന്ത്യ്രത്തില്‍ മറ്റുള്ളവര്‍ കൈ കടത്തുന്നതു അംഗീകരിക്കുകയില്ല! അതുകൊണ്ട് മതഭ്രാന്തു ഉള്ളവര്‍ അതു സ്വയം മനസ്സിലാക്കി മറ്റുള്ളവരുടെ വിശ്വാസത്തില്‍ കൈ കടാത്താതെ ഇരിക്കുക. പനിക്കു വയറിളക്കത്തിണ്റ്റെ മരുന്നു കൊടുത്താല്‍ ശരിയാകുമോ? അസുഖമില്ലാത്തവര്ക്കു മരുന്നു കുടിക്കാന്‍ നിര്ബ്ബന്ധിക്കുന്നതെന്തിനൂ്?
മതത്തിണ്റ്റെ കാര്യം അവിടെ നില്ക്കട്ടെ! നമുക്കു ദൈവത്തിലേക്കു തിരിച്ചു പോകാം. ഞാന്‍ ഇവിടെ, സ്വാമി രജനീഷിണ്റ്റ് വാക്കു കടമെടുത്തുകൊണ്ടു പറയാം - "ലോകത്തിണ്റ്റെ പ്രശ്നത്തിണ്റ്റെ മുഴുവന്‍ ഉത്തരവാദിത്വവും, നാം, ഇന്നേവരെ കാണാത്ത, ഇനി ഒരിക്കലും കാണാന്‍ പറ്റില്ലാത്ത, ദൈവത്തിണ്റ്റെതാണു!" ആളുകള്‍ മരിക്കുന്നു, യുദ്ധം ചെയ്യുന്നു, സ്പര്‍ദ്ധ പുലര്‍ത്തുന്നു, ---- ദൈവത്തിണ്റ്റെ പേരില്‍! എന്നാല്‍, ദൈവമാണോ ഇതു ചെയ്യിക്കുന്നത്? അല്ല! നമ്മളാണൂ ഇതു ചെയ്യുന്നതു'. നമ്മുടെ മനസ്സിലെ "ചെകുത്താനാണു" ദൈവത്തിണ്റ്റെ പേരില്‍ നമ്മെ തമ്മില്‍ തമ്മില്‍ വേര്തിരിപ്പിക്കുന്നതും, അടികൂടിപ്പിക്കുന്നതും. ആ ചെകുത്താനാണു, "ഇസം" -- ഹിന്ദുയിസം, ക്രു്സ്ത്യാനിയിസം, ഇസ്ളാമിസം, ഇതൊന്നും ഏല്‍ക്കാത്തവരെ പിടികൂടിയ "ഇസം" ആണു രാഷ്ട്രീയത്തിലെ "ഇസം"
മതങ്ങളും, രാഷ്ട്രീയങ്ങളും, ലോകത്തിനു സംഭാവന ചെയ്തട്ടുള്ളതു, നിരപരാധികളുടെ, ചോരയും, കബന്ധങ്ങളും അല്ലാതെ എന്തെങ്കിലും ഒരു നല്ലകാര്യം ചൂണ്ടിക്കാണിക്കാന്‍ ഒറ്റ മത പണ്ഡിതനോ, ഒരു നേതാവോ മുമ്പൊട്ടു വരുമോ? ഒരു പക്ഷെ അവര്‍ ചൂണ്ടിക്കണിച്ചെക്കാം, തങ്ങളുടെ മത്ക്കാര്ക്കും, തങ്ങളുടെ പാര്‍ടിക്കാര്‍ക്കും തങ്ങള്‍ പലതും ചെയ്തത കാര്യങ്ങള്‍. എന്നാല്‍ ലോകത്തിനു ഇവര്‍ കൊടുത്തതു, അക്രമവും, അരക്ഷിതാബോധവും ആണു. ഇതിണ്റ്റെ ഉദാഹരണങ്ങളാണു, നമ്മുടെ ഭാരതത്തിലെ രാഷ്ട്രീയ, മത പോരാട്ടങ്ങളും, ഗള്‍ഫിലെ, ഇസ്രായേല്‍ -പാലസ്തീന് പോരാട്ടങ്ങളും, മൊത്തത്തില്‍ തന്നെ യുള്ള ഗള്‍ഫ് യുദ്ധ ഭീതിയും. എത്രയോ ലക്ഷം മരിച്ചു, അതിലും എത്രയോ കൂടുതല്‍ ഇതിണ്റ്റെയൊക്കെ ബലിയാടുകളായി ജീവിച്ചുമരിക്കുന്നു! ദൈവം, നമ്മളില്‍ തന്നെയുണ്ടു! നമ്മളിലുള്ള നന്മ പ്രവര്‍ത്തിക്കുമ്പൊള്‍, നമ്മെ ദൈവം നയിക്കുന്നു! നമ്മള് തിന്മയില് നീങ്ങുമ്പൊള്‍ - നമ്മെ ചെകുത്താന് നയിക്കുന്നു. ആരോടാണൊ നമുക്കു കൂടുതല്‍ അടുപ്പം, അതായിരിക്കും, നമ്മുടെ വഴികാട്ടി! "ലോകാ സമസ്താ സുഖിനോ ഭവന്തൂ "
എഴുതിയതു ഒരു “ദേശാഭിമാനി” at 11/24/2007 12:34:00 am
Friday, 23 November 2007
കഥയറിയാതെ!
എഴുതിയതു ഒരു “ദേശാഭിമാനി” at 11/23/2007 05:55:00 pm
Wednesday, 21 November 2007
ബ്ലോഗുകള്‍ വായിക്കൂ
ഇന്നു ഇതു രണ്ടാമത്തെ ബ്ളോഗലാണു। കാരണം, ഇന്നുൊത്തിരി ബോഗ് വായിച്ഛു। പലരുടെയും കാഴ്ചപ്പാടുകള്‍ വായിച്ഛറിഞ്ഞു। എത്രയെത്രവിഷയങ്ങള്, ഭൌതികം, ആധ്യാത്മികം, നിരീശരത്വം, രാഷ്ട്രീയം, കല, സാഹിത്യം, ആനുകാലികം, ശാസ്ത്രം, ജ്യോതിഷം, അങ്ങനെ എണ്ണിയാല്‍ തീരാത്ത വിഷയങ്ങള്‍ ഇവിടെ വരുന്നു- : അല്ലേ?! സാധാരണക്കാരനു സംവേദിക്കാന്‍ നല്ലൊരു വേദിയും, ഉപാധിയും ആണു ഇത്. വായിച്ഛുകൊണ്ടിരുന്നപ്പൊള്, തോന്നിയ ഒരു കാര്യമാണു, എല്ലാവരും എഴുതുന്നതു വായിക്കണം. എല്ലാത്തിലും, എന്തെല്ലാമൊ ഒക്കെ ഉണ്ടു. ഇതൊക്കെ വായിക്കുന്നതു കൊണ്ടുള്ള പ്രയോജനം എന്താണന്നു വച്ഛാല്, നമുക്കു നമ്മുടെ കാഴ്ച്ഛപ്പടുകളിലെ തെറ്റിനെ തിരുത്താന്‍ അവസരം കിട്ടിയേക്കാം. ചിലപ്പോള്‍ മറ്റുള്ളവരെ തിരുത്താന്‍ അവസരം കൊടുക്കാന്‍ പറ്റും
എഴുതിയതു ഒരു “ദേശാഭിമാനി” at 11/21/2007 10:44:00 pm
നാം മുന്നോട്ട്>>>!
സ്വാമി ശരണം! പണം കൈകാര്യം ചെയ്യാന്‍ അവസരം കിട്ടുന്നതു ഒഴിവാക്കാന്‍ ആരും തയ്യാറാകാറില്ല। എന്താ കാര്യം? ചക്കരക്കുടത്തില്‍ കൈ ഇട്ടാല്‍ ഒന്നു നക്കാനെങ്കിലും കിട്ടും!
-----------------------------------------------------------------------------------
പണം കൊടുത്തു പൂജ ചെയ്യന്‍ തിരുമേനിമാര് മത്സരിക്കുകേ, ഹായ്! ഭഗവാനെ ഭജിച്ചു സായുജ്യം അടയുക എന്നൊരു ഏര്പ്പടാണൊ അതിനു പിന്നിലുള്ള് ചേതോവികാരം? അതൊ നാലു കാശുണ്ടാക്കാമോന്നു എന്നുള്ളതാണൊ?
-----------------------------------------------------------------------------------
ഹിന്ദുക്കളുടെ അമ്പലങ്ങളുടെ ചുമതല ഏറ്റെടുത്ത ദേവസ്വം ബോര്‍ഡിണ്റ്റെ ഭരണം കൈയാളാന്‍ എന്താ ഒരു മത്സരം! ശിവ ശിവോ ശിവ!! അത്മാര്തമായി, ഒന്നിച്ചു നില്ക്കാന് ഒരു കൂട്ടയ്മയുമില്ലാത്ത ഹിന്ദുക്കളുടെ പേരിലുള്ള സ്ഥാപനങ്ങളില്‍ ചോദിക്കാനും പറയാനും ആരും മെനക്കേടുകയില്ലല്ലോ! കൈയിട്ടു വാരം, കാലിട്ടു തട്ടാം!
-----------------------------------------------------------------
കേരളത്തിലെ ഒന്നേകാല്‍ കോടി ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍, അതിണ്റ്റെ ഒരു ശക്തി എന്തായിരിക്കും? ഒരിക്കലും രാഷ്ട്രീയക്കാര്‍ അതിനു സമ്മതിക്കുകയില്ലല്ലോ? അങ്ങനെ ഒരിക്കലും ആവാതെ ഇരിക്കാന്‍, നമ്മുടെ സര്‍ക്കാരിണ്റ്റെ എല്ല രേഖകളിലും, "ജാതി" എന്ന ഒരു കോളവും വച്ചു കൊടുത്തിട്ടുണ്ടു। ആ ജാതിയാണു, ഈ ജാതിയാണു എന്നൊക്കെ പറഞ്ഞു, തമ്മില്‍ തല്ലി കൊട്ടയിലിട്ട ഞണ്ടുകളെപ്പോലെ, പരസ്പരം കാലുവാരിക്കൊണ്ടിരുന്നാല്, മറ്റുള്ള് കുറുക്കന്മാര്‍ക്കു കൈയിട്ടുവാരാന്‍ ഇഷ്ടം പോലെ അവസരം കിട്ടൂം!
---------------------------------------------------------------------------------
നല്ല വിദ്യഭ്യാസമുള്ള നാടണു നമ്മുടെ। പക്ഷെ, അതിണ്റ്റെ വിവേകം കാണിക്കാന്‍ മിനക്കെടാറില്ല്! എല്ലാവരും കുറച്ചുകൂടെ ഉത്സാഹിച്ചു നമ്മുടെ പൈതൃുകം കളയാതെയുള്ള് ഒരു പുരോഗമനം ഉണ്ടവാന് ശ്രമിക്കണം। പണത്തിനും, പുരോഗമനത്തിനും, വേണ്ടി ഓടുന്നതിനിടയില്‍ കൈയില്‍ നിന്നു പല സാധനങ്ങളും, വീണു പോകുന്നുണ്ടു। പ്രധാനപ്പെട്ട് സംസ്കാരം, ഭാഷ, നമ്മുടെ പ്രക്രുതിക്കനുസരിച്ചുള്ള ജീവിതരീതി, പരസ്പരബഹുമാനം, മത്രുഭക്തി് പിത്രുഭക്തി്, ഗുരു ഭക്തി, വ്യായാമം, കുട്ടികലുള്ള കുട്ടിത്തം, ഒക്കെ പോയി! പകരം, പാസ്ചാത്യരുടെ ജീവിതരീതിയും, ലൈഗിക അരാജകത്വവും, ഒക്കെ ഇമ്പോര്ട്ടു ചെയ്തു ച്ല്ലിട്ടു സൂക്ഷിക്കുന്നുണ്ടല്ലോ! നന്നയി വരട്ടെ!
-----------------------------------------------------------------------------------
എഴുതിയതു ഒരു “ദേശാഭിമാനി” at 11/21/2007 04:25:00 pm
Tuesday, 20 November 2007
ഇങനെയണൊ മന്ത്രിമാരും, ജട്ജിമാരും വേണ്ടതു?
ഇന്നലത്തെ വിപ്ളവം ശ്രീ അച്ചുതാനന്തന് ഒരു സത്യം പാവങ്ങളായ കൃഷിക്കരുടെ സ്ഥാനത്ത് നിന്നു പറഞ്ഞതായിരുന്നു. ഇന്ന് അതിനു കാരണമായ പാം ഓയില്‍ ഇറക്കുമതി അനുവതിച്ചതു , പിന്‍വലിച്ച വാര്‍ത്ത എല്ലാവരും കണ്ടിരിക്കും. കാര്യങ്ങള്‍ അറിഞ്ഞിരുന്നുകൊണ്ടു, എന്തിനാണു പിന്നെ, ഇറക്കുമതി ചെയ്യാന്‍ അനുവാദം കൊടുത്തതു? വന്ന രണ്ടു കപ്പലിലും കൂടി ഉദ്ദേശം ഒരു 10000 ടണ്‍ ഓയില്‍ ഉണ്ടായിരുന്നു എന്നു കരുതുക. അതായതു, 10000 x 1000 = 10000000 ( ഒരു കോടി കിലോ എണ്ണ! കിലൊക്കു ഒരു രൂപാ വീതം ലാഭം കൂട്ടിയാല്‍ അഞ്ചു കോടി! അതില്‍നിന്നും അര കോടിയൊ, ഒരു കോടിയോ കിട്ടിയിട്ടു, രണ്ടു "തെറി" കേട്ടോട്ടെ എന്നു ആരെങ്കിലും ചിന്തിച്ചാല്‍, തെറ്റു പറയാമൊ? ആള്‍കൂട്ടത്തിലുള്ള ചില ചൂണ്ടല്‍ വീരന്മാരുടെ അടവാണു, പുതിയ ഉത്തരവ്. ആരുടെയെങ്കിലും, സാധനം അടിച്ചു മാറ്റി, കണ്ടുപിടിക്കപ്പെട്ടാല്‍, വേഗം വളരെ ഭവ്യതയോടെ " ഓ ഇതു നിങ്ങളു യാണോ?, ഞാന്‍ കണ്ടില്ലയിരുന്നെങ്കില്‍, ആരെങ്കിലും അടിച്ചു കൊണ്ടു പോയേനെ!" എന്നു പറഞ്ഞു തിരിച്ചു കൊടുക്കുന്ന പോലെ! എന്തു സുഖം! ******************************************************************************** ശരണമയ്യപ്പ! ചില ആളുകള്‍ എണ്റ്റെ മാതിരിയാണു. കൈയില്‍ എന്തു കിട്ടിയാലും അതു നന്നാക്കിയേ അടങ്ങൂ! (ഞാന്‍ എഴുതുന്ന ബ്ളോഗു നോക്കിയേ... കൊളമാക്കണില്ലേ? അതു തന്നെ ഉദാഹരണം) അതില്‍ പെട്ട് ആളാണു ഓന്! ദേവസം മന്ത്രി! ഇന്ത്യയില്‍ എന്നല്ല, മിക്കരാജ്യങ്ങളിലും, ഒരു രാഷ്ട്രീയ നേതാവോ, മന്ത്രിയൊ ആകാന്‍ വേണ്ട മിനിമം യോഗ്യത, തെറി നല്ല ഭാഷയില്‍ പറയാന്‍ പഠിക്കണം, മുഖത്തു നോക്കി നുണ പറയാനറിയണം. പാവങ്ങളെ പന്താടന്‍ അറിയണം, സര്‍വോപരി ആള് ഒരുഗുണ്ടയെങ്കുലും ആയിരിക്കണം. ചില സ്പെഷിലൈസ്സ്ടു ഫീല്ടുകൂടി ഇതില്‍ ഉണ്ടു കെട്ടോ! എണ്റ്റെ മാനം അതൊക്കെ പറയാന്‍ അനുവദിക്കുന്നില്ല്! ശബരിമലയില്‍ പെണ്ണുങ്ങളെ കയറ്റണം എന്നാണു ഓണ്റ്റെ കമണ്റ്റൂ്! ഈ കാട്ടില്‍ കൂടി, ചെറുപ്പക്കരികള് വരുമ്പൊള്‍, ഉള്ള ആണുങ്ങളെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, എന്തെങ്കിലും വിവരക്കേടുകള്‍ ഏതെങ്കിലും തന്തക്കുപിറക്കാത്തവര് കാണിച്ചാല്‍, ഈ മന്ത്രി സമാധാനം പറയുമോ? എന്തിനാ മാഷേ വടി കൊടത്തു അടി മേടിപ്പിക്കണെ? പിന്നെ ചില ഞരമ്പുരോഗമുള്ള മന്തിമാരുടെ ഉദ്ദേശമാണോ ഇതിണ്റ്റെ പിന്നില്‍? ഒരു അപേക്ഷ! ചില സംസാരങ്ങള്‍, തീരെ തറയാകുന്നു. ചുരുങ്ങിയ പക്ഷം C I T U ക്കാരണ്റ്റെയൊ INTUC ക്കരണ്റ്റെയോ നിലയിലേക്കു, വേണ്ട നമ്മുടെ "മുരളി" തലത്തിലേക്കു ഒന്നു ഉയര്‍ന്നു കൂടെ? ****************************************************************************** അട്ടപ്പെട്ടു പെന്ഷ്യനായ കാര്യം വായിച്ചൊ! ഈ വാര്‍ത്ത നമ്മുടെ സച്ചിനെ ഒന്നറിയിക്കാമോ? ഹും, അയാള്‍ക്കു ഇപ്പളും കളിക്കാന്‍ അറിയാം എന്നു കരുതി,ഇന്ത്യയിലെ മുന്നൂറു കോടി ജനങ്ങളിലുള്ളതില് നൂറു കോടി ചെറുപ്പക്കാരില്‍, ഏറ്റ്വും ചുരുങ്ങിയതു, ഒരു ലക്ഷം പേരെങ്കിലും ഇദ്ദെഹ്ത്തെക്കാള് നന്നയി കളിക്കും. ഇവര്‍ക്കു ചാന്‍സു കൊടുക്കട്ടെ! സമ്പാധിച്ചുകൂട്ടിയതിണ്റ്റെ ബലത്തില്‍ ആണു ഇവര്‍ ഇന്നു കളിക്കുന്നതെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. കളി യെപറ്റി പറയുമ്പൊള് എനിക്കു "കലി" വരും. അതിണ്റ്റെ കഥ പിന്നെ പറയാം *************************************************************************
എഴുതിയതു ഒരു “ദേശാഭിമാനി” at 11/20/2007 10:49:00 pm
നമ്മുടെ നാട്ടിലെ ഓ..രേ കാര്യേ!
ഇന്ത്യയിലെ യുവാക്കള്‍ മറ്റുള്ള രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സന്തുഷ്ടരാണന്ന വാര്‍ത്ത എല്ലാവരേയും സന്തോഷിപ്പിക്കും. എന്നാല്‍, ഇതിനൊരു മറുവശം കൂടി ഉണ്ടു. സര്‍വേ നടത്തിയവര്‍ ഓഫീസുകളിലും, ജോലിസ്ഥലങ്ങളിലും സര്‍വേ നടത്തിയായിരിക്കും ഇതു വിലയിരുത്തിരിക്കുന്നതു. അവര്‍ തീര്‍ച്ചയായും സന്തുഷ്ടരായിക്കും. എന്നാല്‍ ജോലി ഇല്ലാത്ത യുവാക്കളൂടെ ബാഹുല്യം ഏറെയുണ്ടു. അവരെകൂടി സന്തോഷിപ്പിക്കണ്ടെ? നമ്മുടെരാഷ്ട്രീയ നേതാക്കള്‍, അധികാരത്തിനു വേണ്ടിയും, പേരിനു വേണ്ടിയും തമ്മില്‍ വടംവലി നടത്തുന്ന സമയത്തില്‍ നിന്നു കുറച്ചു ഈ ഹതഭഗ്യരുടെ ഭാവിക്കുവേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ പറ്റുമൊ എന്നു കൂടി അലോചിച്ചാല്‍ നന്നായിരുന്നു. കുട്ടികളെ പഠിപ്പിക്കാന്‍ പണമില്ലതെ ആത്മഹത്യ ചെയ്യുന്ന രക്ഷകര്‍ത്താക്കളും, ജീവിതം കുട്ടികളുടെ ഭാവിക്കു വേണ്ടി മാത്രമായി ജീവിക്കുന്നവരും കൂടുതല്‍ നമ്മുടെ ഇന്ത്യയില്‍ തന്നെയായിരിക്കും. ഇങ്ങനെയുള്ള രഷകര്താക്കളെ, വയസ്സുകാലത്തു വൃദ്ധ്സദനങ്ങളിലും, ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടി മനോരോഗാശുപത്രികളിലാക്കി , തങ്ങളുടെ സന്തതികള്‍ക്കുവേണ്ടി അമേരിക്കയിലും, യൂറോപ്പിലും, താമസ്സിക്കുന്ന വരും കൂടുതല്‍ ഉള്ളതും, നമ്മുടെ നാട്ടില്‍ തന്നെയാണു. ***************ഇന്നത്തെ വേരൊരു പ്രധാന വാര്‍ത്ത, ശ്രീ. അച്ചുതാനന്തന്, ജട്ജ്ജിയെ വിമര്‍ശിച്ചതില്‍ ഉള്ള നീറിപുകയുന്ന അമര്ഷമാണത്രെ വേറൊരു "വിധ്വാന്" ജട്ജ്ജിക്കു. ന്യയാധിപന്മാര്, വിവേകമുള്ളരായിരിക്കണം. ജട്ജിയുടെ കസേരയില്‍ ഇരുന്നാല്‍ വിവേകം ഉണ്ടാവുകയില്ല്. അതു തലച്ചോറില്‍ നിന്നും വരണം. കഷ്ടപെടുന്ന നാടിണ്റ്റെ നാട്ടെല്ലായ കര്‍ഷകരുടെ വയറ്റത്തടിച്ചിട്ടുവേണൊ ഈ തരം ദേശദ്രോഹകരമായ വിധി പ്രസ്താവിക്കന്. ഇവനൊന്നും ഈ പണിക്കല്ല പോകേണ്ടതു, കൂട്ടികൊടുപ്പിനും, കൂലിതല്ലിനു പോകുന്നവര്‍ക്കുപോലും, നാടിനോടു ഇതില്‍ കൂടുതല്‍ മര്യാദ കാണിക്കും. ഇവരെയൊക്കെ നാട്ടുകാര്‍ കൈകാര്യം ചെയ്താല്‍ പോലും, അത്ഭുതപ്പെടേണ്ട! ***************
എഴുതിയതു ഒരു “ദേശാഭിമാനി” at 11/20/2007 12:39:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
Monday, 19 November 2007
ലോകസമസ്താ സുഖിനോ ഭവന്തു!
ഭരതീയാചര്യന്മാരുടെ മനോവിശാലതയുടെ ഉദാഹരണമാന്ണു ഈ വാക്യം।
ഇന്നത്തെ സാഹചര്യത്തില്‍ ഈ ആശയത്തിനു കൂടുതല്‍ ഊന്നല്‍ കൊടുക്കേണ്ട്തുണ്ടു।
എന്നാല്‍ ഇന്നു മട്ടുള്ളവരുടെ ദുഃഖത്തില്‍ സന്തോഷിക്കുന്നവരുടെ എണ്ണം ഭീകരമായി ഉയര്ന്നിട്ടുലോകാ സമസ്താ സുഖിനോ ഭവന്തു! ഭരതീയ ആചാര്യന്മരുടെ മനോവിശാലതയുടെ ഉദാഹരണമാണു ഈ വരികള്‍. ഇന്നു ഈ ആഗ്രഹത്തിനു വിലകല്‍പ്പിക്കുവാന്‍ തയാറുള്ളവര്‍ കുറയും. മറ്റുള്ളവരുടെ ദുഃഖത്തിലും ബുദ്ധിമുട്ടിലും സന്തോഷിക്കുന്ന ജനങ്ങള്‍ ഇന്നു ലോകത്തു ഏറിയിക്കുന്നു. സാധരണ വ്യക്തികള്‍ മത്രമല്ല, പലപ്പൊഴും, ജനങ്ങളെ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവരായ, ഉദ്യോഗസ്ഥരും, ഭരണാധികാരികളും ഇങ്ങനെ ചെയ്യുന്നു എന്നതാണു എന്നെ ദുഃഖീപ്പിക്കുന്നതു. പല സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങളും, ഭരണകൂടത്തിണ്റ്റെ തന്നെ അനുബന്ധ സ്ഥപനങ്ങലും, ഇമ്മാതിരി നിര്ഭഗ്യവാന്മാരായ സാധുക്കളുടെ ദുഃഖത്തില്‍ ആനന്ദം കൊള്ളാറുണ്ട്. ഇതു ഏറ്റവും കൂടുതല്‍ കാണുന്ന സ്ഥപനങ്ങള്‍ പോലീസ് സ്റ്റേഷനുകളും, സര്‍ക്കാര്‍ ആശുപത്രികളുമാണു. അതിനു താഴെ ആയി, നീതിപാലകരും, ധനകാര്യസ്ഥാപനങ്ങളും, എന്നുവേണ്ട, അശരണര്‍ക്കു എവിടെയെല്ലം അഭയം തേടാനുണ്ടോ, അവിടെയെല്ലാം, ഇത്തരം തമോജീവികളുടെ ക്ഷുദ്രവാസന കാണാം. ഇവരെല്ലാം അധികാരത്തിണ്റ്റെ സംരക്ഷണയിലണു ഇങ്ങനെ ആസ്വദിക്കുന്നതു. ഇതിനെക്കാള്‍ ഭീകരവും, ഡമൊക്ളീസിണ്റ്റെ വാള്‍മുനപോലെ എപ്പൊള്വേണമെങ്കിലും, ആരുടെയും തലയില്‍ വീഴാവുന്ന ഒന്നാണു രാഷ്ട്രീയ ഗുണ്ടായിസം. കാലഭേദമെന്യെ ആരുടെ മുന്പില് ചാടിവീണു, കയ്യോ, കാലോ, ജീവന്തന്നെയൊ വേര്‍പെടുത്തി അട്ടഹസ്സിച്ചു ആഹ്ളാദിക്കുന്ന ഇവര്‍ ഇന്നു അക്ഷരാര്ത്ധത്തില് രാക്ഷസതുല്ല്യര് തന്നെ! ഇത്തരം വേട്ട മൃഗങ്ങളുടെ ഇരകളായ എത്രയോ പേരുടെ വിവരങ്ങല്‍, നമ്മള് പത്രങ്ങളില്‍ വായിക്കുന്നു? ൧. സംശയത്തിണ്റ്റെ പേരിലോ, സമ്മര്ദ്ദത്തിണ്റ്റെ പേരിലോ നടക്കുന്ന ലോക്കപ്പുമര്ദ്ദ്നങ്ങളും, അതിനെ തുടര്ന്നുണ്ടവുന്ന, മരണങ്ങളും, അഥവാ മരിച്ചില്ലങ്കില്‍, ബാക്കികിട്ടുന്ന നരകിപ്പിക്കുന്ന ജീവിതങ്ങള്‍. ഒരു കുറ്റ്ം തെളിയിക്കാന്‍, ചിലപ്പോള്‍, അനേകം പേരെ സശയത്തിണ്റ്റെ പേരില്‍ കസ്റ്റടിയിലെടുത്തു, ചോദ്യം ചെയ്യുമ്പോള്‍, പലരും, നിത്യരോഗികളാവുന്നു. മര്ദ്ദിക്കുമ്പൊള് വേദനകൊണ്ടു പുളയുന്ന നിരപരാധിയുടെ പരാക്രമങ്ങള്‍ കണ്ടു ആസ്വധിക്കുന്നു. ഇത്തരത്തിലുള്ള സാത്തണ്റ്റെ സന്തതികളായ നീതിപാലകരെ, നിങ്ങളോടു ദൈവം പൊറുക്കട്ടെ! ൨. രോഗങ്ങളും, ജന്മവൈകല്യങ്ങളും, ചില നിര്ഭാഗ്യവാന്മാരുടെ ദുഃഖഹേതുക്കളാണു. പലപ്പോഴും, പാവങ്ങളണു ഇതിനു ഇരയാകുന്നതു. ഒരു നേരത്തെ ആഹാരത്തിനു പോലും, വകയില്ലാത്ത ഇവര്‍ കൈക്കൂലികൊടുക്കാന്‍ കാശില്ലാത്തതിണ്റ്റെ പേരില്‍, ചികത്സ നിഷേധിക്കപ്പെട്ട്, കഷ്ടപ്പെടുന്നതു കണ്ടു ആസ്വദിക്കുന്ന ആതുര സേവകരേ, നിങ്ങളെയും, ദൈവം കൈവെടിയാതിരിക്കട്ടെ! ൩. വളര്‍ന്നു വരുന്ന കുട്ടികള്‍ക്കു വിദ്യാഭ്യാസം കൊടുക്കാന്‍ നിവര്തിയില്ലാതെ സമീപിക്കുമ്പോള്‍, ഇന്നുപോ, നാളെ വാ എന്നുപറഞ്ഞു കളിപ്പിച്ചു രസിക്കുകയും, അവസാനം, മനംനൊന്ത് ആത്മഹത്യ ചെയ്യുംബോള്, ഉള്ളിന്നുള്ളില്, ആഹ്ളാധം കൊണ്ടു തുള്ളിച്ചാടുന്ന ബാങ്കുതംബുരാക്കന്മാരേ, നിങ്ങല്ക്കു സ്തുതി!നിങ്ങളെയും ദൈവം കാക്കട്ടെ!. ണ്ടു.
എഴുതിയതു ഒരു “ദേശാഭിമാനി” at 11/19/2007 01:21:00 pm 0 വായനക്കാരുടെ പ്രതികരണങ്ങൾ
Sunday, 4 November 2007
HAPPY WORLD
THIS IS A DREAM OF EVEY COMMON MAN TO BE HAPPY ALL THE TIME
- BE HIMSELF/HERSELF HAPPY
- BE HIS/HER RELATIVES HAPPY
- BE THE NEIGHBOUR HAPPY
- BE VILLAGE/OR THE TOWN HAPPY
- BE THE DISTRICT HAPPY
- BE THE STATE HAPPY
-BE THE COUNTRY HAPPY
- FINALLY WE ALL BE HAPPY
IS IT POSSIBLE? THIS IS A SIMPLE THING TO BE HAPPY. TO MAKE IT PRACTICAL YOU NEED ONLY THE LOWEST INTELEGENCE AND NECESSICITIES. BUT YOU NEED A BIG HEART TO SAY - " I DONT NEED ANY THING WHICH IS NOT NECESSARY TO LIVE".
- ALL LUXURIS ARE FOOLISHNESS. -
"THIS LUXURY IS A CURSE TO THE COMMON AND POOR MAN"
DO YOU AGREE WITH ME?
എഴുതിയതു ഒരു “ദേശാഭിമാനി” at 11/04/2007 01:44:00 pm 1 വായനക്കാരുടെ പ്രതികരണങ്ങൾ